ജൂലൈ 15 -ന് ഇവിടെയുള്ള തൊഴിലാളികൾ നടരാജ വി​ഗ്രഹം തുടയ്ക്കുകയും വൃത്തിയാക്കുകയും ചെയ്യുമ്പോഴാണ് അതിന് മുകളിലായി പാമ്പിനെ കണ്ടെത്തിയത്. വി​ഗ്രഹത്തിന്റെ കഴുത്തിലായിട്ടാണ് പാമ്പ് ഉണ്ടായിരുന്നത്. 

പാമ്പുകളെ എല്ലാവർക്കും പേടിയാണ്. എവിടെയാണ് എപ്പോഴാണ് അവ പ്രത്യക്ഷപ്പെടുന്നത് എന്ന് യാതൊരു ഉറപ്പും ഇല്ല എന്ന് വെളിപ്പെടുത്തുന്നതാണ് പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരുന്ന ചിത്രങ്ങളും വീഡിയോകളും. അതുപോലെ ഒരു വാർത്തയാണ് ഇപ്പോഴും പുറത്ത് വരുന്നത്, തമിഴ്‌നാട്ടിലെ സിർക്കലിയിൽ കല്യാണമണ്ഡപങ്ങളിൽ വയ്‍ക്കാൻ വേണ്ടി തയ്യാറാക്കിയ നടരാജ പ്രതിമയ്ക്ക് മുകളിൽ കണ്ടെത്തിയത് അഞ്ചടി നീളമുള്ള പാമ്പിനെ. തൊഴിലാളികളാണ് പാമ്പിനെ കണ്ടെത്തിയത്. അവർ അമ്പരന്നു പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വിവാഹത്തിന്റെ റിസപ്ഷനും മറ്റുമുള്ള പാത്രങ്ങളും വി​ഗ്രഹങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ വാടകയ്‍ക്ക് കൊടുക്കുന്ന ഈ സ്ഥലത്തിന്റെ ഉടമ വിജിയാണ്. നടരാജ വി​ഗ്രഹവും വിവാഹത്തിനും റിസപ്ഷനും വാടകയ്ക്ക് കൊടുക്കാറുണ്ട്. അതിന്റെ മുകളിലാണ് പാമ്പിനെ കണ്ടെത്തിയത്. ജൂലൈ 15 -ന് ഇവിടെയുള്ള തൊഴിലാളികൾ നടരാജ വി​ഗ്രഹം തുടയ്ക്കുകയും വൃത്തിയാക്കുകയും ചെയ്യുമ്പോഴാണ് അതിന് മുകളിലായി പാമ്പിനെ കണ്ടെത്തിയത്. വി​ഗ്രഹത്തിന്റെ കഴുത്തിലായിട്ടാണ് പാമ്പ് ഉണ്ടായിരുന്നത്. 

പാമ്പിനോടൊപ്പം കളിച്ച് കുട്ടി, മാതാപിതാക്കൾക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

തൊഴിലാളികൾ ഉടനെ തന്നെ പാണ്ഡ്യൻ എന്ന് പേരായ സ്നേക്ക് കാച്ചറെ പാമ്പിനെ കണ്ടെത്തിയ വിവരം അറിയിച്ചു. പാണ്ഡ്യനെത്തിയ ശേഷം വി​ഗ്രഹത്തിന് മുകളിൽ നിന്നും സൂക്ഷ്മമായി പാമ്പിനെ നീക്കം ചെയ്തു. പാമ്പിന് പരിക്കുകളൊന്നും ഏൽക്കുന്നില്ല എന്നും ഇദ്ദേഹം ഉറപ്പ് വരുത്തി. പാമ്പ് വി​ഗ്രഹത്തിൽ പറ്റിച്ചേർന്നിരിക്കുകയായിരുന്നതിനാൽ തന്നെ അതിനെ നീക്കം ചെയ്യാൻ കുറച്ച് പണിപ്പെടേണ്ടി വന്നു. 

എന്നാൽ, അവസാനം മൂർഖൻ പാമ്പിനെ വിജയകരമായി തന്നെ വി​ഗ്രഹത്തിൽ നിന്നും മാറ്റാൻ സാധിച്ചു. പാമ്പിനോ വി​ഗ്രഹത്തിനോ കേടൊന്നും കൂടാതെ തന്നെയാണ് പാമ്പിനെ നീക്കം ചെയ്തത്. പിന്നാലെ, പാണ്ഡ്യൻ പാമ്പിനെ അടുത്തുള്ള കാട്ടിൽ സുരക്ഷിതമായി ഇറക്കിവിട്ടു.