Asianet News MalayalamAsianet News Malayalam

അടിച്ചുപൂസായി സ്വന്തം വീടിനു തീയിട്ട യുവതിക്ക് സംഭവിച്ചത്

കുറച്ച് നാള്‍ ആശുപത്രിയിലായിരുന്നു അവള്‍. അവിടെ നിന്ന് മോചിതയായ ശേഷം കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ മക്ക്രൂഡന്‍ മെയ് മുപ്പതിന് ഉച്ചയ്ക്ക് താന്‍ കിടന്ന കിടക്കയ്ക്ക് തീയിട്ടു. 
 

Drunk woman eets her house on fire
Author
London, First Published Nov 19, 2021, 1:55 PM IST


അമിത മദ്യപാനം പലപ്പോഴും നമ്മെ കുഴിയില്‍ചാടിക്കും. അമിതമായി മദ്യപിച്ച് പ്രശ്നമുണ്ടാകുന്നവരെ നിയന്ത്രിക്കാനും പ്രയാസമാണ്. കുറച്ച് അകത്ത് ചെന്നാല്‍ പിന്നെ ഇക്കൂട്ടര്‍ എന്തൊക്കെയാണ് കാണിച്ചുകൂട്ടുകയെന്നത് അവര്‍ക്ക് തന്നെ അറിയില്ല. അതിനൊപ്പം മാനസികപ്രശ്‌നങ്ങള്‍ കൂടി ഉള്ളവരാണെങ്കില്‍ പറയുകയും വേണ്ട. 

ഇംഗ്ലണ്ടിലെ റെക്കെന്റണ്‍ സ്വദേശിയാണ് കെറി മക്രൂഡന്‍. അമിതമായി മദ്യപിച്ച് വന്ന അവര്‍ കഴിഞ്ഞ മെയ് 30 -ന് താമസിക്കുന്ന വീടിന് തീയിട്ടു. പിന്നാലെ കേസും കൂട്ടവുമായി. ഒടുവില്‍ ഇപ്പോള്‍ നവംബര്‍ 15-ന് ന്യൂകാസില്‍ ക്രൗണ്‍ കോടതി അവള്‍ കുറ്റക്കാരിയാണെന്ന് കണ്ട് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കയാണ്.

38 വയസ്സുള്ള കെറി അമിതമദ്യപാനിയാണ്. ഒപ്പം മനോരോഗി കൂടിയാണ്. മുന്‍പ് ഒരു തീപിടുത്തത്തിലാണ് അവള്‍ക്ക് അവളുടെ അമ്മയെ നഷ്ടമായത്. ആ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുകയായിരുന്ന അവള്‍ മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടു. അതിനിടയില്‍ ഇടുപ്പെല്ല് ഒടിഞ്ഞ് കുറച്ച് നാള്‍ ആശുപത്രിയിലായിരുന്നു അവള്‍. അവിടെ നിന്ന് മോചിതയായ ശേഷം കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ മക്ക്രൂഡന്‍ മെയ് മുപ്പതിന് ഉച്ചയ്ക്ക് താന്‍ കിടന്ന കിടക്കയ്ക്ക് തീയിട്ടു. 

തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി. അവര്‍ അവളെ വീടിന് വെളിയില്‍ കൊണ്ടുവന്നു. പിന്നാലെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം തീ അണച്ചു. നിരവധി മാനസികാരോഗ്യ പ്രശ്നങ്ങളുള്ള അവള്‍ ജീവന്‍ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീടിന് തീവച്ചുവെന്നും, വസ്തുവകകള്‍ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി. അതിനെ തുടര്‍ന്നാണ് ഈ ശിക്ഷാവിധി.

കിടപ്പ് മുറിയില്‍ മാത്രമേ തീ പടര്‍ന്നിട്ടുള്ളൂവെങ്കിലും, അത് നന്നാക്കാന്‍ 15,000 പൗണ്ട് ചെലവ് വരുമെന്ന് വാടകവീടുടമ കണക്കാക്കുന്നു. 
 

Follow Us:
Download App:
  • android
  • ios