എന്‍റെ പേര് ഇനെസ്. ഞാന്‍ എട്ട് വയസുകാരിയാണ്. ഈ ബോട്ടില്‍ കണ്ടെത്തുന്നയാള്‍ക്ക് ജീവിതത്തില്‍ നല്ലത് വരട്ടെയെന്ന് ഞാനും എന്‍റെ കുടുംബവും ആഗ്രഹിക്കുന്നു.' കുപ്പിയിലുണ്ടായിരുന്ന കടലാസില്‍ ഇങ്ങനെ കുറിച്ചു. 


മൊബൈലിന്‍റെ വ്യാപനത്തിന് മുമ്പ് പ്രിയപ്പെട്ടവര്‍ക്ക് സന്ദേശം അയക്കുന്നതും പ്രിയപ്പെട്ടവരുടെ കത്തുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതും ഒരു സുഖമുള്ള ഓര്‍മ്മയാണ്. എന്നാല്‍, മൊബൈലുകള്‍ വ്യാപിച്ചതോടെ ഇത്തരം കത്തെഴുത്തുകള്‍ കുറഞ്ഞു, എന്നാല്‍, അജ്ഞാതരായ ആളുകള്‍ക്ക് കത്തെഴുതി ഉപേക്ഷിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവ കണ്ടെത്തുന്ന വാര്‍ത്തകള്‍ ഇപ്പോഴും തുടരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വെസ്റ്റിന്‍റീസ് ദ്വീപുകളില്‍ നിന്ന് കുപ്പിയിലാക്കി ഉപേക്ഷിച്ച സന്ദേശം ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം അമേരിക്കന്‍ തീരത്ത് നിന്നും കണ്ടെത്തിയത്. അത്തരത്തിലൊരു എഴുത്ത് കഴിഞ്ഞ ദിവസവും കണ്ടെത്തി. 

ഇത്തവണ പക്ഷേ, ഒരു കുട്ടി തന്‍റെ എട്ടാം വയസില്‍ കുപ്പിയിലാക്കി കടലില്‍ ഉപേക്ഷിച്ച ഒരു കുറിപ്പായിരുന്നു കണ്ടെത്തിയത്. ഒരു പ്ലാസ്റ്റിക് കുപ്പിയിലാണ് കുറിപ്പ് കടലില്‍ ഉപേക്ഷിക്കപ്പെട്ടത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ കുപ്പി കണ്ടെത്തുന്നത്. കുപ്പിയിലെ സന്ദേശത്തില്‍ നിന്നും കുറിപ്പെഴുതിയ കുട്ടിയെയും കണ്ടെത്തി. ' എന്‍റെ പേര് ഇനെസ്. ഞാന്‍ എട്ട് വയസുകാരിയാണ്. ഈ ബോട്ടില്‍ കണ്ടെത്തുന്നയാള്‍ക്ക് ജീവിതത്തില്‍ നല്ലത് വരട്ടെയെന്ന് ഞാനും എന്‍റെ കുടുംബവും ആഗ്രഹിക്കുന്നു.' കുപ്പിയിലുണ്ടായിരുന്ന കടലാസില്‍ ഇങ്ങനെ കുറിച്ചു. 

10 രൂപ നോട്ടില്‍, വിവാഹത്തില്‍ നിന്നും തന്നെ രക്ഷിക്കാന്‍ അപേക്ഷിച്ച് കാമുകി എഴുതിയ കുറിപ്പ് വൈറല്‍

കുപ്പിയിലെ സന്ദേശം വായിക്കുന്നതിന്‍റെ വീഡിയോ 'Good Will Nurdle Hunting' എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കപ്പെട്ടു. തങ്ങള്‍ കുപ്പിയിലെ സന്ദേശം എഴുതിയ ആളെ അന്വേഷിച്ചു. ഒടുവില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇനെസ് സെപ്കാനെ എന്ന കുട്ടിയെ കണ്ടെത്തി. അവള്‍ക്ക് പക്ഷേ എട്ട് ആയിരുന്നില്ല, പതിനെറ്റായിരുന്നു വയസ്. അവരോട്, എന്നെങ്കിലും കുപ്പിയില്‍ സന്ദേശമെഴുതി അയച്ചിരുന്നോയെന്ന് അന്വേഷിച്ചു. ഞങ്ങളുടെ സന്ദേശത്തിന് അവള്‍ മറുപടി പറഞ്ഞു. അതെ അത് അവളുടെ കുറിപ്പായിരുന്നു. അതും പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത്. ഗുഡ് വിൽ നർഡിൽ ഹണ്ടിംഗ് ഫേസ്ബുക്കിൽ എഴുതി. 

'ഹലോ, അത് ഞാന്‍ തന്നെയാണ്. നിങ്ങളുടെ പേജിലെ വീഡിയോ കണ്ടു, അത് എന്‍റെ അമ്മയുടെ ഇമെയിൽ വിലാസമാണ്. കൃത്യം 10 ​​വർഷം മുമ്പ് വിക്ടോറിയയിലെ പോർട്ട്‌ലാൻഡിന്‍റെ തീരത്ത് നിന്നാണ് ഞാനും എന്‍റെ സഹോദരങ്ങളും ആ കുപ്പി അയച്ചത്. ഞങ്ങൾക്ക് സന്ദേശത്തോടൊപ്പം ഒരു മില്യൺ പൗണ്ട് അയയ്‌ക്കാൻ കഴിഞ്ഞില്ല, ക്ഷമിക്കണം, നിങ്ങൾക്ക് അത് ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇത് എനിക്കും എന്‍റെ കുടുംബത്തിനും ഒരുപാട് ഓർമ്മകൾ തിരികെ കൊണ്ടുവന്നു. എന്‍റെ എട്ടാം വയസ്സില്‍ നടത്തിയ ഏറ്റവും പരിസ്ഥിതി സൗഹാർദ്ദപരമായ തെരഞ്ഞെടുപ്പായിരിക്കില്ല അത്. അതിനാൽ എനിക്ക് കുറച്ച് വൃത്തിയാക്കാന്‍ ഉണ്ടാകുമെന്ന് കരുതുന്നു.' ഇനെസ് സെപ്കാനെ, ഗുഡ് വിൽ നർഡിൽ ഹണ്ടിംഗിന് മറുപടി നല്‍കി. വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കണ്ടത്. 

കുറിപ്പെഴുതി കുപ്പിയിലാക്കി കടലില്‍ ഉപേക്ഷിച്ചു; ഒരു വര്‍ഷത്തിന് ശേഷം സുഹൃത്തുക്കളുടെ കുറിപ്പികള്‍ കണ്ടെത്തി !