മോശമായ പാസ്‌പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച എയർപോർട്ട് ജീവനക്കാർ 1000 ഡോളർ (ഏകദേശം 82,000 രൂപ) നൽകണമെന്ന് ആവശ്യപ്പെട്ടു.

ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളത്തിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന വിഷമകരമായ ഒരു സംഭവം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു ഓസ്‌ട്രേലിയൻ സ്ത്രീ. വിദേശ യാത്രയ്ക്കിടെ സംഭവിക്കാനിടയുള്ള തട്ടിപ്പുകളെക്കുറിച്ച് യാത്രികർ ബോധവാന്മാരായിരിക്കണം എന്ന് സൂചിപ്പിച്ചു കൊണ്ടാണ് തനിക്ക് നേരിട്ട ദുരനുഭവം ഇവർ പങ്കുവെച്ചത്. 

മോണിക്ക് സതർലാൻഡും അവളുടെ 60 വയസ്സുള്ള അമ്മയും ആണ് ബാലി വിമാനത്താവളത്തിൽ വെച്ച് ജീവനക്കാരുടെ തട്ടിപ്പിന് ഇരയായത്. ദീർഘകാലമായി കാത്തിരുന്ന അവധി ആഘോഷത്തിനായാണ് മോണിക്ക് സതർലാൻഡും അമ്മയും ബാലിയിൽ എത്തിയത്. എന്നാൽ എയർപോർട്ട് ജീവനക്കാരുടെ ചൂഷണത്തിൽ തങ്ങളുടെ എല്ലാ സന്തോഷവും നഷ്ടപ്പെട്ടുപോയി എന്നാണ് ഇവർ പറയുന്നത്.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മെൽബൺ എയർപോർട്ടിൽ പരിശോധന നടത്തിയപ്പോൾ മുതലാണ് ഇവരുടെ കഷ്ടകാലം ആരംഭിക്കുന്നത്. പാസ്പോർട്ട് മോശമായതിനെ തുടർന്ന് 28 കാരിയായ മോണിക്കിനെ എയർപോർട്ട് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുകയും ബ്ലൂ ഫോം എന്ന് വിളിക്കപ്പെടുന്ന ഒരു അധിക ഫോമിൽ ഒപ്പിടാൻ അവളോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ആ ഫോം പാസ്പോർട്ടിനുള്ളിൽ സൂക്ഷിക്കാൻ അവളോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രായം കുറയ്ക്കുന്നതിന് പ്രയോജനപ്പെട്ടില്ല, മകനുമായുള്ള പ്ലാസ്മ കൈമാറ്റം അവസാനിപ്പിച്ചതായി അമേരിക്കൻ വ്യവസായി

ഇമിഗ്രേഷൻ ക്ലിയർ ചെയ്യുകയും പേപ്പർവർക്കുകൾ പൂർത്തിയാക്കുകയും ചെയ്ത ശേഷം മോണിക്കും അമ്മയും വിമാനത്തിൽ കയറി. ഇനി കൂടുതൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്നാണ് ഇരുവരും കരുതിയത്. എന്നാൽ ബാലിയിലെത്തിയപ്പോൾ വിമാനത്താവള ഉദ്യോഗസ്ഥർ അവളുടെ കൈവശം ഉണ്ടായിരുന്നു ബ്ലൂ ഫോം വാങ്ങിക്കുകയും വീണ്ടും ചോദ്യം ചെയ്യലിന് വിധേയയാക്കുകയും ചെയ്തു. 

ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ തന്നെ മാനസികമായി തളർത്താനും ഭയപ്പെടുത്താനും ഇന്തോനേഷ്യൻ ഭാഷയിൽ ആയിരുന്നു എയർപോർട്ട് ജീവനക്കാർ സംസാരിച്ചിരുന്നത് എന്നാണ് യുവതി പറയുന്നത്. ഒടുവിൽ മോശമായ പാസ്‌പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച എയർപോർട്ട് ജീവനക്കാർ 1000 ഡോളർ (ഏകദേശം 82,000 രൂപ) നൽകണമെന്ന് ആവശ്യപ്പെട്ടു. പണം അടച്ചില്ലെങ്കിൽ പാസ്പോർട്ട് തിരികെ നൽകില്ലെന്നും ജീവനക്കാർ ഭീഷണിപ്പെടുത്തിയതായാണ് യുവതി പറയുന്നത്. ഒടുവിൽ പണമടച്ചതിനുശേഷം ആണ് തന്നെയും അമ്മയെയും എയർപോർട്ടിന് പുറത്ത് കടക്കാൻ ജീവനക്കാർ അനുവദിച്ചത് എന്നാണ് യുവതി പറയുന്നത്.