വിചിത്രമായ വിധിയെന്ന് പറയാന്‍ വരട്ടെ... ഇയാളില്‍ നിന്ന് അത്രയേറെ ശല്യമാണ് സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്നതെന്നും നിരവധി സ്ത്രീകളും സ്ഥാപനങ്ങളും ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
സെക്ഷന്‍ 354, 354 എ, 354 ബി, 354 സി, 354 ഡി, ഐപിസി 294 എന്നി നിയമങ്ങളെല്ലാം സ്ത്രീകള്‍ക്കെതിരെ പൊതു സ്ഥലത്തുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ഇന്ത്യയില്‍ നിലവില്‍ ഉള്ള നിയമങ്ങളാണ്. ഈ നിമയങ്ങളെ അടിസ്ഥാനമാക്കി 2016 ല്‍, ഒരു സ്ത്രീയെ പതിനാല് സെക്കന്‍റില്‍ കൂടുതല്‍ നിങ്ങള്‍ പൊതുസ്ഥനത്ത് വച്ച് തുറിച്ച് നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ജയിലിലേക്ക് പോകാം എന്ന് ഋഷിരാജ് സിംഗ് ഐപിഎസ് ട്വിറ്റ് ചെയ്തത് കേരളത്തിലും ദേശീയ തലത്തിലും ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. തുടര്‍ന്ന് അത്തരമൊരു 14 സെക്കന്‍റ് നിയമം ഇന്ത്യയിലില്ലെന്നും വ്യക്തമായിരുന്നു. സമാനമായ എന്നാല്‍ കുറച്ചു കൂടി കടുത്തൊരു കോടതി വിധി, കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ഒരു കോടതി 34 കാരനായ ജേക്കബ് അലേർസണെതിരെ പ്രസ്താവിച്ചു. അതായത് പൊതുസ്ഥലത്ത് വച്ച് സ്ത്രീകളോട് പ്രണയിക്കുന്നതിനെ കുറിച്ചോ ലൈംഗികതയെക്കുറിച്ചോ മിണ്ടിപ്പോകരുതെന്നായിരുന്നു ആ വിധി.
വിധി കേള്‍ക്കുമ്പോള്‍ എന്ത് വിചിത്രമായ വിധിയെന്ന് പറയാന്‍ വരട്ടെ. സ്ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ജേക്കബ് അലേർസണെതിരെ കോടതി വിധി പറഞ്ഞത്. ഒന്നും രണ്ടും സ്ത്രീകളല്ല, നിരവധി സ്ത്രീകളും സ്ഥാപനങ്ങളും ജേക്കബിനെതിരാതിയുമായി പോലീസില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഞ്ച് വര്‍ഷത്തേക്കാണ് വിധി പ്രാബല്യത്തിലുണ്ടാവുക. ഇതനുസരിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രത്യേകിച്ച് ചെസ്റ്ററിലെയും പൊതുസ്ഥലത്ത് വച്ച് ഏതെങ്കിലും സ്ത്രീയോട് ലൈംഗിക ചുവയോടെ ജേക്കബ് സംസാരിച്ചതായി ഇനി പരാതി ഉയര്‍ന്നാല്‍ കൂടുതല്‍ നടപടികളുണ്ടാകും. '
വിശപ്പില്ല, 17 വര്‍ഷമായി ശീതള പാനീയങ്ങള്‍ മാത്രം കുടിച്ച് ജീവിക്കുന്ന ഒരാള്‍ !
മാത്രമല്ല, ഇംഗ്ലണ്ടിലെയും വെയിൽസിലെയും പൊതുസ്ഥലമല്ലാതെ ഒരു സ്ഥലത്തും ജേക്കബിന് പ്രവേശിക്കാനും കഴിയില്ല. ഏതെങ്കിലും സ്ഥാപനങ്ങളുടെ പരിസരത്ത് നിന്ന് ജീവനക്കാരോ സെക്യൂരിറ്റിയോ ഇയാളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടാല്‍ ജേക്കബിന് ആ പ്രദേശത്ത് തുടരാന്‍ അവകാശമില്ലെന്നും കോടതി വിധിയില്‍ പറയുന്നു. പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്ത്രീകളെയും വനിതാ ജീവനക്കാരെയും ഇയാള്‍ പിന്തുടരുന്നതായുള്ള പരാതികളും ലഭിച്ചതായി പോലീസ് കൂട്ടിച്ചേര്‍ത്തു. ജേക്കബ് അലേർസണെതിരെ നിരന്തരം പരാതികള്‍ ലഭിച്ച ശേഷമാണ് ഇത്തരമൊരു ഉത്തരവിനായി തങ്ങള്‍ കോടതിയെ സമീപിച്ചതെന്ന് ചെസ്റ്റര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും സുരക്ഷിതവും ഭയരഹിതവുമായി സഞ്ചരിക്കാന്‍ കഴിയണമെന്നും അത്തരമൊരു സ്ഥലമായി ചെസ്റ്ററിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇന്‍സ്പെക്ടര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ജേക്കബ് നിയമലംഘനം നടത്തുന്നതായി ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 101 ലേക്കോ അല്ലെങ്കില്‍ പോലീസിന്‍റെ ഓണ്‍ലൈന്‍ സംവിധാനം വഴിയോ വിവരം അറിയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
