Asianet News MalayalamAsianet News Malayalam

വായില്‍ അര്‍ബുദവുമായെത്തിയ 13 -കാരന്‍ ഒരു ഡോക്ടറുടെ ജീവിതം മാറ്റിയത് ഇങ്ങനെ; പുകയില ഉപേക്ഷിക്കണോ ഡോക്ടറുടെ കയ്യില്‍ ടിപ്സുണ്ട്..

പക്ഷെ, എത്ര കൗണ്‍സലിങ് നല്‍കിക്കഴിഞ്ഞാലും പലരും വീണ്ടും തിരികെ പുകയില ഉപയോഗത്തിലേക്ക് തന്നെ പോകുന്നുവെന്നത് പലപ്പോഴും സുമേധയെ വിഷമിപ്പിച്ചു. പക്ഷെ, ഓരോ മനുഷ്യരേയും അറിഞ്ഞു കൊണ്ട് ആഴത്തില്‍ സംസാരിച്ചു കൊണ്ട് അവര്‍ പുകയിലയെന്ന വിപത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കി. 

dr sumedha and her organisation ATTAC against tobacco
Author
Delhi, First Published May 20, 2019, 12:53 PM IST

ആ പതിമൂന്നുകാരന്‍ ആദ്യമായി പുകയില ഉപയോഗിച്ചു തുടങ്ങുന്നത് തന്‍റെ ആറാമത്തെ വയസ്സിലാണ്. അതും ഗ്രാമത്തിലെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഉപയോഗിക്കുന്നത് കണ്ടുള്ള വെറും കൗതുകത്തില്‍ തുടങ്ങിയത്. പക്ഷെ, വയസ്സ് പതിമൂന്നായപ്പോഴേക്കും എല്ലാ ദിവസവും പുകയില ഉപയോഗിച്ചു തുടങ്ങി അവന്‍. 

അന്ന് ഗ്രാമത്തിലെ ഒരു മെഡിക്കല്‍ ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് അവനാ വേദനിപ്പിക്കുന്ന സത്യം മനസിലാക്കിയത്. അവന് ഓറല്‍ കാന്‍സറാണ്. ഇത് ഈ ഒരു കുട്ടിയുടെ കഥയല്ല.. കുട്ടികളും മുതിര്‍ന്നവരുമായ എത്രയോ പേരില്‍ പുകയില ഉപയോഗം കാന്‍സറിന് കാരണമായിരിക്കുന്നു. ഇവിടെയാണ് ഡോ. സുമേധ കുശ്വാഹ തന്‍റെ കര്‍മ മണ്ഡലം കണ്ടെത്തിയത്. ഡെന്‍റിസ്റ്റാണെങ്കിലും പുകയില ഉപയോഗത്തിനെതിരെയും ആ ശീലത്തിനെതിരെയും പ്രവര്‍ത്തിക്കുകയാണ് സുമേധ. പുകയില ഉപയോഗത്തിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവുമായി അവര്‍ ആളുകള്‍ക്കിടയിലേക്ക് കടന്നു ചെല്ലുന്നു. 

ആരാണ് ഡോ. സുമേധ?
ദില്ലിയിലെ ഐ ടി എസ് ഡെന്‍റല്‍ കോളേജില്‍ നിന്നും ബി ഡി എസ്സും എഡി എസ്സും നേടിയ ആളാണ് ഡോ. സുമേധ. OPD -യില്‍ വെച്ച് താന്‍ കണ്ട കാന്‍സര്‍ രോഗികളുടെ എണ്ണം വളരെ കൂടുതലായിരുന്നുവെന്ന് സുമേധ ഓര്‍ക്കുന്നു. അതില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖം വരാനുള്ള കാരണം വളരെ ചെറുപ്രായത്തില്‍ തന്നെ പുകയില ഉപയോഗിച്ചു തുടങ്ങിയതാണ്. ആ തിരിച്ചറിവില്‍ നിന്നാണ് പുകയില ഉപയോഗത്തിനെതിരെ എന്തെങ്കിലും ചെയ്യണം എന്ന് സുമേധയ്ക്ക് തോന്നുന്നത്. പുകയിലയ്ക്ക് അടിമയായവരെ അതില്‍ നിന്ന് മോചിപ്പിക്കാനും എന്തെങ്കിലും ചെയ്യണമെന്നും അവര്‍ അന്ന് തീരുമാനമെടുത്തു. പലരും ബോധവല്‍ക്കരണ ക്യാമ്പുകളില്‍ പങ്കെടുക്കും പക്ഷെ, യാതൊരു പ്രയോജനവുമുണ്ടാകില്ല എന്നതില്‍ നിന്നും മാറി എന്തെങ്കിലും ഒരു മാറ്റം അവരുടെ ജീവിതത്തിലുണ്ടാക്കിയെടുക്കണമെന്നും അന്ന് സുമേധ തീരുമാനിച്ചു. 

