പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാറെന്ന് ഇറാൻ. ആണവ നിലയങ്ങൾ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്നും ആണവായുധം വികസിപ്പിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാനു നേരെയുള്ള കടന്നുകയറ്റം പൂർണ്ണമായും നിര്‍ത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയെ ആണ് ഇറാൻ പ്രസിഡന്‍റ് പെസ്ഷ്കിയാൻ നിലപാട് അറിയിച്ചത്.

ദില്ലി: പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാറെന്ന് ഇറാൻ. ആണവ നിലയങ്ങൾ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്നും ആണവായുധം വികസിപ്പിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാനു നേരെയുള്ള കടന്നുകയറ്റം പൂർണ്ണമായും നിര്‍ത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് ഇറാൻ പ്രസിഡന്‍റ് പെസ്ഷ്കിയാൻ നിലപാട് അറിയിച്ചത്. ഇന്നലെ മോദി ഇറാൻ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സുരക്ഷ ചട്ടക്കൂടിന് തയ്യാറാണെന്ന് അറിയിച്ചത്. അതേസമയം, ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ഇറാൻ മൗനം പാലിച്ചു. ഇന്ത്യൻ കപ്പലുകൾക്ക് കടന്നു പോകാനുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഇതിനിടെ, വിമാന നിരക്കുകൾക്ക് നിശ്ചയിച്ച പരിധി കേന്ദ്ര സര്‍ക്കാര്‍ നീക്കി. പശ്ചിമേഷ്യയിലെ സാഹചര്യം നഷ്ടമുണ്ടാക്കുന്നുവെന്നാണഅ വിമാന കമ്പനികൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പരിധി നീക്കിയത്.

YouTube video player