ഇയാൾ ഒരു ദിവസം സമ്പാദിക്കുന്ന തുക എത്രയാണ് എന്നറിയാമോ? ഒരു ദിവസം £300, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 32,000 രൂപ.
ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ തൃപ്തരായ എത്ര ആളുകൾ കാണും? അതിൽ പലരുടേയും തൃപ്തിക്കുറവിന്റെ ഒരു പ്രധാന കാരണം കുറഞ്ഞ ശമ്പളമായിരിക്കും. എന്നാൽ, അങ്ങനെയുള്ളവരെ ആകെ അമ്പരപ്പിച്ചുകൊണ്ട് അടുത്തിടെ ഒരു ഡെലിവറി ഡ്രൈവർ താൻ ഒരുദിവസം സമ്പാദിക്കുന്നത് എത്ര രൂപയാണ് എന്ന് വെളിപ്പെടുത്തുകയുണ്ടായി.
എവ്രി, ജസ്റ്റ് ഈറ്റ് എന്നിവയുടെ ഡെലിവറി ഡ്രൈവറാണ് 'ഡെലിവറി മാനിയാക്ക്' എന്ന യൂസർ നെയിമിൽ അറിയപ്പെടുന്ന ഈ യുവാവ്. തന്റെ ജോലിസമയം വളരെ ഫ്ലെക്സിബിൾ ആണെന്നാണ് യുവാവ് പറയുന്നത്. അതിനാൽ തന്നെ വലിയ തിരക്കോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ താൻ ജോലി ചെയ്യുന്നു എന്നും യുവാവ് പറയുന്നു. ഇനി, ഇയാൾ ഒരു ദിവസം സമ്പാദിക്കുന്ന തുക എത്രയാണ് എന്നറിയാമോ? ഒരു ദിവസം £300, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 32,000 രൂപ. സംഗതി ജോലി സമയം ഫ്ലെക്സിബിൾ ഒക്കെയാണെങ്കിലും നല്ല കാശുണ്ടാക്കണമെങ്കിൽ ഏതുനേരത്ത് ജോലി ചെയ്യുന്നതാണ് നല്ലത് എന്ന് മനസിലാക്കണം എന്നും ഇയാൾ പറയുന്നു.
രാവിലെ എവ്രിക്ക് വേണ്ടിയും വൈകുന്നേരം ജസ്റ്റ് ഈറ്റിന് വേണ്ടിയുമാണ് താൻ ജോലി ചെയ്യുന്നത്. രാവിലെ രണ്ടോ മൂന്നോ മണിക്കൂർ താൻ എവ്രിക്ക് വേണ്ടി ജോലി ചെയ്യും. അത് നല്ല ശാന്തമായ സമയമാണ്. കൂടുതൽ പണമുണ്ടാക്കാൻ പറ്റിയ സമയവും. എന്നാൽ, ഉച്ചയ്ക്ക് ശേഷം തിരക്ക് കൂടുതലാണ് അപ്പോൾ താൻ ജസ്റ്റ് ഈറ്റിലേക്കും ഊബറിലേക്കും മാറും. രാത്രി 11-12 മണിവരെ താൻ ജോലി ചെയ്യും എന്നും യുവാവ് പറയുന്നു.
എന്നാൽ, എവ്രിയിൽ നിന്നും വലിയ തുക സമ്പാദിക്കുന്ന ഒരേയൊരാളല്ല ഇയാൾ. നേരത്തെ ഐസക്ക് എന്ന് പേരായ ഒരു യുവാവും താൻ ദിവസവും 25,000 മുതൽ 30000 രൂപ വരെ ഇങ്ങനെ സമ്പാദിക്കാറുണ്ട് എന്ന് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
