Min read

സിനിമയല്ല പച്ചയായ ജീവിതം; വരുമെന്ന് പറഞ്ഞ് പോയി, 80 വർഷം ഭർത്താവിനെ കാത്തിരുന്നു, 103 -ാം വയസിൽ മരണം

Du Huzhen woman in china waited for her husband 80 years died at the age of 103
old woman

Synopsis

മരണസമയത്തും തന്റെ ഭർത്താവിന്റെ സാന്നിധ്യം ഏറെ ആഗ്രഹിച്ചിരുന്ന ഡു ഹുജെൻ തൻ്റെ വിവാഹദിനത്തിലെ ശേഷിപ്പായി സൂക്ഷിച്ചിരുന്നു ഒരു തലയിണയിൽ മുറുകെപ്പിടിച്ച് കണ്ണീർ വാർത്താണ് ഈ ലോകത്തോട് വിട പറഞ്ഞത്. 

ക്ഷണികമായ പ്രണയങ്ങളുടെ കാലത്തും മരണം വരെയും തന്റെ പ്രിയതമനെ കാത്തിരുന്ന ഒരു സ്ത്രീയുടെ പ്രണയകഥ ഇപ്പോൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പിരിഞ്ഞുപോയ ഭർത്താവിനെ ഇവർ കാത്തിരുന്നത് ഒന്നും രണ്ടും വർഷമല്ല, നീണ്ട 80 വർഷമാണ്. ഒടുവിൽ 103 -ാം വയസ്സിൽ തൻറെ എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ച് അവർ ഈ ലോകത്തോട് തന്നെ വിട പറഞ്ഞു.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഗുയിഷോ പ്രവിശ്യയിലെ താമസക്കാരിയായ ഡു ഹുജെൻ എന്ന സ്ത്രീയാണ് എട്ടു പതിറ്റാണ്ട് തന്റെ ഭർത്താവിനായി കാത്തിരുന്നത്. മാർച്ച് എട്ടിനാണ് തന്റെ 103 -ാം വയസ്സിൽ ഡു ഹുജെൻ മരണപ്പെട്ടത്. മരണസമയത്തും തന്റെ ഭർത്താവിന്റെ സാന്നിധ്യം ഏറെ ആഗ്രഹിച്ചിരുന്ന ഡു ഹുജെൻ തൻ്റെ വിവാഹദിനത്തിലെ ശേഷിപ്പായി സൂക്ഷിച്ചിരുന്നു ഒരു തലയിണയിൽ മുറുകെപ്പിടിച്ച് കണ്ണീർ വാർത്താണ് ഈ ലോകത്തോട് വിട പറഞ്ഞത്. 

1940 ആയിരുന്നു ഡു ഹുജെനും അവരെക്കാൾ മൂന്നു വയസ്സിന് പ്രായം കുറഞ്ഞ ഹുവാങ് ജുൻഫുവും തമ്മിലുള്ള വിവാഹം. ഹുവാങ് ജുൻഫു അവരുടെ വിവാഹത്തിന് തൊട്ടുപിന്നാലെ സൈന്യത്തിൽ ചേർന്നു, യുദ്ധകാലത്ത് തൻ്റെ രാജ്യത്തെ സേവിച്ചു.  സൈനിക സേവനത്തിനുശേഷം 1943 -ൽ മടങ്ങിയെത്തിയപ്പോൾ അവരുടെ ആദ്യകുഞ്ഞ് പിറന്നു. 

എന്നാൽ അധികം വൈകാതെ ഹുവാങ് ജുൻഫു തൻ്റെ അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും അയാളുടെ സ്വന്തം നാട്ടിലേക്ക് പോയി. പിന്നീട് മികച്ച ജോലി സാധ്യത തേടി വിദേശത്തേക്കും. പിന്നീട് ഒരിക്കലും അയാൾ മടങ്ങി വന്നില്ല. 

1952 -ലാണ് ഡുവിന് ഹുവാങിൻ്റെ കത്ത് അവസാനമായി വന്നത്. ആ കത്തിലും എല്ലാ കത്തിലും ഉണ്ടായിരുന്നതുപോലെ അയാൾ മടങ്ങി വരുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നോക്കുമെന്നും സന്തോഷകരമായ കുടുംബജീവിതം ഉണ്ടാകും എന്നുമുള്ള വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു.

അയാളെ അഗാധമായ പ്രണയിച്ചിരുന്ന ഡുവിന് ആ വാക്കുകൾ അവിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഒന്നിലധികം തവണ മറ്റ് വിവാഹാലോചനകൾ വന്നിട്ടും അതിനൊന്നും തയ്യാറാകാതെ അവൾ ഹുവാങിനായി കാത്തിരുന്നു. ആ കാത്തിരിപ്പാണ് 103 -ാം വയസ്സിൽ അവരുടെ മരണംവരെ തുടർന്നത്.

13000 കിലോമീറ്റര്‍; അന്ന് നഷ്ടപ്പെട്ടവരെ തേടി 4 പതിറ്റാണ്ടുകൾക്കുശേഷം, മിനസോട്ടയിൽ നിന്ന് കൊൽക്കത്തയിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos