'പണ്ട് മുതലേ തനിക്ക് നായകളെ ഇഷ്ടമായിരുന്നു. 2019 വരെ താനൊരു ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. ആ സമയത്ത് രാത്രി ജോലി കഴിഞ്ഞ് വരുമ്പോൾ വഴിയിൽ കാണുന്ന നായകൾക്ക് താൻ ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു' എന്ന് ജാല പറയുന്നു. 

വളർത്തുമൃ​ഗങ്ങളെ ഇന്ന് പലരും സ്വന്തം വീട്ടിലെ അം​ഗങ്ങളായിട്ടാണ് കാണുന്നത്. സാധാരണയായി പെറ്റുകളെ അം​ഗീകരിക്കുന്ന ഹോട്ടലുകളിലും കഫേകളിലും ഒക്കെ മിക്കവാറും ആളുകൾ നായകളെയും കൊണ്ടു പോകാറുണ്ട്. എന്നാൽ, ഇൻഡോറിൽ ഇപ്പോൾ നായകൾക്ക് വേണ്ടി ഒരു ഭക്ഷണശാല തന്നെ തുറന്നിരിക്കുകയാണ്. അതിന്റെ പേരാണ് ദ ​ഡോ​ഗി ധാബ. 

ഇവിടേക്ക് പെറ്റുകൾക്കും അതുപോലെ അവരുടെ ഉടമകൾക്കും പ്രവേശനമുണ്ട്. നായപ്രേമികളായ ബൽരാജ് ജാലയും ഭാര്യയും ചേർന്നാണ് ഈ വ്യത്യസ്തമായ ഭക്ഷണശാല സ്ഥാപിച്ചത്. ഇവിടെ നായകൾക്കായി ഭക്ഷണം, താമസ സൗകര്യം, ജന്മദിന പാർട്ടിക്ക് വേണ്ടിയുള്ള സൗകര്യം എന്നിവയെല്ലാം ഉണ്ട്. 

അതുപോലെ നായകൾക്ക് വേണ്ടി ഭക്ഷണം ഓൺലൈനിൽ എത്തിച്ച് നൽകുകയും ചെയ്യും. കൊവിഡ് ലോക്ക്ഡൗൺ സമയത്ത് നായകൾക്ക് ഭക്ഷണം കിട്ടാത്ത ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് താൻ തിരിച്ചറിഞ്ഞു എന്ന് ജാല പറയുന്നു. ധാബ തുറക്കുന്നതിന് മുമ്പ് വീട്ടിലേക്കുള്ള യാത്രയിൽ ജാല രാത്രിയിൽ വഴിയിൽ കണ്ട് മുട്ടാറുള്ള നായകൾക്ക് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. 

Scroll to load tweet…

'പണ്ട് മുതലേ തനിക്ക് നായകളെ ഇഷ്ടമായിരുന്നു. 2019 വരെ താനൊരു ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. ആ സമയത്ത് രാത്രി ജോലി കഴിഞ്ഞ് വരുമ്പോൾ വഴിയിൽ കാണുന്ന നായകൾക്ക് താൻ ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു' എന്ന് ജാല പറയുന്നു. 

അങ്ങനെയൊണ് ഭാര്യക്കൊപ്പം ചേർന്ന് 2020 -ൽ നായകൾക്ക് വേണ്ടി ഒരു ഭക്ഷണശാല തുറക്കാൻ തീരുമാനിക്കുന്നത്. ഏഴ് മുതൽ 500 രൂപ വരെ വില വരുന്ന ഭക്ഷണം ഇവിടെ നായകൾക്കായി ഒരുക്കിയിട്ടുണ്ട്. അതിൽ സാധാരണ ഭക്ഷണവും വെജിറ്റേറിയനും നോൺ വെജിറ്റേറിയനും എല്ലാം ഉൾപ്പെടുന്നു. അതുപോലെ പേഴ്സണലൈസ്‍ഡ് ആയ പിറന്നാൾ കേക്കുകളും ധാബയിൽ തയ്യാറാക്കി കൊടുക്കും. 

ഏതായാലും ഇൻഡോറിലുള്ള നായ ഉടമകൾക്ക് പ്രിയപ്പെട്ട ഇടമായിക്കൊണ്ടിരിക്കുകയാണ് ഇവരുടെ ഡോ​ഗി ധാബ.