അതുകൊണ്ടും തീർന്നില്ല. വിവാഹത്തിന് ക്ഷണിച്ചിരിക്കുന്ന അതിഥികൾക്ക് ഓരോ പ്രത്യേക ടാസ്കുകളും ചെയ്യാൻ വേണ്ടി ഏൽപ്പിച്ചിട്ടുണ്ട്. അതായത്, ഒരു വിഭാഗം ആളുകൾ റിസപ്ഷൻ നടക്കുന്ന സ്ഥലം ഒരുക്കണം എന്നിങ്ങനെ. കസിൻ റെഡ്ഡിറ്റിൽ എഴുതുന്നത്, ഞങ്ങൾക്ക് അത് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് പോലും ചോദിച്ചിട്ടില്ല എന്നുമാണ്.
വിവാഹത്തിന് പങ്കെടുക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് അതിഥികൾക്ക് ക്ഷണക്കത്തുകൾ അയക്കുന്നത് പതിവാണ്. എന്നാൽ, നിങ്ങളീ വിവാഹത്തിന് വരണ്ട എന്ന് പറഞ്ഞുകൊണ്ട് ഒരു കത്ത് കിട്ടിയാൽ എന്താവും നമ്മുടെ അവസ്ഥ. ആകെ അപമാനിക്കപ്പെട്ടതുപോലെ തോന്നും അല്ലേ? എന്തായാലും ഈ ദമ്പതികൾ കല്ല്യാണത്തിന് വരണം എന്ന് പറഞ്ഞുകൊണ്ട് അയക്കുന്നത് പോലെ കല്ല്യാണത്തിന് നിങ്ങളെ ക്ഷണിച്ചിട്ടില്ല എന്നു പറഞ്ഞുകൊണ്ടാണ് കത്തുകളയച്ചിരിക്കുന്നത്.
പ്രശസ്ത സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിലെ Wedding Shaming -ലാണ് ഒരു യൂസർ തന്റെ കസിൻ വിവാഹത്തിന് വരണ്ട എന്ന് കാണിച്ചുകൊണ്ട് കത്തുകളയച്ച വിവരം പങ്കുവച്ചിരിക്കുന്നത്. എല്ലാവരും താമസിക്കുന്നിടത്ത് നിന്ന് അഞ്ച് മണിക്കൂർ അകലെയുള്ള ഒരു സ്ഥലത്ത് ദമ്പതികൾ ഒരു ചെറിയ ഗാർഡൻ വെഡ്ഡിംഗ് നടത്താനാണ് ആലോചിക്കുന്നത്. ബജറ്റ് കുറവായതിനാൽ അതിഥികളുടെ പട്ടിക ചെറുതാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പല അതിഥികളെയും വെട്ടിക്കുറക്കേണ്ടി വന്നിട്ടുണ്ട് എന്നാണത്രെ ദമ്പതികൾ പറയുന്നത്.
അതിഥികളെ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി അതേക്കുറിച്ച് ഒന്നും പറയുക പോലും ചെയ്യാതെയാണ് വിവാഹത്തിന് വരേണ്ടതില്ല എന്ന് കാണിച്ചുകൊണ്ട് നേരത്തെ അഥിതികളായി തീരുമാനിച്ചിരുന്നവർക്ക് കാർഡുകൾ അയച്ചിരിക്കുന്നത് എന്നും പോസ്റ്റിൽ പറയുന്നു. വിവാഹിതരാവുന്ന ദമ്പതികൾ അയച്ചിരിക്കുന്ന കത്തിൽ തങ്ങൾ ഉടനെ വിവാഹിതരാവുമെന്നും, വരേണ്ടതില്ലാത്ത അതിഥികൾക്കും കാർഡുകൾ അയക്കുന്നുണ്ട് എന്നും വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും ആ ദിവസം നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലുണ്ടാവും എന്നും പറയുന്നുണ്ടത്രെ.
അതുകൊണ്ടും തീർന്നില്ല. വിവാഹത്തിന് ക്ഷണിച്ചിരിക്കുന്ന അതിഥികൾക്ക് ഓരോ പ്രത്യേക ടാസ്കുകളും ചെയ്യാൻ വേണ്ടി ഏൽപ്പിച്ചിട്ടുണ്ട്. അതായത്, ഒരു വിഭാഗം ആളുകൾ റിസപ്ഷൻ നടക്കുന്ന സ്ഥലം ഒരുക്കണം എന്നിങ്ങനെ. കസിൻ റെഡ്ഡിറ്റിൽ എഴുതുന്നത്, ഞങ്ങൾക്ക് അത് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് പോലും ചോദിച്ചിട്ടില്ല എന്നുമാണ്.
എന്തായാലും, പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. കുറേപ്പേർ ദമ്പതികളുടെ തീരുമാനത്തെ വിമർശിച്ചുവെങ്കിലും അപൂർവം ചിലർ അതിനെ അനുകൂലിച്ചിട്ടുമുണ്ട്.
