രാവിലെ പതിവുപോലെ കോഫി ആണ് കുടിക്കുന്നതെങ്കിൽ വൈകുന്നേരമുള്ള ചായ പതിവായിരിക്കുന്നു തുടങ്ങിയ എട്ട് കാര്യങ്ങളാണ് അനസ്തേസിയ പറഞ്ഞിരിക്കുന്നത്.
വിദേശത്ത് നിന്നും വന്ന് ഇന്ത്യയിൽ താമസിക്കുന്ന ഒരുപാട് ആളുകൾ ഇന്നുണ്ട്. അവരിൽ പലർക്കും ഇന്ത്യയോട് വലിയ സ്നേഹവുമാണ്. ഇന്ത്യയിലെ സംസ്കാരവുമായി ഇഴുകിച്ചേർന്ന് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അവരിൽ പലരും. സാധാരണയായി വിദേശികൾക്ക് ഇന്ത്യയെ കുറിച്ച് പല വിയോജിപ്പുകളും തെറ്റിദ്ധാരണകളും ഒക്കെയുണ്ട്. എന്നാൽ, ഇന്ത്യയിൽ താമസിക്കുന്ന പല വിദേശികളും ഇത് തിരുത്തിക്കുറിക്കുന്ന പല അനുഭവങ്ങളും സോഷ്യൽ മീഡിയയിൽ കുറിക്കാറുമുണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
റഷ്യയിൽ നിന്നുള്ള അനസ്തേസിയ ഷറോവ എന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ ഇന്ത്യയിലെ ജീവിതത്തെ കുറിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'നാല് വർഷം ഇന്ത്യയിൽ താമസിച്ചതിനുശേഷമുള്ള തന്റെ കുമ്പസാരം' എന്നു പറഞ്ഞുകൊണ്ടാണ് അനസ്തേസിയ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്നെ ജഡ്ജ് ചെയ്യരുത് എന്നും അവൾ പറയുന്നുണ്ട്. ഇന്ത്യയിൽ താമസിച്ച ശേഷമുള്ള എട്ട് കാര്യങ്ങളാണ് പോസ്റ്റിൽ അവൾ പറയുന്നത്.
താൻ ദക്ഷിണേന്ത്യയിൽ അല്ല താമസിക്കുന്നത്, പക്ഷേ സാമ്പാറും രസവുമാണ് എന്റെ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണങ്ങൾ.
ഇന്ത്യയിൽ താമസിക്കുന്നത് ചിലവ് കുറഞ്ഞതാണെന്ന് ആളുകൾ പറയുമ്പോൾ എനിക്ക് ദേഷ്യം വരും. സുഖകരമായി ജീവിക്കണമെങ്കിൽ അത് അങ്ങനെയല്ല. അത് നിങ്ങളുടെ ജീവിതശൈലി എങ്ങനെയാണ്, എന്തൊക്കെ ആവശ്യങ്ങളാണുള്ളത്, നിങ്ങൾ എവിടെയാണ് താമസിക്കുന്നത് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും.
എന്തുകൊണ്ടാണ് ഞാൻ സാരി ധരിക്കാത്തത് എന്നതിന്റെ കാരണം, വർഷത്തിൽ ഏറെ സമയവും എന്നെ സംബന്ധിച്ച് ഇവിടെ ചൂടുള്ള കാലാവസ്ഥയാണ് എന്ന കാരണത്താലാണ്.
ഇന്ത്യൻ ഗ്രാമങ്ങളോട് തനിക്ക് അചഞ്ചലമായ സ്നേഹമുണ്ട്. അവ ശാന്തവും, വൃത്തിയുള്ളതും, അതിശയിപ്പിക്കുന്നതുമാണ്.
ഇന്ത്യയിൽ ഡ്രൈവ് ചെയ്യുന്നത് തനിക്ക് വളരെ അധികം കംഫർട്ടബിളാണ്.
ഇന്ത്യയിലെ ഫാഷനും ഡിസൈനുകളുമെല്ലാം ഇഷ്ടമാണ്.
രാവിലെ പതിവുപോലെ കോഫി ആണ് കുടിക്കുന്നതെങ്കിൽ വൈകുന്നേരമുള്ള ചായ പതിവായിരിക്കുന്നു തുടങ്ങിയ എട്ട് കാര്യങ്ങളാണ് അനസ്തേസിയ പറഞ്ഞിരിക്കുന്നത്. നിരവധിപ്പേരാണ് അവളുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആറന്മുള ക്ഷേത്രത്തിൽ നിന്നും എടുത്തിരിക്കുന്ന വീഡിയോയാണ് അനസ്തേസിയ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് പലരും കുറിച്ചിട്ടുണ്ട്.


