ടെഡ്ഡിയുടെ അമ്മ പറയുന്നത് ചില ദിവസങ്ങളില്‍ സ്വര്‍ണം കിട്ടും. ചില ദിവസങ്ങളില്‍ ഒന്നും തന്നെ കിട്ടില്ല എന്നാണ്. ആ ദിവസങ്ങളില്‍ ഒരുനേരത്തെ ആഹാരത്തിന് പോലും വഴിയുണ്ടാകില്ല. ഒഴിഞ്ഞ വയറുമായി അവര്‍ക്ക് ഉറങ്ങേണ്ടി വരും.

'ചില ദിവസങ്ങളില്‍ പണിയെടുത്ത് വളരെയധികം ക്ഷീണിക്കും...' ഉഗാണ്ടയില്‍ നിന്നുള്ള ടെഡ്ഡി എന്ന ഒമ്പത് വയസുകാരി പറയുന്നതാണ്. 2020 മാര്‍ച്ചിലാണ് അവളുടെ സ്കൂള്‍ അടച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്നായിരുന്നു ഇത്. ആ സമയം മുതല്‍ അവള്‍ അവളുടെ അമ്മയ്ക്കൊപ്പം സ്വര്‍ണഖനിയില്‍ പണിക്ക് പോയിത്തുടങ്ങി. 

സ്വര്‍ണമൊന്നും കിട്ടിയില്ലെങ്കില്‍ അവര്‍ വെറും കയ്യോടെ വീട്ടിലേക്ക് മടങ്ങും. സ്കൂള്‍ വീണ്ടും തുറന്നാല്‍ തനിക്ക് സ്കൂളില്‍ പോകാമല്ലോ, തുടര്‍ന്ന് പഠിക്കാമല്ലോ എന്നൊക്കെയാണ് ടെഡ്ഡി പറയുന്നത്. മഹാമാരിക്ക് മുമ്പ് പതിനഞ്ച് ശതമാനം കുട്ടികളാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍, പുതിയ പഠനങ്ങള്‍ പറയുന്നത് ലോക്ക്ഡൗണ്‍ വന്നശേഷം വീട്ടുകാരുടെ വരുമാനം കുറഞ്ഞത് കൂടുതല്‍ കുട്ടികളെ തൊഴിലെടുക്കുന്നതിലേക്ക് തള്ളിവിട്ടു എന്നാണ്. ടെഡ്ഡി തന്നെ 20 ലിറ്റര്‍ വരുന്ന വെള്ളത്തിന്‍റെ പാത്രവുമായി നടക്കുന്നത് വളരെ ദൂരമാണ്. അതുകൊണ്ടൊക്കെ കൂടിയാണ് അവള്‍ക്ക് സ്കൂളിലേക്ക് തിരികെ പോയാല്‍ മതി എന്ന് തോന്നുന്നത്. 

പല കുടുംബങ്ങളിലും പട്ടിണിയും കഷ്ടപ്പാടും ആണ് എന്നത് കുട്ടികളെ തൊഴിലെടുപ്പിക്കുന്നതിലേക്ക് നയിക്കുകയാണ്. ടെഡ്ഡിയുടെ അമ്മ പറയുന്നത് ചില ദിവസങ്ങളില്‍ സ്വര്‍ണം കിട്ടും. ചില ദിവസങ്ങളില്‍ ഒന്നും തന്നെ കിട്ടില്ല എന്നാണ്. ആ ദിവസങ്ങളില്‍ ഒരുനേരത്തെ ആഹാരത്തിന് പോലും വഴിയുണ്ടാകില്ല. ഒഴിഞ്ഞ വയറുമായി അവര്‍ക്ക് ഉറങ്ങേണ്ടി വരും. 

ഉഗാണ്ടയില്‍ ഇഷ്ടം പോലെ വിഭവങ്ങളുണ്ടെങ്കിലും ഖനനം ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. കഴിഞ്ഞ 20 കൊല്ലങ്ങളായി ആഗോളതലത്തില്‍ ബാലവേല കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വിദഗ്ദ്ധര്‍ പറയുന്നത് കൊവിഡ് -19 വീണ്ടും കുഞ്ഞുങ്ങളെ തൊഴിലിടങ്ങളിലേക്ക് പറഞ്ഞയക്കാന്‍ നിര്‍ബന്ധിക്കപ്പെടാം എന്നാണ്. 

(ചിത്രം പ്രതീകാത്മകം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona