ആദ്യമായി അദ്ദേഹം തന്നെയാണ് അത് ഓഫീസിലേക്ക് കൊണ്ടുപോയി പരീക്ഷണം നടത്തിയത്. എല്ലാ ദിവസവും അത് തന്നെ ഉപയോഗിച്ച് തുടങ്ങി. അതോടെ സഹപ്രവര്‍ത്തകരും ബാഗിനെ കുറിച്ച് അന്വേഷിച്ച് തുടങ്ങി. 

നമ്മളിൽ പലരും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിൽ നിന്ന് തുണി അല്ലെങ്കിൽ പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിലേക്ക് മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക് ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നം തന്നെയാണ് വെല്ലുവിളി. എന്നാല്‍, മീന്‍, പാല്‍ തുടങ്ങിയ നനഞ്ഞ വസ്തുക്കള്‍ ഇതില്‍ കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നത് ഒരു പോരായ്മയായി തന്നെ നിലനില്‍ക്കുന്നുണ്ടായിരുന്നു. കാര്‍വാറില്‍ നിന്നുള്ള ധനഞ്ജയ് ഹെഡ്ഗെയും ഇതേ പ്രശ്നം അഭിമുഖീകരിച്ചിരുന്നു. അതുപോലെ തന്നെ ഒരു നിശ്ചിത അളവില്‍ കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല എന്നതും പ്രശ്നമായിരുന്നു. 

അങ്ങനെ 10 കിലോഗ്രാം വരെ ഭാരം താങ്ങാനാവുന്ന പാലും മത്സ്യവുമൊക്കെ കൊണ്ടുപോകാനാവുന്ന, നനയാത്ത ഒരു ബാഗ് പത്രത്തില്‍ നിന്നും മെക്കാനിക്കൽ എഞ്ചിനീയറായ ഹെഡ്ഗെ ഉണ്ടാക്കിയിരിക്കുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ അത് നി‍ര്‍മ്മിക്കാന്‍ ഒരു യന്ത്രവും ഉണ്ടാക്കി അദ്ദേഹം. കൂടുതല്‍ കാലം നിലനില്‍ക്കുന്നതും കരുത്തുറ്റതുമായ ഒരു ബാഗുണ്ടാക്കണം എന്നായിരുന്നു തന്‍റെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. പഴത്തിന്‍റെ നാരും ഇതിന്‍റെ നിര്‍മ്മാണത്തില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ബാഗ് അതുകൊണ്ട് തന്നെ പരിസ്ഥിതി സൌഹാര്‍ദ്ദപരവുമാണ്. 

ആദ്യമായി അദ്ദേഹം തന്നെയാണ് അത് ഓഫീസിലേക്ക് കൊണ്ടുപോയി പരീക്ഷണം നടത്തിയത്. എല്ലാ ദിവസവും അത് തന്നെ ഉപയോഗിച്ച് തുടങ്ങി. അതോടെ സഹപ്രവര്‍ത്തകരും ബാഗിനെ കുറിച്ച് അന്വേഷിച്ച് തുടങ്ങി. അങ്ങനെ അവര്‍ക്ക് വേണ്ടി കൂടി ബാഗുകളുണ്ടാക്കി. അവ മത്സ്യം വാങ്ങാനും അവര്‍ ഉപയോഗിച്ചു. രണ്ട് രൂപ മാത്രമാണ് ബാഗിന്‍റെ വില. പത്രത്തില്‍ നിന്നുള്ള വിഷാംശം ഭക്ഷണസാധനങ്ങളിലാവാതിരിക്കാന്‍ ഒരു ലെയര്‍ കൂടി നല്‍കുന്നുണ്ട്. 

ഏതായാലും തന്റെ ആവശ്യത്തിനും ചുറ്റുമുള്ളവർക്കും ഉപയോ​ഗിക്കാനാവുന്ന ബാ​ഗുണ്ടാക്കിയതിൽ സംതൃപ്തനാണ് അദ്ദേഹം.