അതേസമയം മയക്കുമരുന്ന് ഉപയോ​ഗിച്ചതുകൊണ്ടാണ് ജെസിക്കയ്‍ക്ക് പല്ലുകൾ നഷ്ടപ്പെട്ടത് എന്ന ആരോപണവും ഉണ്ട്. എന്നാൽ, അത് കള്ളമാണ് എന്നും വെറുതെ ആരോപണങ്ങളുന്നയിക്കരുത് എന്നുമാണ് ജെസിക്കയുടെ പ്രതികരണം. 

വയസ്സാവുമ്പോൾ ആളുകൾക്ക് പല്ലുകൾ നഷ്ടപ്പെടും. അത് സാധാരണമാണ്. എന്നാൽ, 38 -ാമത്തെ വയസ്സിൽ തന്നെ തന്റെ പല്ലുകളെല്ലാം നഷ്ടപ്പെട്ട യുവതിയാണ് ഓസ്റ്റിനിൽ നിന്നുള്ള ജെസിക്ക വീലർ. എന്നാൽ, മേക്കപ്പ് ചെയ്യാനുള്ള കഴിവുകൊണ്ട് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമാണ് ജെസിക്ക. നൊടിയിട കൊണ്ടാണ് അവളുടെ രൂപം മാറുന്നത്. പല്ലില്ലാതെ നേരത്തെ നമ്മൾ കണ്ട ജെസിക്കയാണ് ഇതെന്ന് മേക്കപ്പിന് ശേഷം കാണുമ്പോൾ നമുക്ക് തോന്നുകയേ ഇല്ല. 

പല്ലില്ലാത്ത ഒരാളിൽ നിന്നും ഒരു മോഡലിലേക്കുള്ള ജെസിക്കയുടെ മാറ്റം വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഓൺലൈനിൽ 'ഡെഞ്ചർ ക്വീൻ' എന്നാണ് ജെസിക്ക അറിയപ്പെടുന്നത്. കാൽസ്യം, ബി 12 എന്നിവയുടെ കുറവ് കാരണമാണ് അവൾക്ക് നേരത്തെ തന്നെ തന്റെ പല്ലുകളെല്ലാം നഷ്ടപ്പെട്ടത്. തനിക്ക് പാലുത്പ്പന്നങ്ങൾ കഴിക്കാൻ സാധിക്കില്ല എന്നും അവൾ ടിക്ടോക്ക് വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. തനിക്ക് വിറ്റാമിൻ ഡിയുടെ അഭാവമുണ്ട് എന്നും ജെസിക്ക വീഡിയോയിൽ പറഞ്ഞു. 

എന്നാൽ, ഇത് മാത്രമല്ല തന്റെ പല്ലുകൾ നഷ്ടപ്പെടാൻ കാരണം. അവ നഷ്ടപ്പെടാൻ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്. പക്ഷേ, സുരക്ഷയെ മുൻനിർത്തി ആ കാരണങ്ങൾ എന്താണ് എന്നത് തനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും അവൾ പറയുന്നു. അതേസമയം മയക്കുമരുന്ന് ഉപയോ​ഗിച്ചതുകൊണ്ടാണ് ജെസിക്കയ്‍ക്ക് പല്ലുകൾ നഷ്ടപ്പെട്ടത് എന്ന ആരോപണവും ഉണ്ട്. എന്നാൽ, അത് കള്ളമാണ് എന്നും വെറുതെ ആരോപണങ്ങളുന്നയിക്കരുത് എന്നുമാണ് ജെസിക്കയുടെ പ്രതികരണം. 

ടിക്ടോക്ക്, ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക് തുടങ്ങി വിവിധ സോഷ്യൽ‌ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ തന്റെ മേക്കപ്പിന്റെയും അതിനുശേഷമുണ്ടാകുന്ന മാറ്റത്തിന്റെയും ഒക്കെ വീഡിയോ ജെസിക്ക പോസ്റ്റ് ചെയ്യുന്നു. അനേകം ആളുകളാണ് അത് കാണുന്നതും അവളെ അഭിനന്ദിക്കുന്നതും. 

വായിക്കാം: നായ ചവച്ചരച്ച് അകത്താക്കിയത് 3.32 ലക്ഷം രൂപ, ഇനിയും ഞെട്ടൽ മാറാതെ ദമ്പതികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം