സ്വീഡനിലെ തെരുവുകളിൽ ഓരോവർഷവും വലിച്ച് തള്ളുന്ന സി​ഗരറ്റ് കുറ്റികളുടെ കണക്ക് ‍ഞെട്ടിക്കുന്നതാണ്. അത് ഒരു ബില്ല്യൺ അതായത് 100 കോടിയോളം വരുമെന്നാണ് പറയുന്നത്. എ

നമ്മുടെ തെരുവോരത്തെല്ലാം ഉപയോ​ഗിച്ച ശേഷം വലിച്ചെറിഞ്ഞ നിലയിൽ നിരവധി സി​ഗരറ്റ് കുറ്റികൾ കാണാം. അത് പെറുക്കിയെടുക്കുന്നത് എന്തുമാത്രം ബുദ്ധിമുട്ടാണ് അല്ലേ? എന്നാൽ, സ്വീഡനിലെ(Sweden) ഒരു സ്ഥാപനം ഇങ്ങനെ വലിച്ചെറിയുന്ന സി​ഗരറ്റ് കുറ്റികൾ പെറുക്കാൻ കാക്ക(Crows)കളെ നിയമിച്ചിരിക്കയാണ്. കൊർവിഡ് ക്ലീനിം​ഗ്(Corvid Cleaning) എന്ന കമ്പനിയാണ് ഇങ്ങനെ കാക്കകളെ നിയമിച്ചിരിക്കുന്നത്. 

കാക്കകൾ ഭയങ്കര വൃത്തിക്കാരാണ് എന്നാണല്ലോ. അതുകൊണ്ടാണ് ഈ പണിക്ക് കാക്കകളെ തന്നെ നിയമിച്ചത്. അപ്പോൾ, അവയ്ക്കുള്ള പ്രതിഫലമോ? അതും ഉണ്ട്. ഇങ്ങനെ കുറ്റി പെറുക്കിയെടുക്കുന്നതിന് പകരമായി അവയ്ക്ക് നൽകുക ഭക്ഷണമാണ്. ചെലവ് ചുരുക്കലിന്റെ ഭാ​ഗമായിട്ടാണത്രെ കാക്കകളെ ഈ ജോലി ഏൽപ്പിച്ചിരിക്കുന്നത്. 

ന്യൂ കാലിഡോണിയന്‍ വിഭാഗത്തില്‍ പെടുന്ന കാക്കകളെയാണ് ജോലിക്ക് തയ്യാറാക്കുക. അതിന് കാരണമായി കോര്‍വിഡ് ക്ലീനിങ്ങിന്റെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്‍സെന്‍ പറയുന്നത് ഈ കാക്കകൾ ഭയങ്കര ബുദ്ധിശാലികളാണ് എന്നാണ്. അവയെ പരിശീലിപ്പിക്കാൻ എളുപ്പമാണ്. ഒപ്പം പരസ്പരം പഠിക്കാനുള്ള ഉയർന്ന സാധ്യതയും ഉണ്ട്. അതേ സമയം, അവ തെറ്റായി ഏതെങ്കിലും ചവറുകൾ കഴിക്കുന്നതിനുള്ള അപകടസാധ്യതയും കുറവാണ് എന്നും ഹാൻസൻ പറയുന്നു. ഇങ്ങനെ ശേഖരിക്കുന്ന സിഗരറ്റ് കുറ്റികൾ ഈ കാക്കകൾ തന്നെ ഒരു ബെസ്‌പോക്ക് മെഷീനിലിടുമത്രെ. സ്റ്റോക്ക്ഹോമിനടുത്തുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ് ഈ മെഷീൻ ഉണ്ടാക്കിയിരിക്കുന്നത്. 

സ്വീഡനിലെ തെരുവുകളിൽ ഓരോവർഷവും വലിച്ച് തള്ളുന്ന സി​ഗരറ്റ് കുറ്റികളുടെ കണക്ക് ‍ഞെട്ടിക്കുന്നതാണ്. അത് ഒരു ബില്ല്യൺ അതായത് 100 കോടിയോളം വരുമെന്നാണ് പറയുന്നത്. എല്ലാ മാലിന്യങ്ങളുടേയും 62 ശതമാനത്തോളം വരും ഇത്. ഇതെല്ലാം വൃത്തിയാക്കാൻ മനുഷ്യരെ നിയമിക്കുക എന്നത് വൻചെലവാണ്. അതൊഴിവാക്കാനാണ് ഇങ്ങനെ വ്യത്യസ്തമായ പദ്ധതിയുമായി കമ്പനി എത്തിയിരിക്കുന്നത്. നഗരത്തിൽ സിഗരറ്റ് കുറ്റികൾ പെറുക്കാനുള്ള ചെലവിന്റെ 75% എങ്കിലും ലാഭിക്കാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.