വന്ദേഭരതിൽ യാത്ര ചെയ്ത യുവതി, കുഞ്ഞിനായി ബുക്ക് ചെയ്ത സീറ്റിൽ അവൻ ഇരിക്കാതിരുന്നപ്പോൾ ചെരുപ്പ് വെച്ച് ഒരു തമാശ വീഡിയോയെടുത്തു. എന്നാൽ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ, പണം പാഴാക്കിയെന്ന് ആരോപിച്ച് നെറ്റിസൺസിന്‍റെ  രൂക്ഷ വിമർശനം. 

Add Asianetnews as a Preferred SourcegooglePreferred

നി‍ർദ്ദോഷമായി ചെയ്യുന്നത് പലതും ചിലപ്പോൾ അപ്രതീക്ഷിതമായി തിരിച്ചടിക്കാറുണ്ട്. അത് എങ്ങനെ എപ്പോൾ എന്ന് ചോദിച്ചാൽ ഉത്തരമില്ല. പക്ഷേ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാൻ കഴിയും. അത്തരമൊരു ഉദാഹരണമായി മാറിയ വീഡിയോയെ കുറിച്ചാണ്. ഒരു യുവതി തന്‍റെ കുടുംബത്തോടൊപ്പം എട്ട് മണിക്കൂർ വന്ദേഭരത് യാത്രയ്ക്ക് മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ കുഞ്ഞ് സീറ്റിൽ ഒറ്റയ്ക്ക് ഇരിക്കാൻ കൂട്ടാക്കിയില്ല. അവന്‍ ഭർത്താവിന്‍റെ മടിയിൽ ഇരുന്നു. പിന്നാലെ കുഞ്ഞിന്‍റെ ചെരുപ്പ് സീറ്റിൽ വച്ച് യുവതി ഒരു വീഡിയോ നിർമ്മിച്ചു. അത് സമൂഹ മാധ്യമങ്ങളിൽ പ‍ടർന്നു പിടിച്ചു. പിന്നാലെ യുവതിയെ രൂക്ഷമായി പരിഹരിച്ച് സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തെത്തുകയായിരുന്നു.

യുവതിയുടെ വിവരണം

ഏഴ് മുതൽ എട്ട് മണിക്കൂർ വരെയുള്ള വന്ദേ ഭാരത് യാത്രയ്ക്ക് മൂന്ന് സീറ്റാണ് ബുക്ക് ചെയ്തതെന്ന് യുവതി വീഡിയോയിൽ പറയുന്നു. ഒന്ന് ഭർ‍ത്താവിന് രണ്ടാമത്തെത് തനിക്ക് മൂന്നാമത്തെ സീറ്റ് കുഞ്ഞിന്. ഒരു ടിക്കറ്റിന് ഏകദേശം 1,500 രൂപ മുതൽ 1,700 രൂപ വരെ നൽകിയ എന്നാൽ മൂന്നാമത്തെ സീറ്റ് കുഞ്ഞിന്‍റെ 100 രൂപയുടെ ചെരുപ്പാണ് വച്ചിരിക്കുന്നു. കാരണം കുഞ്ഞ് അച്ഛന്‍റെ മടിയിൽ നിന്നും മാറുന്നില്ല. അത്ര ഗൗരവത്തോടെയല്ല അവർ വീഡിയോയിൽ സംസാരിച്ചത്. അതൊരു തമാശ വീഡിയോയായിരുന്നു. പക്ഷേ. സമൂഹ മാധ്യങ്ങളിൽ പങ്കുവച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയി. കാഴ്ചക്കാർ യുവതിക്കെതിരെ വിമ‍ർശനവുമായി രംഗത്തെത്തി.

Scroll to load tweet…

എന്തിന് വേണ്ടിയെന്ന് നെറ്റിസെന്‍സ്

അഞ്ച് വയസിൽ താഴെയുള്ള കുട്ടിയാണെങ്കിലും അവനെ സീറ്റിൽ ഇരുത്താൻ ശ്രമിക്കാതെ മടിയിൽ പിടിച്ചിരുത്തി ചെരുപ്പ് സീറ്റിൽ വച്ചെന്ന് പറയുന്നത് എന്തിനാണെന്നും വിഡ്ഢികളുടെ കൈയിലാണ് ഇപ്പോൾ പണമെന്നും ഒരു കാഴ്ചക്കാരൻ രൂക്ഷമായി പ്രതികരിച്ചു. നിങ്ങൾ ഒരു ചെരുപ്പിനായിരുന്നു ജന്മം നൽകേണ്ടിയിരുന്നത്. ഒരു കുട്ടിക്ക് ജന്മം നൽകാനും അവന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനും സർക്കാർ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. കുട്ടി നിന്‍റെതാണ്. അവന്‍ ഭർത്താവിന്‍റെ മടിയിലാണ്. അങ്ങനെ വരുമ്പോൾ 100 രൂപയുടെ ചെരുപ്പിനാണ് താൻ ടിക്കറ്റ് എടുത്തതെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.