താനെപ്പോഴും ആളുകളോട് ദയയോടെ പെരുമാറാൻ ആഗ്രഹിച്ച ആളായിരുന്നു. ആളുകൾ തിരികെ തന്നോടും അത് കാണിച്ചിട്ടുണ്ട്. അതുപോലെ, താനെപ്പോഴും തിരക്കിലായിരിക്കും. വെറുതെയിരിക്കാൻ താൻ ഇഷ്ടപ്പെട്ടില്ല.
ചായ ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാവില്ല. പലരും തങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ചായ കുടിച്ച് കൊണ്ടാണ്. രാവിലെ ആ ചായ കിട്ടിയില്ലെങ്കിൽ മൊത്തം ദിവസവും താറുമാറായി പോകുന്നവരും ഉണ്ട്. ഇന്ത്യക്കാരിൽ പലരും ഒരുദിവസം ഇത്ര ചായയേ കുടിക്കൂ എന്നുള്ളവരൊന്നും അല്ല. വാ ഒരു ചായ കുടിച്ചേക്കാം എന്ന് ആര് പറഞ്ഞാലും എന്നാലൊരു ചായ കുടിച്ചേക്കാം എന്ന് കരുതുന്നവരാണ് പലരും. ഒരു ദിവസം തന്നെ അനേകം ഗ്ലാസ് ചായ കുടിക്കുന്നവരും ഒട്ടേറെയുണ്ട്. എന്നാൽ, കണക്കിലധികം ചായ കുടിക്കുന്നത് അത്ര നല്ലതല്ല എന്നും വിദഗ്ധാഭിപ്രായമുണ്ട്.
പക്ഷേ, നൂറാം വയസിലുള്ള ഒരു മുത്തശ്ശി പറയുന്നത് തന്റെ ദീർഘായുസിന് കാരണം തന്റെ ചായകുടിയാണ് എന്നാണ്. 65 വർഷമായി ഇംഗ്ലണ്ടിലെ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ താമസിക്കുകയാണ് ഐറിൻ സ്പ്രോസ്റ്റൺ. അടുത്തിടെയാണ് അവർക്ക് 100 വയസ് പൂർത്തിയായത്. ഐറീന്റെ ഭർത്താവ് മുൻ ഖനിത്തൊഴിലാളിയായിരുന്ന എറിക് 2003 -ൽ മരിച്ചു. വിവാഹിതയാവുമ്പോൾ 19 വയസായിരുന്നു ഐറിന്റെ പ്രായം. എറിക്കിന് 21 വയസ്സും. അവർക്ക് നാല് മക്കളും അഞ്ച് പേരക്കുട്ടികളും അവർക്ക് നാല് മക്കളും ഉണ്ട്.
മദ്യപിക്കാത്ത ഐറീൻ തന്റെ പ്രിയപ്പെട്ട ചായ കുടിച്ചുകൊണ്ടാണ് നൂറാം ജന്മദിനം ആഘോഷിച്ചത്. ആ ആഘോഷവേളയിൽ പ്രിയപ്പെട്ടവർ പലരും അവരോടൊപ്പമുണ്ടായിരുന്നു. വിവാഹിതയായ കാലം തൊട്ട് പലയിടങ്ങളിലും ജോലി ചെയ്തിട്ടുള്ള ഐറീൻ പറയുന്നത് ചായ കുടിക്കുന്നത് തന്നെ എപ്പോഴും ഊർജ്ജസ്വലയായിരിക്കാനും സന്തോഷവതിയായിരിക്കാനും സഹായിച്ചിട്ടുണ്ട് എന്നാണ്. ഒരു ദിവസം എട്ട് കപ്പ് ചായ വരെ താൻ കുടിക്കുമായിരുന്നു എന്നും ഐറിൻ പറയുന്നു.
താനെപ്പോഴും ആളുകളോട് ദയയോടെ പെരുമാറാൻ ആഗ്രഹിച്ച ആളായിരുന്നു. ആളുകൾ തിരികെ തന്നോടും അത് കാണിച്ചിട്ടുണ്ട്. അതുപോലെ, താനെപ്പോഴും തിരക്കിലായിരിക്കും. വെറുതെയിരിക്കാൻ താൻ ഇഷ്ടപ്പെട്ടില്ല. ചായക്കൊപ്പം ഇതൊക്കെയായിരിക്കും തന്റെ ദീർഘായുസിന് കാരണമെന്നും എന്നാൽ, നൂറ് വയസ് വരെ ജീവിച്ചിരിക്കും എന്ന് കരുതിയിരുന്നില്ല എന്നും ഐറിൻ പറയുന്നു.
