ഇനി ഈ വരികൾ ആരുടേതായാലും വളരെ അഭിമാനപൂർവമായ നിമിഷങ്ങളാണ് മലയാളിക്ക് ഇന്നലത്തേത് എന്നായിരുന്നു മറ്റ് പലരും അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം കഴിഞ്ഞ ദിവസം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയത്. പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം രണ്ടുവരി ചൊല്ലി. കുമാരനാശാന്റെ 'വീണ പൂവ്' എന്ന കൃതിയിലേതാണ് ആ വരികൾ എന്നാണ് അദ്ദേഹം പറഞ്ഞത്.

'ചിതയിലാഴ്ന്നു പോയതുമല്ലോ

ചിരമനോഹരമായ പൂവിത്'

എന്ന വരികളായിരുന്നു അദ്ദേഹം ചൊല്ലിയത്. എന്നാൽ, സാഹിത്യകുതുകികൾ പറയുന്നത്, ഇത് കുമാരനാശാന്റെ വരികളല്ല, ആവാൻ സാധ്യതയില്ല എന്നാണ്. പിന്നെ ഈ വരികൾ ആരുടേതാണ് എന്നും ഏത് കൃതിയിൽ നിന്നുള്ളതാണ് എന്നുമുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പി. ഭാസ്കരന്റെ കവിതയാണ് എന്നും അല്ല ചങ്ങമ്പുഴയുടെ കവിതയാണ് എന്നും തുടങ്ങി ചർച്ചകൾ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട അനേകം പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

ശ്രീകണ്ഠൻ കരിക്കകം എന്ന യൂസർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നത്, ഇന്നലെ ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് മോഹൻലാൽ ചൊല്ലിയ ഈ വരികൾ ആശാൻ്റെ "വീണപൂവി"ലേതെന്നാണ് മിക്കവാറും പത്രങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പക്ഷേ, ഈ വരികൾ "വീണപൂവി"ലേതല്ല.

പിന്നെ ഈ വരികൾ ആരുടെ കവിതയിലേതാണ്? എരിഞ്ഞടങ്ങിയ ഏതോ ചിതയിലിരുന്ന് അജ്ഞാതനായ ഒരു കവി ഉറക്കെ പറയുന്നുണ്ടാകാം, “അതെൻ്റെ വരികളാണ്”. പക്ഷേ, നമുക്കത് കേൾക്കാനാകുന്നില്ലല്ലോ! എന്നാണ്. 

നിരവധിപ്പേർ ഈ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. പലപല സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. സമാനമായ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ചാറ്റ്ജിപിടിയുടേതാണോ ഈ വരികൾ എന്നും ചിലരെല്ലാം സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സൂജ സൂസൻ ജോർജ്ജ് ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് ഇങ്ങനെയാണ്; ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മോഹന്‍ലാല്‍ നടത്തിയ പ്രസംഗം മനോഹരമായിരുന്നു. പക്ഷേ ഒരു സംശയം .അറിവുള്ളര്‍ കൃത്യമാക്കണം.

അദ്ദേഹം ഉദ്ധരിച്ച,

''ചിതയിലാഴ്ന്നു പോയതുമല്ലോ,

ചിതമനോഹരമായ പൂവിത്'' എന്ന വരികള്‍ കുമാരനാശാന്‍റെ വീണപൂവിലേതോ? 

ഇനി ഈ വരികൾ ആരുടേതായാലും വളരെ അഭിമാനപൂർവമായ നിമിഷങ്ങളാണ് മലയാളിക്ക് ഇന്നലത്തേത് എന്നായിരുന്നു മറ്റ് പലരും അഭിപ്രായപ്പെട്ടത്. 

എന്തായാലും, മോഹൻലാൽ ചൊല്ലിയ രണ്ടുവരികളിലൂടെ ആശാനും ചങ്ങമ്പുഴയും പി. ഭാസ്കരനും കവിതകളുമെല്ലാം ചർച്ചകളിൽ ഇടം നേടിയിട്ടുമുണ്ട്. ഇനി ഈ വരികൾ ആരുടേതാണെങ്കിലും അതൊന്നും തന്നെ ആ വലിയ നടന് കിട്ടിയ വലിയ പുരസ്കാരത്തിന്റെ മാറ്റും സന്തോഷവും ഒട്ടും കുറയ്ക്കുന്നില്ലല്ലോ.