Asianet News MalayalamAsianet News Malayalam

ടിപ്പില്ല, ദേഷ്യം വന്ന് മൂന്ന് തവണ ഭക്ഷണത്തിലേക്ക് തുപ്പി ഡെലിവറി മാന്‍, രോഷം പടർത്തി വീഡിയോ 

പിന്നീട്, അയാൾ ഭക്ഷണത്തിലേക്ക് തുപ്പുകയാണ്. ഒന്നും രണ്ടും തവണയല്ല, മൂന്ന് തവണയാണ് തുപ്പുന്നത്.

delivery man spits on food after disappoint on the matter of tip rlp
Author
First Published Sep 14, 2023, 6:20 PM IST

ഡെലിവറി ഏജന്റുമാരുമായി ബന്ധപ്പെട്ട അനേകം വീഡിയോകൾ ഓരോ ദിവസവും നമ്മൾ സാമൂഹിക മാധ്യമങ്ങളിലൂടെ കാണാറുണ്ട്. എന്നാൽ, അതിൽ ഏറെയും അവരുടെ ബുദ്ധിമുട്ടുകൾ വിവരിക്കുന്ന വീഡിയോകൾ ആവും. പക്ഷേ, ഇപ്പോൾ മറ്റൊരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. അത് സംഭവിച്ചിരിക്കുന്നത് അങ്ങ് ഫ്ലോറിഡയിലാണ്. വൈറൽ വീഡിയോയിൽ ഡെലിവറി ഏജന്റ് ഭക്ഷണം വീടിന്റെ സ്റ്റെപ്പിന്റെ മുകളിലായി കൊണ്ട് വയ്ക്കുന്നത് കാണാം. 

ശേഷം ഭക്ഷണം കൊണ്ടുവച്ചു എന്ന് തെളിയിക്കുന്നതിന് വേണ്ടി അയാൾ ഒരു ചിത്രവും പകർത്തുന്നുണ്ട്. എന്നാൽ, പിന്നീട് സംഭവിച്ചത് സോഷ്യൽ മീഡിയയ്ക്ക് വിശ്വസിക്കാൻ പറ്റാത്തതായിരുന്നു. 'ഞാൻ നിങ്ങളോട് പറഞ്ഞില്ല, അവരെനിക്ക് ഒന്നും ബാക്കിവച്ചില്ല' എന്നും അയാൾ പറയുന്നതും കേൾക്കാമായിരുന്നു. ആ സമയത്തെല്ലാം ആളുടെ മുഖത്ത് കടുത്ത നിരാശയാണ്. നല്ല ടിപ്പ് കിട്ടാത്തതിൽ നിരാശനാണ് ഡെലിവറിക്കെത്തിയ ആൾ എന്ന് വീഡിയോയിൽ നിന്നും മനസിലാവും. 

പിന്നീട്, അയാൾ ഭക്ഷണത്തിലേക്ക് തുപ്പുകയാണ്. ഒന്നും രണ്ടും തവണയല്ല, മൂന്ന് തവണയാണ് തുപ്പുന്നത്. തുപ്പുന്നതിന് മുമ്പായി അയാൾ ക്യാമറയിലേക്ക് തുറിച്ച് നോക്കുന്നും ഉണ്ട്. ഒരു ഡോളർ പോലും അവരെനിക്ക് തന്നില്ല എന്ന് പോലും അയാൾ പറയുന്നുണ്ട്. പിന്നീട്, അയാൾ അവിടെ നിന്നും പതിയെ പോകുന്നതും കാണാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയും ആളുകളുടെ രോഷത്തിന് കാരണമാവുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ONLY in DADE (@onlyindade)

റിപ്പോർട്ടുകൾ പ്രകാരം ഭക്ഷണം ഓർഡർ ചെയ്തത് ഒരു 13 വയസുകാരനും അവന്റെ അമ്മയും ചേർന്നാണ്. കുട്ടിയാണ്  ഇയാൾ ഭക്ഷണത്തിലേക്ക് തുപ്പുന്നത് കണ്ടത്. അവന്റെ അമ്മ പറയുന്നത് $3 (248 രൂപ) ടിപ്പ് നൽകിയിരുന്നു എന്നാണ്.  DoorDash ൽ‍ നിന്നും ഭക്ഷണം കൊണ്ടുവന്ന ആൾക്ക് അത് ഇഷ്ടപ്പെട്ടില്ല അതാവാം അയാൾ അങ്ങനെ പ്രതികരിച്ചത് എന്നാണ് കരുതുന്നത്. 

Follow Us:
Download App:
  • android
  • ios