Asianet News MalayalamAsianet News Malayalam

കുഞ്ഞൻ ഇനം, തൂക്കം 40 ​ഗ്രാം, അപൂർവമായ കോട്ടൺ‌ടോപ്പ് ടമാറിൻ കുരങ്ങ് പിറന്നു

അവയുടെ ആകർഷണീയമായ രൂപം വേട്ടക്കാരെ ആകർഷിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള മരംമുറിക്കൽ അവയുടെ ആവാസവ്യവസ്ഥയും താറുമാറാക്കി.

cotton top tamarin monkey born
Author
Chester, First Published Apr 17, 2022, 1:02 PM IST

ചെസ്റ്റർ മൃഗശാലയിൽ(Chester Zoo) വളരെ അപൂർവമായ കോട്ടൺ‌ടോപ്പ് ടമാറിൻ കുരങ്ങ്(cotton-top tamarin monkey) പിറന്നു. 40 ഗ്രാം മാത്രം ഭാരമുള്ള ഈ കുഞ്ഞൻ ഇനം ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന പ്രൈമേറ്റുകളിൽ ഒന്നാണ്. ഏകദേശം 2,000 എണ്ണം മാത്രമാണ് കാട്ടിൽ ഇപ്പോൾ അവശേഷിക്കുന്നത്. 

'ഇത് വളരെ ചെറുതാണ്, അതിനാൽ ആണാണോ പെണ്ണാണോ എന്നതൊന്നും ഇപ്പോൾ പറയുക സാധ്യമല്ല' എന്നാണ് മൃഗശാല സൂക്ഷിപ്പുകാരൻ സിയോഭൻ വാർഡ് പറഞ്ഞത്. 10 സെന്റിമീറ്ററാണ് ഇതിന്റെ ഉയരം. തലയിൽ വെളുത്ത രോമങ്ങൾ കൊണ്ടുള്ള വരയുണ്ട്. ഇതിനെ അനധികൃതമായി കടത്തുന്നതും വിൽക്കുന്നതുമെല്ലാം പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

അടുത്ത 20 വർഷത്തിനുള്ളിൽ ഈ ഇനം 80% -മായി കുറയുമെന്ന് പ്രവചിച്ചക്കപ്പെടുന്നതായി മൃഗശാല പറഞ്ഞു. മൃഗശാലയിലെ സസ്തനികളുടെ ഡെപ്യൂട്ടി ക്യൂറേറ്ററായ നിക്ക് ഡേവിസ് പറഞ്ഞു, അവയുടെ ആകർഷണീയമായ രൂപം വേട്ടക്കാരെ ആകർഷിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള മരംമുറിക്കൽ അവയുടെ ആവാസവ്യവസ്ഥയും താറുമാറാക്കി. അതുപോലെ, അവർ ആവേശഭരിതരാകുമ്പോഴോ അല്ലെങ്കിൽ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന് തോന്നുമ്പോഴോ അവയുടെ രോമങ്ങൾ ഉയരുന്നു. ഇത് അവരുടെ വലിപ്പം കൂടിയതായും ഭയപ്പെടുത്തുന്നതായും തോന്നിപ്പിക്കും. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇവ അതിവേ​ഗം ഇല്ലാതാവുകയാണ്. 

ഈ മൃഗങ്ങൾക്ക് ഉയർന്ന ബുദ്ധിശക്തിയുണ്ട്. ഏകദേശം 25 വർഷം ജീവിക്കാൻ കഴിയും. എന്നാൽ, ഒരിക്കലും പെറ്റ് ആയി വളർത്തരുത് എന്നും മൃ​ഗശാല പറയുന്നു. 

Follow Us:
Download App:
  • android
  • ios