വീഡിയോ വളരെ വേ​ഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അതോടെ ഡിപാർട്മെന്റ് ഓഫ് എൻവയോൺമെന്റ്, ടൂറിസം, സയൻ‌സ് ആൻഡ് ഇന്നവേഷൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

വിചിത്രങ്ങളെന്ന് തോന്നുന്ന അനേകം വീഡിയോകളാണ് ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിലൂടെ നമ്മുടെ മുന്നിലെത്തുന്നത്. അതിൽ തന്നെ പാമ്പുകളുടെ നിരവധിയായ വീഡിയോകളും നാം കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്നത്. കുറച്ച് കുട്ടികൾ സ്കിപ്പിം​ഗ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, സ്കിപ്പിം​ഗ് റോപ്പിന് പകരം ഇവർ ഉപയോ​ഗിക്കുന്നത് ഒരു പാമ്പിനെ ആണ്!

റിപ്പോർട്ട് അനുസരിച്ച്, ഓസ്‌ട്രേലിയയിലെ സെൻട്രൽ ക്വീൻസ്‌ലാന്റിൽ നിന്നും അകലെയുള്ള പട്ടണമായ വൂരാബിൻഡയിലാണ് സംഭവം നടന്നത് എന്നാണ് പറയുന്നത്. കുട്ടികൾ ചിരിച്ചുകൊണ്ട് പാമ്പിനു മുകളിലൂടെ ചാടുന്നത് ദൃശ്യങ്ങളിൽ കാണാം. അതേസമയം തന്നെ മുതിർന്ന ആളുകളും അവിടെയുണ്ട്. 

ദൃശ്യങ്ങൾ പകർത്തവേ സ്ത്രീ 'അതെന്താണ് എന്ന് കാണിച്ചേ' എന്നൊക്കെ പറയുന്നുണ്ട്. കുട്ടികൾ ചിരിച്ചു കൊണ്ട് സ്കിപ്പിം​ഗ് തുടരുകയാണ്. രണ്ട് കുട്ടികൾ പാമ്പിന്റെ അപ്പുറവും ഇപ്പുറവുമായി പിടിച്ചുകൊണ്ടാണ് മറ്റൊരു കുട്ടി അതിന് മുകളിലൂടെ ചാടുന്നത്. 

എന്തായാലും ചത്ത പാമ്പിനെ വച്ചാണ് കുട്ടികൾ ചാടുന്നത്. എന്നാൽ, കുട്ടികൾ എടുക്കും മുമ്പ് അത് ചത്തതാണോ അതോ ചത്തതിന് ശേഷമാണോ കുട്ടികൾ പാമ്പിനെ എടുത്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല. 

Scroll to load tweet…

എന്തായാലും, വീഡിയോ വളരെ വേ​ഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അതോടെ ഡിപാർട്മെന്റ് ഓഫ് എൻവയോൺമെന്റ്, ടൂറിസം, സയൻ‌സ് ആൻഡ് ഇന്നവേഷൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ചത്തതാണെങ്കിലും ജീവിച്ചിരിപ്പുള്ളതാണെങ്കിലും ജീവികളോട് അനാദരവ് കാണിക്കുന്നത് ശരിയല്ല എന്നാണ് ഡിപാർട്മെന്റ് വക്താവ് പറഞ്ഞത്. വീഡിയോയിൽ ഉള്ളത് ബ്ലാക്ക് ഹെഡഡ് പൈത്തോൺ ആണ് എന്നാണ് കരുതുന്നത്. 

1992 -ലെ ക്വീൻസ്‌ലാൻഡ് പ്രകൃതി സംരക്ഷണ നിയമപ്രകാരം ഈ പെരുമ്പാമ്പുകൾ സംരക്ഷിത ഇനമാണ്. ഏതെങ്കിലും പാമ്പിനെ കൊല്ലുകയോ ഉപദ്രവിക്കുകയോ കാട്ടിൽ നിന്നും പിടികൂടുകയോ ചെയ്യുന്നത് ഇവിടെ നിയമവിരുദ്ധമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം