തങ്ങൾ പിടികൂടിയുട്ടള്ളതിൽ വെച്ച് ഏറ്റവും വലുപ്പമേറിയ പാമ്പുകളിൽ ഒന്നായിരുന്നു ഇതെന്ന് പാമ്പുപിടിത്തക്കാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനോടകം ജനവാസ മേഖലയില്‍ നിന്നും 20,000-ത്തിലധികം വിവിധ ഇനം പാമ്പുകളെ പിടികൂടി ഇവർ കാട്ടില്‍ സ്വതന്ത്രമാക്കായിട്ടുണ്ട്.
പാമ്പുകളിലെ ഭീമൻമാരായി അറിയപ്പെട്ടുന്ന പെരുമ്പാമ്പുകളെ ഭയക്കാത്തവർ കുറവായിരിക്കും. ഇവയ്ക്ക് വിഷം ഇല്ലെങ്കിലും ഇരയെ ജീവനോടെ വിഴുങ്ങാനുള്ള കഴിവും ചുറ്റി വരിഞ്ഞ് എല്ലുകള്‍ ഒടിച്ച് നുറുക്കാനുള്ള ശേഷുമുണ്ടെന്നത് പെരുമ്പാമ്പുകളെ അപകടകാരികളാക്കുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയ പെരുമ്പാമ്പുകളെ പിടികൂടുക എന്നതും ഏറെ സാഹസികമായ കാര്യമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പെരുമ്പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഛത്തീസ്ഗഡിലെ പെന്ദ്രയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഒരു പെരുമ്പാമ്പിന്‍റെ വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പെന്ദ്രയിലെ ജനവാസമേഖലയിൽ ഭീതി വിതച്ച ഭീമൻ പൊരുമ്പാമ്പിനെയാണ് പിടികൂടിയത്. ഇതിന് എട്ട് അടിയിലേറെ വലുപ്പമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.
ചിംഡോയ്; ഗോത്ര കലാപം അകറ്റിയ പ്രണയ ജീവിതം
പെന്ദ്ര സിറ്റിയോട് ചേർന്നുള്ള ഒരു കുറ്റിക്കാട്ടിലായിരുന്നു പാമ്പിനെ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിസര വാസികളാണ് ആദ്യം പാമ്പിനെ ശ്രദ്ധിച്ചത്. തുടർന്ന് പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയ ശേഷം ഇവർ പാമ്പു പിടുത്തക്കാരുടെ സഹായം തേടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രണ്ട് പാമ്പ് പിടിത്തക്കാർ ചേർന്നാണ് ഇതിനെ പിടികൂടിയത്. പാമ്പ് കുറ്റിക്കാട്ടിനുള്ളിൽ ഒളിച്ചിരുന്നതിനാൽ തന്നെ ഏറെ സാഹസികമായാണ് ഇവർ പാമ്പിനെ കീഴ്പ്പെടുത്തിയത്. തങ്ങൾ പിടികൂടിയുട്ടള്ളതിൽ വെച്ച് ഏറ്റവും വലുപ്പമേറിയ പാമ്പുകളിൽ ഒന്നായിരുന്നു ഇതെന്ന് പാമ്പുപിടിത്തക്കാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനോടകം ജനവാസ മേഖലയില്‍ നിന്നും 20,000-ത്തിലധികം വിവിധ ഇനം പാമ്പുകളെ പിടികൂടി ഇവർ കാട്ടില്‍ സ്വതന്ത്രമാക്കായിട്ടുണ്ട്. പെന്ദ്ര സിറ്റിയിൽ നിന്ന് പിടികൂടിയ പാമ്പിനെയും പിന്നീടിവർ ജനവാസ മേഖലയിൽ നിന്ന് ഏറെ മാറിയുള്ള കാട്ടിൽ തുറന്നു വിട്ടു. പാമ്പിനെ പിടികൂടുന്നതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
