അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഈ ആഭരണം ധരിച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. നൂറുകണക്കിന് കമന്റുകളാണ് ഇതേ കുറിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പൊലീസുകാരുടെ ഈ സമീപനം ആളുകളിൽ വലിയ ചിരിയാണുണ്ടാക്കിയത്.

മയക്കുമരുന്ന് കടത്ത് പ്രതികൾ ധരിച്ചിരുന്ന 43.6 ലക്ഷം രൂപ (50,000 ഡോളർ) വിലമതിക്കുന്ന സ്വർണമാല ധരിച്ച് പത്രസമ്മേളനത്തിനെത്തി പൊലീസ് ഉദ്യോഗസ്ഥൻ. യുഎസ്സിൽ നിന്നുള്ള ഈ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ചിത്രം പിന്നീട് സോഷ്യൽ മീഡിയിൽ വൈറലായി മാറി. പോൾക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജഡാണ് പ്രതി ധരിച്ചിരുന്ന സ്വർണമാല കഴുത്തിലിട്ട് വാർത്താസമ്മേളനത്തിന് എത്തിയത്. പ്രതികളെ പിടികൂടിയ ഓപ്പറേഷനെ കുറിച്ച് വിവരിക്കുമ്പോൾ പലരുടേയും ശ്രദ്ധ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കഴുത്തിലെ മാലയിലായിരുന്നു. പിന്നീട് സോഷ്യൽ‌ മീഡിയയിലും ചിത്രം വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി.

'താനും ഇപ്പോൾ അവരുടെ സ്റ്റൈലായി' എന്നും പറഞ്ഞുകൊണ്ടാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ ഈ മാല ധരിച്ചിരിക്കുന്നത്. 'ഞാനും ഇപ്പോൾ അവരുടെ സ്റ്റൈലായി. ഞങ്ങൾക്ക് അവരുടെ പണം കിട്ടി. അവരുടെ തോക്കുകൾ കിട്ടി. ഞങ്ങൾക്ക് അവരുടെ മയക്കുമരുന്നും കിട്ടി. അതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്' എന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ ഈ ലുക്കിൽ എത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

View post on Instagram

അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഈ ആഭരണം ധരിച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. നൂറുകണക്കിന് കമന്റുകളാണ് ഇതേ കുറിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പൊലീസുകാരുടെ ഈ സമീപനം ആളുകളിൽ വലിയ ചിരിയാണുണ്ടാക്കിയത്.

'ഈ പൊലീസുദ്യോ​ഗസ്ഥൻ ഫ്ലോറിഡയുടെ ​ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കണമായിരുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ഇയാളെ കാണാൻ വേണ്ടി അങ്ങോട്ട് പോകണം എന്ന് തോന്നുന്നു, അത്രയും അയാളെന്നെ ചിരിപ്പിച്ചു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇതുപോലെയുള്ള പൊലീസ് ഉദ്യോ​ഗസ്ഥർ രാജ്യത്ത് ഉടനീളം ഇനിയും വേണം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.