Asianet News MalayalamAsianet News Malayalam

ഉണ്ടായിരുന്ന ജോലിയും കളഞ്ഞ് 3200 കിലോമീറ്റർ ട്രക്ക് ചെയ്ത് ദമ്പതികൾ, കാരണം...

എന്നാൽ, ഇരുവരുടേയും ഈ യാത്രയിൽ ഒരുപാട് പ്രശ്നങ്ങളും ഇരുവർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. മാറിവരുന്ന കാലാവസ്ഥയും അതിന്റെ പ്രശ്നങ്ങളും ഒരുഭാ​ഗത്ത്. അതുപോലെ തന്നെ ഉരുൾപൊട്ടലും വഴിയിലെ തടസങ്ങളുമെല്ലാം യാത്രയിൽ ഇരുവരേയും വലച്ചിട്ടുണ്ട്.

couple trek 3200 km to spread environmental awareness
Author
First Published Sep 28, 2022, 9:28 AM IST

മധ്യപ്രദേശിൽ നിന്നും ഉള്ള ഈ ദമ്പതികൾ ഒരു വലിയ യാത്ര ന‌‌ടത്തുകയാണ്. മണാലിയിൽ നിന്നും ശ്രീന​ഗറിലേക്ക്. അതും ട്രക്ക് ചെയ്യുകയാണ്. പാരിസ്ഥിതികമായ പ്രശ്നങ്ങളെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് ഈ യാത്ര അവർ നടത്തുന്നത്. 

കോർപറേറ്റ് സ്ഥാപനങ്ങളിലെ ജോലി രാജി വച്ച് കഴിഞ്ഞ ജൂലൈയിലാണ് പരിധിയും നിഖിലും തങ്ങളുടെ യാത്ര ആരംഭിച്ചത്. സാഹസികതയോടുള്ള ഇഷ്ടം കൂടി അവരുടെ യാത്രക്ക് പിന്നിലെ മറ്റൊരു കാരണമാണ്. ലഡാക്കിലെ കടുത്ത തണുപ്പിനെ തുടർന്ന് നവംബറിൽ അവർക്ക് കുറച്ച് കാലത്തേക്ക് യാത്ര നിർത്തി വയ്ക്കേണ്ടി വന്നു. 

എന്നാൽ, മാർച്ചിൽ യാത്ര മുടങ്ങിയ സ്ഥലത്തേക്ക് നിഖിലും പരിധിയും തിരികെ എത്തി. ഏപ്രിൽ പകുതിയോട് കൂടി യാത്ര പുനരാരംഭിച്ചു. പരിസ്ഥിതിയെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് അവരുടെ യാത്രയുടെ പ്രധാന ലക്ഷ്യം. 

'19 മലകൾ കടന്നാണ് 3200 കിലോ മീറ്റർ ട്രക്ക് ചെയ്ത് തങ്ങൾ ലാൽ ചൗക്കിലെത്തിയത്. പരിസ്ഥിതിയെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു. ഒപ്പം അത് സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്താനും' എന്ന് ഇരുവരും പറയുന്നു. 

എന്നാൽ, ഇരുവരുടേയും ഈ യാത്രയിൽ ഒരുപാട് പ്രശ്നങ്ങളും ഇരുവർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. മാറിവരുന്ന കാലാവസ്ഥയും അതിന്റെ പ്രശ്നങ്ങളും ഒരുഭാ​ഗത്ത്. അതുപോലെ തന്നെ ഉരുൾപൊട്ടലും വഴിയിലെ തടസങ്ങളുമെല്ലാം യാത്രയിൽ ഇരുവരേയും വലച്ചിട്ടുണ്ട്. എന്നാൽ, അതുകൊണ്ടൊന്നും യാത്ര നിർത്താൻ ഇരുവരും തയ്യാറായില്ല. അവർ തങ്ങളുടെ യാത്ര തുടർന്നു. 

പോകുന്ന എല്ലായിടത്തു നിന്നും ആളുകളുടെ സ്നേഹവും പിന്തുണയും തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉണ്ടായിരിക്കുന്ന തടസങ്ങളെ തങ്ങൾക്ക് മറികടക്കാൻ സാധിച്ചു എന്നും നിഖിലും പരിധിയും പറഞ്ഞു. 

Follow Us:
Download App:
  • android
  • ios