ഹിന്ദുമത വിശ്വാസ പ്രകാരം പവിത്രമായ ഓം കാരത്തെ പ്രതിനിധീകരിക്കുന്നതാണ് ശുഖ് നാദം. എന്നാല്‍, ബദരീനാഥില്‍ ശുംഖ് ഊതാന്‍ അനുവാദമില്ല. 

ഹൈന്ദവ ആചാരങ്ങളിലും ചടങ്ങുകളിലും ശംഖിന് ഒരു പ്രധാന സ്ഥാനം ഉണ്ട്. സൃഷ്ടിയുടെ ആദിമ ശബ്ദമായാണ് ശംഖൊലിയെ ഹിന്ദുമതത്തില്‍ കണക്കാക്കുന്നത്. ഹിന്ദുമത വിശ്വാസ പ്രകാരം പവിത്രമായ ഓം കാരത്തെ ഇത് പ്രതീകപ്പെടുത്തുന്നു. എന്നാൽ, ഹിന്ദുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കുന്ന ഇന്ത്യയിലെ ബദരീനാഥ് ക്ഷേത്രത്തിൽ ശംഖ് ഊതുന്നത് അനുവദനീയമല്ല. അതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.

അസാധാരണമായ പാരിസ്ഥിതിക സാഹചര്യങ്ങളാൽ വേറിട്ട് നിൽക്കുന്ന ക്ഷേത്രമാണ് ബദരീനാഥ്. ഉയർന്ന ഹിമാലയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വർഷത്തിൽ നല്ലൊരു ഭാഗവും മഞ്ഞുമൂടിക്കിടക്കുന്നു. ഈ പാരിസ്ഥിതിക സാഹചര്യത്തിൽ ശംഖ് ഊതുമ്പോൾ ഉണ്ടാകുന്ന എക്കോകൾ ചില അപകടങ്ങൾക്ക് വഴിതെളിച്ചേക്കാമെന്നത് കണക്കിലെടുത്താണ് ഇവിടെ ഇത്തരത്തിൽ ഒരു ആചാരം വേണ്ടെന്ന തീരുമാനം സ്വീകരിച്ചത്. 

ടൈം ട്രാവല്‍ സാധ്യമോ? ഏറ്റവും പുതിയ പഠനം നിങ്ങളുടെ സങ്കല്പങ്ങളെ തകിടം മറിക്കും !

ചുറ്റുമുള്ള പർവതങ്ങളുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ശംഖില്‍ നിന്നുമുള്ള ഹുംങ്കാര ശബ്ദങ്ങൾ പ്രതിധ്വനിപ്പിക്കുകയും അതുവഴി മഞ്ഞു പാളികൾ അടർന്ന് വീഴുന്നതിന് കാരണമാവുകയും ചെയ്യും. ഇത് ഇവിടെയെത്തുന്ന വിശ്വാസികളുടെ ജീവന് ഭീഷണി സൃഷ്ടിക്കും. ശംഖുകൾ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്‍റെ പ്രത്യേക ആവൃത്തി മഞ്ഞുമൂടിയ ചുറ്റുപാടുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ഐസ് കൊടുങ്കാറ്റുകളുടെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യും, ഇത് ക്ഷേത്രത്തെയും തീർഥാടകരെയും കൂടുതൽ അപകടത്തിൽ ആക്കുകയും പ്രദേശത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യും. 

'മരിച്ചവരുടെ പുസ്തകം' കണ്ടെത്തി; ഈജിപ്ഷ്യന്‍ സെമിത്തേരിയില്‍ കുഴിച്ചിട്ട നിലയില്‍ !

എന്നാല്‍, ശാസ്ത്രീയമായ ഈ വിശദീകരണങ്ങൾക്ക് അപ്പുറം ഇക്കാര്യത്തില്‍ മതപരമായ ചില പുരാണ കഥകളും നിലനില്‍ക്കുന്നു. ലക്ഷ്മീ ദേവി തന്‍റെ തുളസി അവതാരത്തിൽ (Tulshi incarnation) ചാർധാമിൽ വെച്ച് ധ്യാനിക്കുന്നതിനിടെ, ഭഗവാൻ വിഷ്ണു ശംഖചൂഡ് എന്ന അസുരനെ വധിച്ച കഥയാണ് ഒരു ഐതിഹ്യത്തിൽ വിവരിക്കുന്നത്. ഈ സംഭവം ലക്ഷ്മീ ദേവിയെ വീണ്ടും ഓർമിക്കാതിരിക്കാനാണ് ബദരീനാഥ് ക്ഷേത്രത്തിൽ ശംഖ് ഊതുന്നത് നിരോധിച്ചത് എന്ന് വിശ്വാസികള്‍ അവകാശപ്പെടുന്നു. മറ്റൊരു കഥ അ​ഗസ്ത്യ മുനിയുമായി ബന്ധപ്പെട്ടതാണ്. വാതാപി, അതാപി എന്നീ രണ്ട് അസുരന്മാരെ അദ്ദേഹം പിന്തുടർന്ന കഥയാണിത്. പിടിക്കപ്പെടാതിരിക്കാൻ, അസുരന്മാരിൽ ഒരാളായ വാതാപി ശംഖിനുള്ളിൽ അഭയം തേടി. അതാപി മന്ദാകിനി നദിയിലും അഭയം തേടി. അതിനാൽ ആരെങ്കിലും ഇവിടെ ശംഖ് ഊതിയാൽ വാതാപി രാക്ഷസൻ വീണ്ടും പുറത്ത് വരുമെന്നാണ് വിശ്വാസം.

സമാധാനം 'നഷ്ടപ്പെട്ടെന്ന' പരാതിയുമായി യുവതി; മുംബൈ പോലീസിന്‍റെ മറുപടിയില്‍ ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ !