എന്നാല്‍, നോവലിസ്റ്റും അടങ്ങിയിരുന്നില്ല, 'അപമാനിക്കപ്പെടാനും നിങ്ങളാരെങ്കിലുമായിരിക്കണം ബ്രോ' എന്നായിരുന്നു ചേതന്‍ ഭഗത്തിന്‍റെ മറുപടി ട്വീറ്റ്. വളരെ വേഗത്തില്‍ തന്നെ ട്വീറ്റ് ഹിറ്റായി. 

ഇത് ലോക്ക് ഡൌണ്‍ കാലമാണ് സെലിബ്രിറ്റി ആയാലും സാധാരണക്കാരായാലും ഈ കൊവിഡ് 19 എന്ന മഹാമാരിയെ തടയാന്‍ വീട്ടിലിരുന്നേ മതിയാകൂ. വീട്ടിലിരിപ്പ് കാലമായതിനാല്‍ത്തന്നെ ആളുകള്‍ക്ക് ഇഷ്ടം പോലെ സമയമുണ്ട്. മിക്കവാറും പേരും ആ സമയത്തെല്ലാം ഓണ്‍ലൈനിലും കാണും. സോഷ്യല്‍ മീഡിയയിലും സജീവമാണ് മിക്കവരും. അവിടെ ചര്‍ച്ചകളും വിമര്‍ശനങ്ങളും വിശേഷങ്ങളുമെല്ലാം പൊടിപൊടിക്കുന്നു. അങ്ങനെയൊരു നേരത്താണ് എഴുത്തുകാരനായ ചേതന്‍ ഭഗത്തും കൊമേഡിയനായ കുനാല്‍ കമ്രയും ട്വിറ്ററിലൂടെ ഏറ്റുമുട്ടുന്നത്. 

ഒരു സ്ക്രീന്‍ഷോട്ട് കുനാല്‍ കമ്ര പങ്കുവച്ചതോടെയാണ് ഏറ്റുമുട്ടലാരംഭിക്കുന്നത്. ചേതന്‍ ഭഗത്ത് '1-10 വരെ സ്കെയിലില്‍, നിങ്ങൾ ഇപ്പോൾ എത്രമാത്രം വിരസനാണ്?' എന്നൊരു ട്വീറ്റ് കഴിഞ്ഞ ദിവസങ്ങളിലിട്ടിരുന്നു. അതിന് ഒരു യൂസര്‍ മറുപടി നല്‍കിയത്, '11, എങ്കിലും നിങ്ങളുടെ പുസ്തകം വായിക്കില്ല' എന്നായിരുന്നു. ആ സ്ക്രീന്‍ഷോട്ടുമായാണ് കുനാല്‍ കമ്ര രംഗത്തെത്തിയത്. സ്ക്രീന്‍ഷോട്ട് കുനാല്‍ കമ്ര ട്വിറ്ററില്‍ പങ്കുവെച്ചു. 'ചേതന്‍ ഭഗത്ത്, ഞാന്‍ പോലും ഇങ്ങനെ ആവര്‍ത്തിച്ച് മോശമായി അപമാനിക്കപ്പെടാറില്ല' എന്നായിരുന്നു കുനാല്‍ കമ്ര കൂടെ കുറിച്ചത്. 

Scroll to load tweet…

എന്നാല്‍, നോവലിസ്റ്റും അടങ്ങിയിരുന്നില്ല, 'അപമാനിക്കപ്പെടാനും നിങ്ങളാരെങ്കിലുമായിരിക്കണം ബ്രോ' എന്നായിരുന്നു ചേതന്‍ ഭഗത്തിന്‍റെ മറുപടി ട്വീറ്റ്. വളരെ വേഗത്തില്‍ തന്നെ ട്വീറ്റ് ഹിറ്റായി. ഒരു തിരിച്ചുവരവിന് ഉടനെ തന്നെ കുനാല്‍ കമ്ര ശ്രമിച്ചിരുന്നു. 'മറ്റൊരാളായിരിക്കുക എന്നത് നിങ്ങളുടെ കരീറിന് യോജിച്ചത് തന്നെയാണ്, അതെന്തുകൊണ്ടാണെന്ന് ആര്‍ക്കും അറിയില്ല, പക്ഷേ, എന്തുകൊണ്ടോ നിങ്ങളിപ്പോഴും പ്രസക്തനാണ്. ഇത് ഒരു കോപ്ലിമെന്‍റായി എടുക്കരുത്' എന്നാണ് കുനാല്‍ കമ്ര കുറിച്ചത്. എന്നാല്‍, വേണ്ടത്ര അത് ശ്രദ്ധിക്കപ്പെട്ടില്ലെന്നാണ് റിയാക്ഷനുകളില്‍ നിന്ന് മനസിലാവുന്നത്. 

Scroll to load tweet…

ഏതായാലും ട്വിറ്ററീലൂടെയുള്ള എഴത്തുകാരന്റേയും കൊമേഡിയന്റെയും വാക്ക്പോര് ട്വിറ്റർ യൂസർമാരെ രസിപ്പിച്ചുവെന്ന് സാരം.