പ്രധാന വസതിയും അതിനോട് ചേർന്നുള്ള ഒരു ഏക്കർ വരെയുള്ള ഭൂമിയും സ്വന്തമാക്കാൻ സക്കർബർഗും പ്രിസിലാ ചാനും ഏകദേശം 537.37 കോടി രൂപയാണ് ചെലവഴിച്ചത്. 2026 ഓഗസ്റ്റ് 17-നാണ് ഈ വിൽപ്പന അയർലൻഡിലെ പ്രോപ്പർട്ടി പ്രൈസ് രജിസ്റ്ററിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
മെറ്റ മേധാവി മാർക്ക് സക്കർബർഗും ഭാര്യ പ്രിസിലാ ചാനും അയർലൻഡിലെ ചരിത്രപ്രസിദ്ധമായ കാസിൽ എസ്റ്റേറ്റ് സ്വന്തമാക്കി. കൗണ്ടി വാട്ടർഫോർഡിലുള്ള സ്ട്രാൻകല്ലി കാസിൽ ഉൾപ്പെടുന്ന ഏകദേശം 440 ഏക്കർ ഭൂമിയാണ് ദമ്പതികൾ വാങ്ങിയത്. റിവർ ബ്ലാക്ക്വാട്ടറിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന, മൂന്ന് നിലകളുള്ള ഗോതിക് റിവൈവൽ ശൈലിയിലുള്ള മാളികയാണ് ഈ എസ്റ്റേറ്റിലെ പ്രധാന ആകർഷണം. മെറ്റയുടെ യൂറോപ്യൻ ആസ്ഥാനത്തുനിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്.
ദി ഐറിഷ് ടൈംസ് റിപ്പോർട്ട് പ്രകാരം, പ്രധാന വസതിയും അതിനോട് ചേർന്നുള്ള ഒരു ഏക്കർ വരെയുള്ള ഭൂമിയും സ്വന്തമാക്കാൻ സക്കർബർഗും പ്രിസിലാ ചാനും ഏകദേശം 537.37 കോടി രൂപയാണ് ചെലവഴിച്ചത്. 2026 ഓഗസ്റ്റ് 17-നാണ് ഈ വിൽപ്പന അയർലൻഡിലെ പ്രോപ്പർട്ടി പ്രൈസ് രജിസ്റ്ററിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. 440 ഏക്കർ വരുന്ന മുഴുവൻ എസ്റ്റേറ്റിനും ഇതിലും കൂടുതൽ തുക ചെലവായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ചരിത്രപ്രാധാന്യമുള്ള ഈ വസതി സ്വന്തമാക്കിയതിൽ കുടുംബം ഏറെ സന്തോഷത്തിലാണെന്നും അയർലൻഡിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും സക്കർബർഗിന്റെ വക്താവ് പ്രതികരിച്ചു. നികുതി വ്യവസ്ഥകൾ അനുകൂലമായത് കാരണം നിരവധി യുഎസ് ടെക് കമ്പനികളുടെ യൂറോപ്യൻ ആസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന രാജ്യമാണ് അയർലൻഡ്. മെറ്റയ്ക്ക് മാത്രം അയർലൻഡിൽ ഏകദേശം 1,500 ജീവനക്കാരുണ്ട്.
1830-ഓടെയാണ് റിവർ ബ്ലാക്ക്വാട്ടറിന് അഭിമുഖമായുള്ള ഭൂമിയിൽ സ്ട്രാൻകല്ലി കാസിൽ നിർമ്മിച്ചത്. മുൻ പാർലമെന്റ് അംഗമായിരുന്ന ജോൺ കീലിക്കു വേണ്ടിയാണ് ഈ കൊട്ടാരം പണിതതെന്ന് ദി ഐറിഷ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജെയിംസ് പെയ്ൻ, ജോർജ് റിച്ചാർഡ് പെയ്ൻ എന്നീ വാസ്തുശിൽപ്പികളാണ് കെട്ടിടത്തിന്റെ രൂപകൽപ്പന നിർവഹിച്ചത്. ഏകദേശം 16,000 ചതുരശ്രയടി വിസ്തീർണമുള്ള മൂന്ന് നിലകളുള്ള പ്രധാന കെട്ടിടം ഗോതിക് റിവൈവൽ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.