dr sumedha and her organisation ATTAC against tobacco

ആ പതിമൂന്നുകാരനെ കണ്ടുമുട്ടിയപ്പോള്‍
ഒരു മെഡിക്കല്‍ ക്യാമ്പില്‍ വെച്ചാണ് സുമേധ ആ പതിമൂന്നുകാരനെ കണ്ടുമുട്ടുന്നത്. അവന് സ്വന്തം വായ തുറക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. അവന്‍ അനുഭവിച്ച വേദന സുമേധയെ തകര്‍ത്ത് കളഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ പുകയില ഉപയോഗം തുടങ്ങുന്ന ഇതുപോലെയുള്ള കുട്ടികള്‍... അതിനെതിരെ പോരാടിയേ തീരുവെന്ന് സുമേധ ഉറപ്പിച്ചു. 

അതിനുശേഷം ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ അവര്‍ കൗണ്‍സലിങ് നല്‍കിത്തുടങ്ങി. ഹോസ്പിറ്റലില്‍ അത് അവസാനിച്ചില്ല. വിവിധ എന്‍ ജി ഒയ്ക്കൊപ്പവും അവര്‍ തന്‍റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. 

പക്ഷെ, എത്ര കൗണ്‍സലിങ് നല്‍കിക്കഴിഞ്ഞാലും പലരും വീണ്ടും തിരികെ പുകയില ഉപയോഗത്തിലേക്ക് തന്നെ പോകുന്നുവെന്നത് പലപ്പോഴും സുമേധയെ വിഷമിപ്പിച്ചു. പക്ഷെ, ഓരോ മനുഷ്യരേയും അറിഞ്ഞു കൊണ്ട് ആഴത്തില്‍ സംസാരിച്ചു കൊണ്ട് അവര്‍ പുകയിലയെന്ന വിപത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കി. 

dr sumedha and her organisation ATTAC against tobacco

സുമേധയും കൂട്ടരും പിന്നെ ചെയ്തത്. ഓരോ ഗ്രാമത്തിലേക്ക് ക്യാമ്പുകളുമായി പോവുക എന്നതാണ്. പുകയിലയ്ക്ക് അടിമയായവരോട് മാത്രമല്ല അവരുടെ ചുറ്റുമുള്ളവരോടും സുമേധയും കൂട്ടരും സംസാരിച്ചു. 

പിന്നീടാണ് പോരാട്ടത്തിനൊരു കൃത്യമായ ഇടം എന്ന രീതിയില്‍ ദില്ലിയില്‍ ATTAC (Aim to Terminate Tobacco And Cancer – Society) എന്ന ഓര്‍ഗനൈസേഷന്‍റെ ജനനം. 

ഇവയാണ് ATTAC -ന്‍റെ ലക്ഷ്യങ്ങള്‍

  • പുകയില ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നല്‍കുക
  • പുകയില ഉപഗോയത്തിന്‍റെ ഭാഗമായുണ്ടാകുന്ന ചൂഷണങ്ങളില്‍ നിന്നും മറ്റും മാറിനില്‍ക്കാന്‍ സഹായിക്കുക. 
  • പുകയില ഉപയോഗത്തിലൂടെയുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അതുപയോഗിക്കുന്നവരെ ബോധ്യപ്പെടുത്തുക
  • പുകയില ഉപയോഗം നിര്‍ത്തിയവരെ മാനസികമായി പിന്തുണക്കുക. ആവശ്യമായ സഹായങ്ങള്‍ നല്‍കുക.
  • ഓരോന്നും കൃത്യമായി ഫോളോ ചെയ്യുക

പുകയില ഉപയോഗം നിര്‍ത്താന്‍ എന്താണ് ചെയ്യുക എന്നതിനും സുമേധയുടെ ചില ടിപ്സുകളുണ്ട്. അവ ഇവയൊക്കെയാണ്.

  • പുകവലി നിര്‍ത്താന്‍ തീരുമാനിച്ചു കഴിഞ്ഞ്, അത് നിര്‍ത്തിയാല്‍ ആദ്യത്തെ 10 ദിവസം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. അപ്പോള്‍, വെറുതെയിരിക്കാതെ താല്‍പര്യമുള്ള എന്തിലെങ്കിലും തിരക്കിലായിരിക്കുക.
  • സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള പിന്തുണ വളരെ അത്യാവശ്യമാണ്. 
  • മൂഡ് സ്വിങ്സ് പുകവലിയുപയോഗം നിര്‍ത്തുന്നവരില്‍ വളരെ സാധാരണമായി കണ്ടു വരുന്നതാണ്. പക്ഷെ, നിയന്ത്രണം നമ്മുടേതാണ് എന്ന് ഉറപ്പിക്കുക. 
Follow Us:
Download App:
  • android
  • ios