ഫാക്‌ടറിയുടെ സഹ ഉടമ പഴയ ചിന്താ​ഗതിയുള്ള ആളാണ്, ആദ്യ ദിവസം മുതൽ തൻ്റെ സാന്നിധ്യം ഇഷ്ടപ്പെട്ടിട്ടില്ല എന്നാണ് യുവതി പറയുന്നത്.

ജോലിസ്ഥലങ്ങളിലെ പ്രശ്നങ്ങൾ സാധാരണയായി ആളുകൾ ഷെയർ ചെയ്യാറുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമാണ് റെഡ്ഡിറ്റ്. അടുത്തിടെ ഒരു യുവതി റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. സ്ത്രീയായതു കാരണം ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ജോലി പോകുന്ന അവസ്ഥയിലാണ് താനുള്ളത് എന്നും യുവതി വ്യക്തമാക്കുന്നു. 

സാധാരണയായി പുരുഷന്മാർ ചെയ്തുവന്നിരുന്ന റോളുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് കമ്പനിയുടെ ഉടമകളിൽ ഒരാൾക്ക് ഇഷ്ടമാകുന്നില്ല എന്നാണ് യുവതി പറയുന്നത്. അതിനാൽ തന്നെ പിരിച്ചുവിടാൻ സാധ്യതയുണ്ട് എന്നാണ് തന്റെ ഇമ്മീഡിയറ്റ് ബോസ് തന്നോട് പറഞ്ഞത് എന്നും യുവതി പറയുന്നു. 

യുവതി ഒരു ബ്രെഡ് ഫാക്ടറിയിൽ ഇൻഡസ്ട്രിയൽ മെക്കാനിക്കാണ്. ഫാക്‌ടറിയുടെ സഹ ഉടമ പഴയ ചിന്താ​ഗതിയുള്ള ആളാണ്, ആദ്യ ദിവസം മുതൽ തൻ്റെ സാന്നിധ്യം ഇഷ്ടപ്പെട്ടിട്ടില്ല എന്നാണ് യുവതി പറയുന്നത്. താൻ ഇപ്പോഴും പ്രൊബേഷണറി കാലയളവിലാണ്. തന്നെ കുറിച്ച് ജോലിയിൽ ആരും ഒരു പരാതിപോലും പറഞ്ഞിട്ടില്ലെങ്കിൽ പോലും പ്രൊബേഷണറി കാലയളവ് നീട്ടുമെന്നാണ് പറയുന്നത് എന്നും അവൾ പറയുന്നു. 

പരമ്പരാ​ഗതമായി പുരുഷന്മാർ ചെയ്യുന്ന ജോലികളിൽ സ്ത്രീകളിരിക്കുന്നത് ഉടമകളിലൊരാൾക്ക് ഇഷ്ടമില്ല എന്ന് ഇമ്മീഡിയറ്റ് ബോസ് പറഞ്ഞുവെന്നും യുവതി പോസ്റ്റിൽ പറയുന്നു. താനെന്താണ് ചെയ്യേണ്ടത് എന്നാണ് യുവതിയുടെ ചോദ്യം. 

ബോസിന് മെയിൽ അയക്കാനാണ് ചിലർ പറഞ്ഞത്. അതിന് മറുപടിയായി യുവതി പറയുന്നത്, സൂപ്പർവൈസറുടെ മറുപടി വന്നു, എച്ച് ആറുമായി ഒരു കൂടിക്കാഴ്ച ഏർപ്പാടാക്കിയിട്ടുണ്ട് എന്നാണ്. എന്നിരുന്നാലും അനുകൂലമായ ഒരു മറുപടി ആയിരിക്കുമോ എന്ന കാര്യത്തിൽ യുവതിക്ക് സന്ദേഹമുണ്ട്. പരിഹാസത്തോടെയാണ് തന്റെ പരാതിയെ അവർ കാണുന്നത് എന്നും യുവതി സംശയിക്കുന്നു. 

ഒരു സ്ത്രീ ആയതുകാരണം തന്നെ തനിക്ക് വിവേചനമാണ് ഇവിടെ അനുഭവിക്കേണ്ടി വരുന്നത് എന്നും അവർ പറയുന്നു. 

ഇന്ത്യൻ ഭക്ഷണം ഇഷ്ടമാണ്, പക്ഷേ പുറത്തുപോകുമ്പോൾ മണക്കാതിരിക്കാൻ ചെയ്യുന്നത്; ചർച്ചയായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം