105 കുട്ടികളുടെ അമ്മയാകണം; 22 കുട്ടികളുടെ അമ്മയായ 26 കാരിയുടെ സ്വപ്നം !
തന്നെക്കാൾ 32 വയസ്സ് കൂടുതലുള്ള, 58 കാരനായ ഗാലിപ് ഓസ്‌തുർക്കിനെയാണ് ക്രിസ്റ്റീന വിവാഹം കഴിച്ചിരിക്കുന്നത്.

മാതൃത്വം ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടതും സവിശേഷവുമായ വികാരങ്ങളിൽ ഒന്നാണ്. ഓരോ സ്ത്രീക്കും ഇത് വളരെ സവിശേഷമായ ഒരു അനുഭവമാണ്. ഇപ്പോഴിതാ, മാതൃത്വത്തെ അത്രയേറെ സ്നേഹിക്കുന്ന, 22 കുട്ടികളുടെ അമ്മയായ ഒരു സ്ത്രീ റഷ്യയിലുണ്ടെന്നാണ് റിപ്പോർട്ട്. തന്‍റെ കുട്ടികളുടെ എണ്ണം 105 ൽ അധികം എത്തിക്കാനാണ് അവർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
റഷ്യയിലെ ജോർജിയയിൽ താമസിക്കുന്ന ക്രിസ്റ്റീന ഒസ്‌തുർക്ക് എന്ന 26 കാരിയായ യുവതിയാണ് ഇത്തരത്തിൽ വേറിട്ടൊരു സ്വപ്നവുമായി ജീവിക്കുന്നത്. നിലവിൽ 22 കുട്ടികളുടെ അമ്മയാണ് ഇവർ. 9 വയസ്സുള്ള മൂത്ത മകൾ വിക്ടോറിയ മാത്രമാണ് സ്വാഭാവികമായി ഗർഭം ധരിച്ചതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നു. മറ്റ് 21 കുട്ടികളും വാടക ഗർഭധാരണത്തിലൂടെയാണ് ജനിച്ചത്. വാടക ഗർഭധാരണത്തിലൂടെ ക്രിസ്റ്റീന ഇതിനോടകം 21 കുട്ടികളുടെ അമ്മയായി കഴിഞ്ഞു.
ഇസ്രയേലിനെ കുഴക്കി ഗാസയിലെ തുരങ്കങ്ങള്‍; ഭൂഗർഭ ഒളിപ്പോരുമായി ഹമാസ്
തന്നെക്കാൾ 32 വയസ്സ് കൂടുതലുള്ള, 58 കാരനായ ഗാലിപ് ഓസ്‌തുർക്കിനെയാണ് ക്രിസ്റ്റീന വിവാഹം കഴിച്ചിരിക്കുന്നത്. നേരത്തെ ഒരു അഭിമുഖത്തിൽ തങ്ങൾക്ക് 105 കുട്ടികൾ വേണമെന്നാണ് ആഗ്രഹം എന്ന് അവർ വെളിപ്പെടുത്തിയിരുന്നു. ജോർജിയയിലെ ഒരു ഹോട്ടൽ ശൃംഖലയുടെ ഉടമയും കോടീശ്വരനുമാണ് ഗലിപ്പ്. ഈ വർഷം ആദ്യം, അനധികൃത മയക്കുമരുന്ന് വാങ്ങിയതിനും കൈവശം വച്ചതിനും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബിരുദം പോലുമില്ല; വാര്‍ഷിക വരുമാനം 50 ലക്ഷത്തിന് മുകളില്‍; ദിവസം വെറും ആറ് മണിക്കൂര്‍ ജോലി !
ഏതാനും മാസങ്ങൾക്ക് മുമ്പ് നിരവധി കുട്ടികളുടെ അമ്മയായിരിക്കുന്ന അനുഭവത്തെക്കുറിച്ച് ക്രിസ്റ്റീന ഒരു പുസ്തകം പുറത്തിറങ്ങിയിരുന്നു. അതിൽ ഭർത്താവ് ജയിലിലായിരുന്ന സമയത്ത് കുട്ടികളെ തനിയെ ശുശ്രൂഷിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും അവർ വിശദീകരിച്ചിരുന്നു. 2020 മാർച്ചിനും 2021 ജൂലൈയ്ക്കും ഇടയിൽ താൻ വാടക ഗർഭധാരണത്തിനായി 1.4 കോടി രൂപ ചെലവഴിച്ചതായാണ് ക്രിസ്റ്റീന ഒസ്‌തുർക്ക് പറയുന്നത്. ഒരു ഘട്ടത്തിൽ, 16 മിഡ്‌വൈഫുകൾ വീട്ടിൽ ഒരുമിച്ച് താമസിച്ചിരുന്നതായും അവർക്ക് 68 ലക്ഷം രൂപയിലധികം ശമ്പളം നൽകിയതായും അവർ തന്‍റെ പുസ്തകത്തില്‍ വിവരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക