മണേന്ദ്രഗഡ്-ചിർമിരി - ഭരത്പൂർ ജില്ലയിലെ കോൺഗ്രസ് എംഎൽഎ ഡോ. വിനയ് ജയ്‌സ്വാൾ കർഷകർക്കൊപ്പം വയലിൽ പണിയെടുക്കുന്ന വീഡിയോകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർ മേയറായ അദ്ദേഹത്തിന്‍റെ ഭാര്യ കാഞ്ചൻ ജയ്‌സ്വാള്‍ വയലുകളില്‍ സ്ത്രീകള്‍ക്കൊപ്പം ഞാറ് നടുന്നതിന്‍റെ ദൃശ്യങ്ങളും വീഡിയോയ്ക്ക് ഒപ്പമുണ്ട്.
തെരഞ്ഞെടുപ്പ് കാലം ഇന്ത്യയില്‍ വിവിധ തരം കാഴ്ചകള്‍ നിറയുന്ന കാലം കൂടിയാണ്. അധികാരം നിലനിര്‍ത്താന്‍ ചിലരും പിടിച്ചെടുക്കാന്‍ മറ്റ് ചിലരും തങ്ങളുടെ കൈയിലുള്ള എല്ലാ തന്ത്രങ്ങളും പയറ്റുന്നു. ജനങ്ങളുടെ വോട്ടാണ് സ്ഥാനാര്‍ത്ഥികളുടെ ലക്ഷ്യം. ഓരോ തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോള്‍ മാത്രം കാണുന്ന ഇത്തരം കാഴ്ചകളാല്‍ ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് സജീവമായെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ തെളിവ് നല്‍കുന്നു. ഛത്തീസ്ഗഡിലെ 90 അംഗ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് 2023 നവംബറിലാണ് നടക്കുക.
തെരഞ്ഞെടുപ്പിന് മുന്നോടിയായി, മണേന്ദ്രഗഡ്-ചിർമിരി - ഭരത്പൂർ ജില്ലയിലെ കോൺഗ്രസ് എംഎൽഎ ഡോ. വിനയ് ജയ്‌സ്വാൾ കർഷകർക്കൊപ്പം വയലിൽ പണിയെടുക്കുന്ന വീഡിയോകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർ മേയറായ അദ്ദേഹത്തിന്‍റെ ഭാര്യ കാഞ്ചൻ ജയ്‌സ്വാള്‍ വയലുകളില്‍ സ്ത്രീകള്‍ക്കൊപ്പം ഞാറ് നടുന്നതിന്‍റെ ദൃശ്യങ്ങളും വീഡിയോയ്ക്ക് ഒപ്പമുണ്ട്. വിനയ് ജയ്‌സ്വാൾ വയലിലിറങ്ങി കാളകളെ ഉപയോഗിച്ച് നിലം ഉഴുത് മറിച്ച് കൃഷിക്കായി ഒരുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലെ ഖഡ്ഗൻവ തഹസിൽ കൗഡിമർ ഗ്രാമം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഡോ.വിനയ്‌യും കാഞ്ചനും കര്‍ഷകര്‍ക്കൊപ്പം വയലില്‍ ഇറങ്ങിയത്.
ഓഫീസിലെത്താന്‍ വൈകിയതെന്തേയെന്ന് ബോസ്, ജീവനക്കാരന്‍റെ മറുപടി ഏറ്റെടുത്ത് നെറ്റിസണ്‍സ് !
കൃഷിയിൽ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഡോക്ടർ വിനയ്യും, കാഞ്ചനും കർഷകരുമായി ചർച്ച നടത്തി. കാലവർഷമായതിനാൽ ഛത്തീസ്ഗഢിൽ ഇപ്പോള്‍ നെല്‍കൃഷിയാണ്. കർഷകർ പാടങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അവരുടെ കഠിനാധ്വാനത്തെ ബഹുമാനിക്കണമെന്നും ഡോ. വിനയ് ജയ്‌സ്വാൾ പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. 2018 -ലെ ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിൽ 36.59 % വോട്ടുകൾക്കാണ് ഡോ വിനയ് വിജയിച്ചത്. 35,819 വോട്ടുകൾ അദ്ദേഹത്തിനായി പോള്‍ ചെയ്തു. തുടര്‍ച്ചയായി രണ്ട് തവണ ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപിയിലെ ശ്യാം ബിഹാരി ജയ്‌സ്വാളിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മനേന്ദ്രഗഡ് - ചിർമിരി - ഭരത്പൂർ ജില്ലയിൽ 74.3 % പോളിംഗാണ് രേഖപ്പെടുത്തിയത്.
