0°N, 0°E എന്നാണ് ക്യാമറ യുവാവിന്റെ വാഹനത്തിന്റെ ലൊക്കേഷൻ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ ലൊക്കേഷൻ വരുന്നത് അറ്റ്ലാന്റിക് സമുദ്രത്തിലാണ്!

ഒരു കിലോമീറ്റർ കൂടുതൽ വേ​ഗതയിൽ വാഹനമോടിച്ചു, യുവാവിന് 2000 രൂപയുടെ ചലാൻ. അനുജീത് ശിവം എന്ന യുവാവാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. യമുന എക്സ്പ്രസ്‍വേയിലൂടെ വാഹനമോടിച്ചപ്പോഴാണ് യുവാവ് വേ​ഗപരിധിയേക്കാൾ ഒരു കിലോമീറ്റർ വേ​ഗതയിൽ വാഹനമോടിച്ചത്. ഇവിടുത്തെ വേ​ഗപരിധി 100 kmph ആണ്. യുവാവ് വാഹനമോടിച്ചത് 101 kmph വേ​ഗതയിലും. 'വെറും 1 km/h അത്രമാത്രം' എന്ന് കുറിച്ചുകൊണ്ടാണ് യുവാവ് സോഷ്യൽ മീഡിയയിൽ ചലാന്റെ ചിത്രമടക്കം പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

0°N, 0°E എന്നാണ് ക്യാമറ യുവാവിന്റെ വാഹനത്തിന്റെ ലൊക്കേഷൻ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ ലൊക്കേഷൻ വരുന്നത് അറ്റ്ലാന്റിക് സമുദ്രത്തിലാണ്! എന്തായാലും, തന്റെ പോസ്റ്റിൽ യുവാവ് യുപി ട്രാഫിക് പൊലീസിനെയും നോയ്‍ഡ ട്രാഫിക് പൊലീസിനേയും ടാ​ഗ് ചെയ്തിട്ടുണ്ട്. 'ഇങ്ങനെയാണോ ശരിക്കും റോഡ് സുരക്ഷ പ്രാവർത്തികമാകുന്നത്' എന്നാണ് യുവാവ് ചോദിച്ചിരിക്കുന്നത്. നോയ്‍ഡ ട്രാഫിക് പൊലീസ് ചോദ്യത്തിന് പോസ്റ്റിൽ തന്നെ മറുപടിയും നൽകിയിട്ടുണ്ട്. 'ദയവായി ഇ ചലാൻ ഹെൽപ്‍ലൈൻ നമ്പറായ 7065060882 വിളിക്കുക' എന്നാണ് പൊലീസ് പ്രതികരിച്ചിരിക്കുന്നത്.

Scroll to load tweet…

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ചിലർ പറഞ്ഞത്, 'മാക്സിമം വേ​ഗപരിധിയാണ് മണിക്കൂറിൽ 100 കിലോമീറ്റർ. അതിന്റെ അർത്ഥം 100 -ൽ പോകണം എന്നല്ല. 90-95 ലൊക്കെ ഡ്രൈവ് ചെയ്യണം' എന്നാണ്. മറ്റു ചിലർ ഇതിലെ നിയമപരമായ വശങ്ങൾ ചൂണ്ടിക്കാട്ടിയും രംഗത്തെത്തി. 'മിക്ക രാജ്യങ്ങളും 10 ശതമാനം വരെ വേഗതയിൽ ഇളവ് അനുവദിക്കുന്നുണ്ട്. ഇന്ത്യയിലെ മോട്ടോർ വാഹന നിയമം 5 ശതമാനം വരെ ഇളവ് അനുവദിക്കുന്നുണ്ട്. അതിനാൽ 101 kmph വേഗതയിൽ പിഴ ചുമത്തിയത് നിയമലംഘനമാണ്, ഇത് ആ 5 ശതമാനത്തിന്റെ പരിധിക്കുള്ളിലായതിനാൽ പിഴ അടയ്ക്കരുത്' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

YouTube video player