Asianet News MalayalamAsianet News Malayalam

ടിക്ടോക്കിൽ വൈറലായ പാചകക്കുറിപ്പ് പരീക്ഷിച്ചു, മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളൽ

ടിക്ടോക്കിൽ ട്രെൻ‍ഡായിക്കൊണ്ടിരിക്കുകയാണ് ഇങ്ങനെ മുട്ട പാകം ചെയ്യുന്നത്. അതിനാൽ തന്നെ നിരവധിപ്പേർക്ക് ഈ അപകടം സംഭവിക്കാനുള്ള സാധ്യത ഉണ്ട്. ഇനിയാരും ഇങ്ങനെ ചെയ്ത് അപകടത്തിൽ പെടരുത് എന്നും അവർ പറയുന്നു.

cooking following TikTok hack egg exploded in face rlp
Author
First Published May 30, 2023, 2:23 PM IST

ടിക്ടോക്ക് ട്രെൻഡ് പിന്തുടർന്ന് അപകടത്തിൽ പെടുന്നവരെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി കൂടി വരികയാണ്. കൗമാരക്കാരും കുട്ടികളും അടക്കം അനവധിപ്പേർക്ക് ഇതിലൂടെ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ, അതുപോലെ പുറത്ത് വരുന്ന വാർത്ത ടിക്ടോക്ക് ട്രെൻഡ് പിന്തുടർന്ന് മൈക്രോവേവിൽ മുട്ട പാകം ചെയ്യാൻ ശ്രമിച്ച യുവതിക്ക് അത് പൊട്ടിത്തെറിച്ച് ​ഗുരുതരമായി പരിക്കേറ്റതാണ്. 

ഷാഫിയ ബഷീർ എന്ന സ്ത്രീക്കാണ് അപകടത്തിൽ പരിക്കേറ്റത്. 37 -കാരിയായ യുവതി ഇപ്പോൾ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പാചകക്കുറിപ്പ് ഉപയോഗിച്ച് മുട്ട ഉണ്ടാക്കുകയായിരുന്നു. ആ സമയത്താണ് ദുരന്തം സംഭവിച്ചത് എന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന് ശേഷം സഹിക്കാൻ പറ്റാത്ത വേദനയിലൂടെയാണ് താൻ കടന്നു പോയത് എന്ന് ഷാഫിയ പറയുന്നു. ഒപ്പം തന്നെ ഇത്തരം ട്രെൻഡുകൾ പിന്തുടരുന്നതുമായി ബന്ധപ്പെട്ട് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാനും അവർ മറന്നില്ല. 

ഒരു മ​​ഗ്ഗിൽ തിളച്ച വെള്ളമെടുത്ത് അതിൽ മുട്ടയിട്ട ശേഷം അത് മൈക്രോവേവിലേക്ക് വയ്ക്കുകയാണ് ഷാഫിയ ചെയ്തത്. ഏതാനും മിനിറ്റുകൾ മുട്ട ഇങ്ങനെ വച്ചു. എന്നാൽ, അവർ മുട്ടയിൽ ഒരു തണുത്ത സ്പൂൺ മുട്ടിച്ചപ്പോൾ, അത് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ, മുഖത്ത് വലതു ഭാ​ഗത്തായി വലിയ പൊള്ളലേറ്റു അവർക്ക്. തന്റെ വേദന വിവരിക്കാൻ സാധിക്കാത്തത് ആണെന്നും ഇനിയാർക്കും ഈ അപകടം സംഭവിക്കരുത് എന്നും ഷാഫിയ പറയുന്നു. 

ടിക്ടോക്കിൽ ട്രെൻ‍ഡായിക്കൊണ്ടിരിക്കുകയാണ് ഇങ്ങനെ മുട്ട പാകം ചെയ്യുന്നത്. അതിനാൽ തന്നെ നിരവധിപ്പേർക്ക് ഈ അപകടം സംഭവിക്കാനുള്ള സാധ്യത ഉണ്ട്. ഇനിയാരും ഇങ്ങനെ ചെയ്ത് അപകടത്തിൽ പെടരുത് എന്നും അവർ പറയുന്നു. അപകടത്തിന് പിന്നാലെ അവർ തണുത്ത വെള്ളത്തിൽ മുഖം കഴുകുകയും പിന്നാലെ ആശുപത്രിയിൽ എത്തുകയും ആയിരുന്നു. ഇപ്പോൾ തന്റെ മുഖത്തെ പൊള്ളൽ ഭേദപ്പെട്ടു എന്നും ഷാഫിയ പറയുന്നു. 

Follow Us:
Download App:
  • android
  • ios