ആ ചിത്രത്തിൽ കാണുന്നത് ഒരു റെസ്റ്റോറന്റ് ബിൽ ആണ്. ആ ബില്ലിൽ ടിപ്പ് എന്നിടത്ത് എഴുതിയിരിക്കുന്നത് 'എന്റെ ഭർത്താവിനെ സ്വീറ്റ് ഹാർട്ട് എന്ന് വിളിക്കരുത്' എന്നാണ്.

റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിച്ചാൽ ടിപ്പ് കൊടുക്കുന്നവരും കൊടുക്കാത്തവരും ഉണ്ട്. എന്നാൽ, വിദേശരാജ്യങ്ങളിൽ റെസ്റ്റോറന്റുകളിൽ ജീവനക്കാർക്ക് ടിപ്പ് കൊടുക്കാത്തത് വളരെ മോശമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ, ഫോട്ടോ ഷെയർ ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‍ഫോമായ Imgur -ൽ പങ്കുവയ്ക്കപ്പെട്ട ഒരു ബില്ലിന്റെ ചിത്രമാണ് ഇപ്പോൾ ചർച്ചയാവുന്നത്. 

ആ ചിത്രത്തിൽ കാണുന്നത് ഒരു റെസ്റ്റോറന്റ് ബിൽ ആണ്. ആ ബില്ലിൽ ടിപ്പ് എന്നിടത്ത് എഴുതിയിരിക്കുന്നത് 'എന്റെ ഭർത്താവിനെ സ്വീറ്റ് ഹാർട്ട് എന്ന് വിളിക്കരുത്' എന്നാണ്. ഒപ്പം തന്നെ ടിപ്പും നൽകിയിട്ടില്ല. എന്നാൽ, എന്തുകൊണ്ടാണ് അങ്ങനെ എഴുതിയിരിക്കുന്നത് എന്നോ, എവിടെ വച്ചാണ് അങ്ങനെ എഴുതിയിരിക്കുന്നത് എന്നോ ഒന്നും തന്നെ വ്യക്തമല്ല. എന്നാൽ, ചിത്രത്തിനെതിരെ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്. 

ബില്ലിന് മുകളിൽ അങ്ങനെ എഴുതിയിരിക്കുന്ന സ്ത്രീ വല്ലാത്തൊരു ക്രൂര തന്നെ ആണ് എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. മറ്റൊരാൾ കുറിച്ചത് റെസ്റ്റോറന്റുകൾ തങ്ങളുടെ ജീവനക്കാരികൾക്ക് നല്ല ശമ്പളം തന്നെ നൽകണം. അവർക്ക് ടിപ്പുകളെ ആശ്രയിച്ച് ജീവിക്കേണ്ടി വരരുത്. അങ്ങനെ വരുമ്പോഴാണ് അവർക്ക് ഈ ഭാര്യയെ പോലുള്ള സ്ത്രീകളെ സഹിക്കേണ്ടി വരുന്നത് എന്നാണ്. 

അതേ സമയം ടിപ്പ് കൊടുക്കുന്നതിനെ ചൊല്ലിയും വെയിറ്റർമാരുടെ ശമ്പളത്തെ ചൊല്ലിയും വലിയ ചർച്ചകളും ഇതിന് പിന്നാലെ നടന്നു. പലരും വളരെ കാര്യമായി തന്നെയാണ് അഭിപ്രായം പറഞ്ഞത്. റെസ്റ്റോറന്റ് ഉടമകളും അതുപോലെ തന്നെ സർക്കാരുകളും കൃത്യമായി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ ഇതുപോലെ കുറിപ്പെഴുതി വച്ചിട്ട് പോയ സ്ത്രീകളെ പോലെയുള്ളവരെ ജീവനക്കാർക്ക് സഹിക്കേണ്ടി വരും എന്നും പലരും അഭിപ്രായപ്പെട്ടു. 

വായിക്കാം: 2.5 കോടി മുടക്കി പ്ലാസ്റ്റിക് സർജറി ചെയ്തു, ലൈസൻസ് പുതുക്കാനാവുന്നില്ല, വേറെ ഐഡി കാർഡ് കൊണ്ടുവാ എന്ന് അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം