പരിണാമത്തിന്‍റെയും വംശനാശത്തിന്‍റെയും ആശയങ്ങൾ പരിചയമില്ലാത്ത അക്കാലത്ത് കണ്ടെത്തിയത് റോമൻ യുദ്ധ ആനയാണെന്നും അതല്ല ഭീമാകാരമായ ഒരു പുരാതന മനുഷ്യന്‍റെ അസ്ഥിയാണെന്നും വാദമുണ്ടായി. 


1600-കളുടെ അവസാനത്തിൽ ഓക്‌സ്‌ഫോർഡ്‌ഷെയറിലെ സ്ലേറ്റ് ക്വാറികളിൽ നിന്ന് ചില ഫോസില്‍ അസ്ഥികള്‍ കണ്ടെത്തി. ആദ്യമായി ഇത്തരം സാധനങ്ങള്‍ ലഭിച്ചപ്പോള്‍ അവ എന്താണെന്ന ചിന്ത മനുഷ്യനെ അസ്വസ്ഥമാക്കി. കാരണം, പരിണാമത്തിന്‍റെയും വംശനാശത്തിന്‍റെയും ആശയങ്ങൾ അക്കാലത്ത് പരിചയമില്ലായിരുന്നു. സ്വാഭാവികമായും അതുവരെ കണ്ടിട്ടില്ലാത്ത വസ്തുക്കള്‍ ലഭിച്ചപ്പോള്‍ അത് റോമൻ യുദ്ധ ആനകളുടേതോ അല്ലെങ്കില്‍ ഭീമാകാരമായ ഒരു പുരാതന മനുഷ്യന്‍റെയോ അസ്ഥികൾ ആയിരിക്കാമവയെന്ന് കരുതപ്പെട്ടു. 

ഏതാണ്ട് 200 ഓളം വര്‍ഷങ്ങള്‍ക്ക് ശേഷം 1824 ൽ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുടെ തുടക്കകാലത്തെ ജിയോളജി പ്രൊഫസറായ വില്യം ബക്ക്‌ലാൻഡ്, ആ അസ്ഥികളിൽ വീണ്ടും പഠനം നടത്തി. അങ്ങനെ താഴത്തെ താടിയെല്ല്, കശേരുക്കൾ, കൈകാലുകളുടെ അസ്ഥികൾ എന്നിവ ഉപയോഗിച്ച് അദ്ദേഹം ആദ്യത്തെ ദിനോസറിനെ തിരിച്ചറിയുഞ്ഞു. പിന്നാലെ പേര് വിളിച്ചു. 1824 ഫെബ്രുവരി 20-ന് ജിയോളജിക്കൽ സൊസൈറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അസ്ഥികളിൽ നിന്നും തിരിച്ചറിഞ്ഞ ജീവിയെ 'മെഗലോസോറസ്' (Megalosaurus) എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. "വലിയ പല്ലി" (great lizard) എന്നായിരുന്നു ആ പേരിന്‍റെ അർത്ഥം.

'കൊന്നാൽ പാപം തിന്നാല്‍ തീരില്ല', ജപ്പാനിൽ കൊല്ലപ്പെടുന്ന കീടങ്ങൾക്ക് വേണ്ടിയും ഒരു പ്രാ‌ർത്ഥനാ ദിനമുണ്ട് !

തന്‍റെ പ്രബന്ധത്തിൽ ബക്ക്‌ലാൻഡ് ഇതിനെ ഒരു മാംസഭോജിയായി വിശേഷിപ്പിച്ചു. നീളം 40 അടി (12 മീറ്റർ), വലിപ്പത്തിൽ ആനയുമായി താരതമ്യപ്പെടുത്താം. മെഗലോസോറസ് കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള ഒരു ഉഭയജീവിയായിരിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്‍റെ കണ്ടെത്തലുകളിലെ കൃത്യതയെ അംഗീകരിച്ച് കൊണ്ട് പാലിയന്‍റോളജിസ്റ്റ് സ്റ്റീവ് ബ്രുസാറ്റെ ബക്ക്‌ലാൻഡിന്‍റെ ആശയത്തെ അഭിനന്ദിച്ചു.

കുട്ടികളെ എങ്ങനെ വളര്‍ത്താം? രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്ത് ജപ്പാന്‍ നഗരം !

ബക്ക്‌ലാൻഡിന്‍റെ മെഗലോസോറസ് കണ്ടെത്തലിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ സ്ഥാപകനും അനാട്ടമിസ്റ്റുമായ റിച്ചാർഡ് ഓവൻ ആണ് "ദിനോസർ" എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്, 1825-ലും 1833-ലും കണ്ടെത്തിയ മറ്റ് രണ്ട് ദിനോസറുകളായ ഇഗ്വാനോഡോൺ ( Iguanodon), ഹൈലിയോസോറസ് (Hylaeosaurus) എന്നിവയുടെയും മെഗലോസോറസിലെയും സ്വഭാവവിശേഷങ്ങൾ സമാനമാണെന്നും ഓവൻ തിരിച്ചറിഞ്ഞു. പൂർണ്ണമായ അസ്ഥികൂടം ഇല്ലാതിരുന്നിട്ടും, മെഗലോസോറസ് പിന്നീട് നടന്ന പഠനങ്ങൾക്കെല്ലാം നിർണായക വഴിത്തിരിവായി മാറി. 

മദ്യപിച്ച് അവശയായ യുവതിയെ വീട്ടിൽ കയറാന്‍ സഹായിച്ച് യൂബ‌ർ ഡ്രൈവർ; വീഡിയോ കണ്ട് അഭിനന്ദിച്ച് സോഷ്യൽ മീഡിയ !