പെൺകുട്ടി ആ നഗരത്തിൽ പുതിയ ആളായിരുന്നു. അതുകൊണ്ട് തന്നെ മെഡിക്കൽ സ്റ്റോറുകൾ എവിടെയാണ് എന്ന് അറിയുകയുമില്ലായിരുന്നു. അങ്ങനെ സഹപാഠിയോട് മെഡിക്കൽ സ്റ്റോർ കാണിച്ച് തരാമോ എന്ന് ചോദിച്ചു.
ആർത്തവ ദിനങ്ങളിൽ വളരെ ബുദ്ധിമുട്ടുകളിലൂടെയാണ് സ്ത്രീകൾ കടന്ന് പോകുന്നത്. പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥിനികളും മറ്റും. വയറുവേദന, പ്രതീക്ഷിക്കാതെ ആർത്തവമെത്തിയാൽ സാനിറ്ററി പാഡുകൾ കയ്യിലില്ലാതെ വരിക, മൂഡ് സ്വിങ്ങ്സ് തുടങ്ങി അനേകം ബുദ്ധിമുട്ടുകൾ ഈ നേരങ്ങളിൽ ഉണ്ടാകാം. എന്നിരുന്നാലും, പലപ്പോഴും പുരുഷന്മാർ ആർത്തവത്തെ കുറിച്ച് സംസാരിക്കാനും ആ വിഷയത്തിൽ എന്തെങ്കിലും ഇടപെടലുകൾ നടത്താനും ഒക്കെ മടിക്കുന്നവരാണ്. എന്നാൽ, ആർത്തവമായിരിക്കുന്ന തന്റെ സഹപാഠിക്ക് സാനിറ്ററി പാഡ് വാങ്ങി നൽകിയ ഒരു സുഹൃത്താണ് ഇപ്പോൾ വാർത്തയായി മാറുന്നത്.
ഇന്ന് താൻ തന്റെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നപ്പോൾ ആർത്തവം ഉണ്ടായി. എന്റെ കയ്യിൽ സാനിറ്ററി പാഡ് ഉണ്ടായിരുന്നില്ല. ക്ലാസിൽ എനിക്ക് അറിയാവുന്ന ആ പെൺകുട്ടിയും ഉണ്ടായിരുന്നില്ല. തനിക്ക് വയറുവേദനയും ഉണ്ടായിരുന്നു. ക്ലാസിൽ തന്റെ അടുത്തായിരുന്ന ആൺകുട്ടി അത് ശ്രദ്ധിച്ചു. തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ചു എന്നാണ് പെൺകുട്ടി എഴുതിയിരിക്കുന്നത്.
പെൺകുട്ടി ആ നഗരത്തിൽ പുതിയ ആളായിരുന്നു. അതുകൊണ്ട് തന്നെ മെഡിക്കൽ സ്റ്റോറുകൾ എവിടെയാണ് എന്ന് അറിയുകയുമില്ലായിരുന്നു. അങ്ങനെ സഹപാഠിയോട് മെഡിക്കൽ സ്റ്റോർ കാണിച്ച് തരാമോ എന്ന് ചോദിച്ചു. അവൻ കൂടെ ചെന്നു എന്ന് മാത്രമല്ല കടയിൽ ചെന്ന് പാഡുകൾ വാങ്ങി. കൂടാതെ ആർത്തവത്തിന്റെ വേദനകളിലും ബുദ്ധിമുട്ടുകളിലും ആയിരിക്കുന്ന പെൺകുട്ടിക്ക് ഐസ്ക്രീമും വാങ്ങി നൽകി.
തനിക്ക് അത് വലിയ സന്തോഷം നൽകി എന്ന് പെൺകുട്ടി എഴുതുന്നു. ഒപ്പം തന്നെ ആ നഗരം തനിക്ക് ഇഷ്ടമായി എന്നും പെൺകുട്ടി എഴുതി. നിരവധിപ്പേരാണ് ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റ് കണ്ടതും ആൺകുട്ടിയെ അഭിനന്ദിച്ചതും. ഇങ്ങനെ ഉള്ള പുരുഷന്മാരും ഉണ്ട് എന്നും നിരവധിപ്പേർ കുറിച്ചു.
