ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതില്‍ ക്ഷമ പറയാന്‍ പോലും മാനേജര്‍ തയ്യാറായില്ല. ബില്ല് നല്‍കേണ്ടെന്ന് മാത്രം പറഞ്ഞ് മാനേജര്‍ പിന്മാറി. റെസ്റ്റോറിന്‍റെ തണുപ്പന്‍ പ്രതികരണം കാരണം  രഞ്ജോത് കൗർ റെസ്റ്റോറന്‍റിനെതിരെ ഒരു വക്കീല്‍ നോട്ടീസ് അയച്ചു.

സെപ്തംബർ 14-ന് ചണ്ഡീഗഢിലെ എലന്‍റ് മാളിലെ ചില്ലി റെസ്റ്റോറന്‍റിൽ കയറിയ രഞ്ജോത് കൗർ, വിശപ്പ് മാറ്റാനായി ഒരു ചിക്കന്‍ റൈസ് ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം പാതി കഴിച്ച് കഴിഞ്ഞപ്പോഴാണ് പാത്രത്തിലെ ഭക്ഷണത്തില്‍ ഒരു ജീവനുള്ള പുഴുവിനെ അവര്‍ കണ്ടത്. മാനേജറോട് പരാതി പറഞ്ഞെങ്കിലും അയാള്‍ അത് ഗൗനിച്ചില്ല. ബില്ല് തരേണ്ടെന്ന് മാത്രമായിരുന്നു അയാളുടെ മറുപടി. എന്നാല്‍, തനിക്കുണ്ടായ അപമാനം മറക്കാന്‍ രഞ്ജോത് കൗർ തയ്യാറായില്ല. അവര്‍ ഉപഭോക്തൃ കോടതിയില്‍ റെസ്റ്റോറന്‍റിനെതിരെ കേസ് കൊടുത്തു. ഇതിനെ തുടര്‍ന്നാണ് കോടതി റെസ്റ്റോറന്‍റിനോട് 25,852 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. 

45 നിലകളുള്ള അംബരചുംബി, 3,000 ആളുകൾ താമസിച്ചിരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചേരി !

ഒരു സുഹൃത്തിനൊപ്പം റെസ്റ്റോറന്‍റിൽ പോയി ചിപ്പോട്ടിൽ ചിക്കൻ റൈസും ചിപ്പോട്ടിൽ പനീർ റൈസുമാണ് താന്‍ ഓർഡർ ചെയ്തതെന്ന് രഞ്ജോത് കൗ പറഞ്ഞു. ഭക്ഷണം ഏതാണ്ട് കഴിയാറായപ്പോഴാണ് പാത്രത്തില്‍ ജീവനുള്ള ഒരു പുഴുവിനെ കണ്ടത്. അപ്പോള്‍ തന്നെ മാനേജറെ വിളിച്ച് പരാതി പറഞ്ഞു. പക്ഷേ, അയാള്‍ നിസംഗമായാണ് പരാതി കേട്ടത്. മാത്രമല്ല, ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതില്‍ ക്ഷമ പറയാന്‍ പോലും അയാള്‍ തയ്യാറായില്ലെന്നും കൗര്‍ കൂട്ടിചേര്‍ത്തു. ബില്ല് നല്‍കേണ്ടെന്ന് മാത്രം പറഞ്ഞ് മാനേജര്‍ പിന്മാറി. റെസ്റ്റോറിന്‍റെ തണുപ്പന്‍ പ്രതികരണം കാരണം രഞ്ജോത് കൗർ റെസ്റ്റോറന്‍റിനെതിരെ ഒരു വക്കീല്‍ നോട്ടീസ് അയച്ചു.

മകന്‍ മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം അവന്‍റെ ഹൃദയമിടിപ്പ് കേട്ട് അച്ഛനും അമ്മയും !

 പക്ഷേ. വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയ റെസ്റ്റോറന്‍റ് ഭക്ഷണത്തില്‍ പുഴു ഉണ്ടായിരുന്നില്ലെന്നും അവകാശപ്പെട്ടു. മാത്രമല്ല. റെസ്റ്റോറന്‍റിന്‍റെ ഉടമയെ പരിചയമുണ്ടെന്നും അതിനാല്‍ ബില്ല് കുറയ്ക്കണമെന്ന് രഞ്ജോത് കൗർ ആവശ്യപ്പെട്ടതായും റെസ്റ്റോറന്‍റ് ആരോപിച്ചു. പുഴു, രഞ്ജോത് കൗറിന്‍റെ ഭാവനയായിരുന്നെന്നാണ് റെസ്റ്റോറിന്‍റെ മറുപടി. എന്നാല്‍, സംഭവ സമയം രഞ്ജോത് കൗർ പോലീസിനെ വിളിച്ചതായും പോലീസിന്‍റെ ഡെയ്‌ലി ഡയറി റിപ്പോർട്ടില്‍ ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കണ്ടെത്തിയെന്ന് രേഖപ്പെടുത്തിയതായും കോടതി കണ്ടെത്തി. മാത്രമല്ല, പരാതിയില്‍ റെസ്റ്റോറന്‍റിന്‍റെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും കോടതി കണ്ടെത്തി. ഇതിന് പിന്നാലെയാണ് കോടതി റെസ്റ്റോറന്‍റിന് 25,852 പിഴ വിധിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക