Asianet News MalayalamAsianet News Malayalam

കണ്ടാൽ സാൽമൺ സുഷി തന്നെ, താരമായി അക്വേറിയത്തിലെ ഈ ജീവി, കാണാനായി സന്ദർശകരുടെ ഒഴുക്ക്

എന്നിരുന്നാലും, രാജ്യത്ത് കൊവിഡ് -19 കേസുകൾ വര്‍ധിച്ചതോടെ അക്വേറിയം അടച്ചു. ആ സമയത്ത് ഈ ജീവി എത്ര കാലം ജീവിക്കും, സന്ദർശകർക്ക് വീണ്ടും അതിനെ കാണാനുള്ള ഭാ​ഗ്യമുണ്ടാകുമോ എന്നതെല്ലാം സംശയമായിരുന്നു. 

crustacean look like salmon sushi attracts visitors in an aquarium
Author
Japan, First Published Oct 7, 2021, 3:10 PM IST

സാൽമൺ സുഷിയുടെ (salmon ) കഷ്ണം പോലെ തോന്നിക്കുന്ന ഒരു വിചിത്രമായ കടൽ ജീവിയുമായി ജാപ്പനീസ് അക്വേറിയം ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ ജീവിക്ക് പുറകിൽ ഓറഞ്ച്, വെള്ള അടയാളങ്ങളും സാൽമൺ സുഷിക്ക് സമാനമായ വെളുത്ത അടിഭാഗവും ഉണ്ട്. ഇതിന് കറുത്ത കണ്ണുകളും അർദ്ധസുതാര്യമായ കാലുകളുമുണ്ടെന്ന് വൈസ് റിപ്പോർട്ട് ചെയ്തു. 

ഈ ജീവിക്ക് നട്ടെല്ലില്ല. ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെയൊക്കെ ഗണത്തില്‍ പെട്ടതാണ് ഈ ജീവിയെന്ന് കരുതുന്നു. സമുദ്രനിരപ്പിൽ നിന്ന് 2,600 മുതൽ 4,000 അടി വരെയുള്ള ജാപ്പനീസ് ദ്വീപായ ഹോക്കൈഡോയിലെ തീരപ്രദേശമായ റൗസുവിൽ വച്ച് മത്സ്യത്തൊഴിലാളികളാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ഇനത്തെ കണ്ടെത്തിയത്. 

ജപ്പാനിലെ റൗസു തീരത്ത് മത്സ്യത്തൊഴിലാളികൾ പിടിച്ച ശേഷം, ജൂലൈ അവസാനം അക്വാമറൈൻ ഇതിനെ ഫുകുഷിമയിലേക്ക് അയച്ചു. ജൂലൈ മാസത്തില്‍ അക്വേറിയം ഈ ജീവിയുടെ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. അന്ന് അത് വൈറലായി. മൃഗശാലയിലെ ഒരു പ്രധാന ആകർഷണമായി മാറുകയായിരുന്നു ഇത്. ഇതിനെ കാണാനായി മാത്രം നിരവധിപ്പേർ എത്തി. 

എന്നിരുന്നാലും, രാജ്യത്ത് കൊവിഡ് -19 കേസുകൾ വര്‍ധിച്ചതോടെ അക്വേറിയം അടച്ചു. ആ സമയത്ത് ഈ ജീവി എത്ര കാലം ജീവിക്കും, സന്ദർശകർക്ക് വീണ്ടും അതിനെ കാണാനുള്ള ഭാ​ഗ്യമുണ്ടാകുമോ എന്നതെല്ലാം സംശയമായിരുന്നു. എന്നാൽ, രണ്ട് മാസത്തിനു ശേഷം ആദ്യമായി വെള്ളിയാഴ്ച അക്വേറിയം തുറന്നു. വീണ്ടും ഈ സാൽമൺ സുഷിയെപ്പോലെയുള്ള ജീവിയെ കാണാൻ നിരവധിപ്പേരാണ് എത്തിയത്. 


 

Follow Us:
Download App:
  • android
  • ios