ത്രയോ കാലങ്ങളായി നാം ആഗോളതാപനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അതിന്‍റെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പക്ഷേ, ലോകമിപ്പോഴും വേണ്ടത്ര ചിന്തിക്കുന്നില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. താപനിലയിലെ അതിതീവ്രമായ ഉയര്‍ച്ച കാരണം ഭൂമി അക്ഷരാര്‍ത്ഥത്തില്‍ തീയിലെന്നതുപോലെയാണ് നിലനില്‍ക്കുന്നതെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. 

നോർ‌വെ, സ്വീഡൻ, ഫിൻ‌ലാൻ‌ഡ്, റഷ്യ, ഡെൻ‌മാർക്ക്, ഐസ്‌ലാൻ‌ഡ്, യു‌എസ്‌എ, കാനഡ എന്നിവയുടെ ഭാഗങ്ങൾ‌ ഉൾ‌ക്കൊള്ളുന്ന ആർ‌ട്ടിക് സർക്കിൾ‌ ഭൂമിയിലെ ഏറ്റവും തണുത്ത സ്ഥലമാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഈ സ്ഥലങ്ങളിലും ലോകത്തിലെ ഏറ്റവും മോശമായ കാട്ടുതീ സംഭവിച്ചു കഴിഞ്ഞു. വേനല്‍ക്കാലത്ത് ക്രമാതീതമായി ആര്‍ട്ടിക് മേഖലയില്‍ താപനില വര്‍ധിക്കുന്നതാണ് ലോകം സമീപകാലത്തായി കണ്ടത്. ഈ കാട്ടുതീയുടെ ഭാഗമായി നൂറുകണക്കണക്കിന് വന്യജീവികള്‍ക്ക് ജീവന്‍ നഷ്ടമായി. 

ലോകത്തെയാകെ ഭയപ്പെടുത്തുന്ന നിലയിലുള്ള ചിത്രങ്ങളാണ് താപനില ഉയരുന്നതുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഇന്‍റര്‍നെറ്റില്‍ വ്യാപിക്കുന്നത്. 

1.

2.

3.

4.

5.

6.

7.

8.

CNN -നുമായുള്ള ഒരു അഭിമുഖത്തിൽ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ പറയുന്നത്, "ആർട്ടിക് സർക്കിളിലെ കാട്ടുതീയുടെ എണ്ണവും തീവ്രതയും അസാധാരണവും അഭൂതപൂർവവുമായി വര്‍ധിക്കുന്നു. അവ ലോകത്തിന്റെ വളരെ വിദൂരമായ പ്രദേശങ്ങളിലും നിരവധി ആളുകൾ ജീവിക്കുന്നയിടങ്ങളിലും സംഭവിക്കുന്നുണ്ട്.'' എന്നാണ്. 

അലാസ്ക, സൈബീരിയ, കാനഡ എന്നിവിടങ്ങളിലെ ഉഷ്ണതരംഗങ്ങള്‍ കാരണം കാട്ടുതീ കൂടുതലായുണ്ടാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കാട്ടുതീയുടെ ചിത്രങ്ങള്‍ വലിയ തോതിലാണ് ട്വിറ്ററില്‍ നിറയുന്നത്.

ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്തു കിടക്കുന്ന, ഒരിക്കലും ആൾതാമസമുണ്ടായിട്ടില്ലാത്ത നുനാവുട്ടിൽ പോലും ഇപ്പോൾ  ഉഷ്‌ണതരംഗങ്ങളുണ്ടാകുന്നു എന്ന വസ്തുത ഏറെ ആശങ്കാജനകമാണ്. കാനഡയുടെ വടക്കേ മുനമ്പിലുള്ള ഈ പ്രദേശം, ഉത്തരധ്രുവത്തിൽ നിന്നും വെറും 817  മൈൽ അകലെയാണെന്നോർക്കണം. അവിടെ, ജൂലൈ മാസത്തിലെ  വേനൽപ്പകലുകളിലാണ്, സാധാരണയായി വർഷത്തിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടാറ്. എത്രയോ വർഷങ്ങളായി, ഏകദേശം അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയാണ് പതിവുള്ളത്. എന്നാൽ ഇക്കുറി അത് മാറിമറിഞ്ഞു

കാനഡയിലെ കാലാവസ്ഥാ ഏജൻസി സ്ഥിരീകരിക്കുന്നതനുസരിച്ച്, വാരാന്ത്യത്തിൽ ഇവിടെ താപനില 21 ഡിഗ്രിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലെ താപനിലയും 15C -ക്ക് മുകളിലായി തുടരുന്നു. ഇത് പ്രദേശത്തെ സാധാരണ താപനിലയേക്കാൾ കൂടുതലാണ്. ഇവിടെ റെക്കോര്‍ഡ് താപനില എന്ന് രേഖപ്പെടുത്തിയിരുന്നത് 20C ആയിരുന്നു. ഇത്, 1956 -ലാണ്.

ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാന ചർച്ച ഇനിയും വേണ്ടത്ര ശക്തിയാര്‍ജ്ജിച്ചിട്ടില്ല. എന്നാൽ, സ്ഥിതി ഇത്രയും ഭയപ്പെടുത്തുന്ന നിലയില്‍ തുടരവേ ഇതുമായി ബന്ധപ്പെട്ട ചില നടപടികൾ ഉടൻ തന്നെ ആവശ്യമാണ് എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.