മുലയൂട്ടല്‍ അവധി വേണമെങ്കില്‍ മൂലയൂട്ടിയതിന്‍റെ തെളിവ് ഹാജരാക്കണമെന്ന് കമ്പനി യുവതിയോട് ആവശ്യപ്പെട്ടത്. ഏത് വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്.
കുഞ്ഞിന് രോഗമായതിനെ തുടർന്ന് മുലയൂട്ടാൻ കഴിയാതെ വന്ന അമ്മയുടെ മുലയൂട്ടൽ അവധി നിഷേധിച്ച കമ്പനിക്കെതിരെ കോടതി നടപടി. തെക്കു പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ലുവോ എന്ന സ്ത്രീയാണ് താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പ്രസവാവധിയ്ക്ക് ഒപ്പം ഇവർക്ക് അനുവദിച്ചിരുന്ന ഒരു മാസത്തെ മുലയൂട്ടൽ അവധിയാണ് കമ്പനി റദ്ദാക്കിയത്. അവധി അനുവദിച്ച് നൽകണമെങ്കിൽ കുഞ്ഞിനെ മുലയൂട്ടിയതിന്‍റെ തെളിവ് കാണിക്കണമെന്നായിരുന്നു കമ്പനിയുടെ വിചിത്രമായ വാദം.
2022 ജനുവരിയിൽ കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ഇ-കൊമേഴ്‌സ് കമ്പനി ലുവോയ്ക്ക് പ്രസവ അവധി യോടൊപ്പം ഒരു മാസത്തെ മുലയൂട്ടൽ അവധിയും അനുവദിച്ചിരുന്നു. എന്നാൽ, കുഞ്ഞ് ജനിച്ചതിനു ശേഷം കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, കുട്ടി പൂർണ്ണമായി സുഖം പ്രാപിക്കുന്നതുവരെ രണ്ടാഴ്ചത്തേക്ക് മുലയൂട്ടൽ നിർത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. കുഞ്ഞിൻറെ രോഗാവസ്ഥയെ കുറിച്ച് ലുവോ തന്‍റെ സമൂഹ മാധ്യമ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. ആ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട, കമ്പനി യുവതിയോട് മുലയൂട്ടിയതിനുള്ള തെളിവ് നൽകണമെന്നും അല്ലെങ്കിൽ മുലയൂട്ടൽ അവധി റദ്ദാക്കുമെന്നും അറിയിക്കുകയായിരുന്നു. കൂടാതെ അവധിയിലായിരുന്ന സമയത്ത് നൽകിയ ശമ്പളം കമ്പനി തിരികെ ചോദിക്കുകയും ചെയ്തു.
Read More:ബർമിംഗ്ഹാം പാലസിനേക്കാൾ മൂന്നിരട്ടി വലിപ്പം; ഇന്ത്യയിലെ ഈ ആഡംബര കോട്ടാരത്തിന്‍റെ ഉടമ ഒരു സ്ത്രീ
ഇതേത്തുടർന്നാണ് ലൂവോ കോടതിയെ സമീപിച്ചത്. കോടതി കമ്പനിയുടെ നടപടിയെ വിമർശിക്കുകയും ലുവോയ്ക്ക് അനുകൂലമായി വിധി പറയുകയുമായിരുന്നു. എന്നാൽ, ഇതിനെതിരെ കമ്പനി മേൽക്കോടതിയെ സമീപിച്ചെങ്കിലും മേൽ കോടതിയും ലുവോയുടെ വാദങ്ങൾ ശരിവെച്ച് അവൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. നിയമപ്രകാരം സിച്ചുവാനിൽ സ്ത്രീകൾക്ക് സാധാരണ ആറ് മാസത്തെ പ്രസവാവധിക്ക് അപ്പുറം ഒരു മാസത്തെ അധിക മുലയൂട്ടൽ അവധിക്കും അർഹതയുണ്ട്. സംഭവം വാർത്തയായതോടെ സമൂഹ മാധ്യമങ്ങളില്‍ കമ്പനിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
Read More: കളി കണ്ട് ഗ്രൗണ്ടിലിരിക്കുന്ന അഞ്ച് വയസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെടുന്ന യുവതി; സിസിടിവി വീഡിയോ വൈറൽ
