അടുക്കളയിൽ ഒരു കവറിലിട്ട് വച്ചിരിക്കുകയായിരുന്നു $4,000. അതായത് ഇന്ത്യൻരൂപയിൽ ഏകദേശം 3.32 ലക്ഷം വരും. സം​ഗതി പണത്തിന്റെ പ്രാധാന്യമൊന്നുമറിയാത്ത സെസിലാവട്ടെ അത് ചവച്ചരച്ച് അകത്താക്കുകയും ചെയ്തു. ‌

ഒറ്റദിവസം കൊണ്ടാണ് ഒരു കുടുംബത്തിലെ പ്രിയപ്പെട്ട വളർത്തുനായ അവിടെ എല്ലാവരുടേയും കണ്ണിലെ കരടായി മാറിയത്. എങ്ങനെ മാറാതിരിക്കും? അവൻ ചവച്ചരച്ച് അകത്താക്കിയത് 3.32 ലക്ഷം രൂപയാണ്. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടാവും അല്ലേ? പക്ഷേ, സം​ഗതി സത്യം തന്നെ. 

സംഭവം നടന്നത് പെൻസിൽവാനിയയിലാണ്. സെസിൽ എന്ന നായയാണ് തന്റെ ഉടമകളായ ക്ലേറ്റണും കാരി ലോയ്ക്കും ഹൃദയാഘാതമുണ്ടാക്കുന്ന ഈ പണി ചെയ്തത്. അടുക്കളയിൽ ഒരു കവറിലിട്ട് വച്ചിരിക്കുകയായിരുന്നു $4,000. അതായത് ഇന്ത്യൻരൂപയിൽ ഏകദേശം 3.32 ലക്ഷം വരും. സം​ഗതി പണത്തിന്റെ പ്രാധാന്യമൊന്നുമറിയാത്ത സെസിലാവട്ടെ അത് ചവച്ചരച്ച് അകത്താക്കുകയും ചെയ്തു. ‌

ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു അത്. നായ പണം തിന്നുന്നത് ആ​ദ്യം കണ്ടത് ക്ലേറ്റൺ ആയിരുന്നു. ഉടനെ തന്നെ അയാൾ കാരിയേയും വിളിച്ചു. അയ്യോ ഓടിവായോ സെസിൽ പണം തിന്നുന്നേ എന്ന അയാളുടെ അലർച്ച കേട്ടാണ് താൻ അവിടെ എത്തിയത് എന്നാണ് കാരി ലോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. ബില്ലടയ്ക്കുന്നതടക്കം പല ആവശ്യങ്ങൾക്കായി കരുതിവച്ച കാശായിരുന്നു അത്. അത് നായ കഴിച്ചതോടെ ദമ്പതികളാകെ പെട്ടുപോയി. 

ഏതായാലും, ഉടനടി തന്നെ അവർ വെറ്ററിനറി ഡോക്ടറുടെ അടുത്ത് വിവരം പറഞ്ഞു. ഛർദ്ദിയിലൂടെയും മറ്റും സെസിൽ കഴിച്ച നോട്ടുകൾ പുറത്തെത്തി. എന്നാൽ, എല്ലാം പാതിയും മുറിഞ്ഞ നിലയിലായിരുന്നു അവ. ദമ്പതികൾ ചേർന്ന് അതിന്റെ സീരിയൽ നമ്പറും മറ്റും നോക്കിയെടുത്ത് ബാങ്കിലറിയിക്കുകയും അത് തിരികെ കിട്ടാനുള്ള മാർ​ഗം അന്വേഷിക്കുകയും ചെയ്തു. എന്തിരുന്നാലും മുഴുവൻ പണവും അവർക്ക് തിരികെ കിട്ടിയില്ല. 

ഇത് ആദ്യമായിട്ടല്ല ഒരു നായ നോട്ടുകൾ തിന്നുന്നത്. 2022 -ൽ ഫ്ലോറിഡയിൽ ഒരു ലാബ്രഡോർ $2,000 തിന്ന സംഭവം ഉണ്ടായിട്ടുണ്ട്. 

വായിക്കാം: ഇതൊക്കെത്തന്നയല്ലേ ജീവിതത്തിന്റെ സന്തോഷം, കരുതലോടെ ഭാര്യയുടെ മുടിചീകിയൊതുക്കി വൃദ്ധൻ, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം