ആനകൾക്കൊപ്പം കുഞ്ഞുങ്ങൾ കൂടി ഉണ്ടായിരുന്നു. അവയ്ക്ക് തൊട്ടടുത്ത് കൂടിയാണ് സഞ്ചാരികളെയും കൂട്ടിക്കൊണ്ടുള്ള തോണി പോകുന്നത്. ആ സമയത്ത് ആന സഞ്ചാരികൾക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാം.

ടൂറിസ്റ്റുകൾക്ക് നേരെ പാഞ്ഞടുത്ത് ആന, ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. സംഭവം നടന്നത് ബോട്സ്വാനയിലെ തണ്ണീർത്തടങ്ങളിലാണ്. ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ വന്യജീവി കേന്ദ്രങ്ങളിലൊന്നായ ഒകാവാംഗോ ഡെൽറ്റയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. സഫാരിക്കെത്തിയ ടൂറിസ്റ്റുകൾക്ക് നേരെയാണ് ആന പാഞ്ഞടുക്കുകയും അക്രമിക്കുകയും ചെയ്തത്. തണ്ണീർത്തടങ്ങളിലൂടെ തോണിയിൽ സഞ്ചരിക്കുകയായിരുന്നു ടൂറിസ്റ്റുകൾ. ആ സമയത്താണ് ആന അവർക്ക് നേരെ വരുന്നത്. ആന ഇവരെ ഉപദ്രവിക്കുന്ന അസ്വസ്ഥാജനകമായ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ആനയുടെ കൂടെ കുഞ്ഞുങ്ങളുണ്ടെങ്കിൽ അവ കൂടുതൽ അക്രമണകാരികളാവും എന്ന് പറയാറുണ്ട്. കുഞ്ഞുങ്ങൾക്ക് നേരെ എന്തെങ്കിലും ഭീഷണിയുണ്ടോ എന്ന ആശങ്കയിൽ അവ ആളുകൾക്ക് നേരെ കൂടുതൽ അക്രമണമനോഭാവം കാണിക്കാറുണ്ട്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. ആനകൾക്കൊപ്പം കുഞ്ഞുങ്ങൾ കൂടി ഉണ്ടായിരുന്നു. അവയ്ക്ക് തൊട്ടടുത്ത് കൂടിയാണ് സഞ്ചാരികളെയും കൂട്ടിക്കൊണ്ടുള്ള തോണി പോകുന്നത്. ആ സമയത്ത് ആന സഞ്ചാരികൾക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാം. പിന്നീട്, അവ സഞ്ചാരികൾ സഞ്ചരിച്ചു കൊണ്ടിരുന്ന തോണി മറിച്ചിടുന്നതാണ് കാണുന്നത്. വെള്ളത്തിൽ വീണുപോയ സഞ്ചാരികൾക്ക് നേരെയും ആന വരുന്നുണ്ട്. അത് സഞ്ചാരികളിൽ രണ്ടുപേരെ അക്രമിക്കുന്നുണ്ട്. ഒടുവിൽ, അവർ എങ്ങനെയൊക്കെയോ ആണ് രക്ഷപ്പെടുന്നത്.

ആ സ്ത്രീയുടെ അതിജീവനത്തെ കുറിച്ച് ദക്ഷിണാഫ്രിക്കയിലെ ഒരു മുൻ ഗെയിം റേഞ്ചർ പറഞ്ഞത്, 'വിശ്വസിക്കാനാവാത്ത അത്രയും ഭാ​ഗ്യം അവർക്കുണ്ട്' എന്നാണ്. 'ആന അവരെ കുറച്ചു സെക്കന്റുകൾ കൂടി പിടിച്ചു നിർത്തിയിരുന്നെങ്കിലോ, അതിന്റെ കൊമ്പുകൾ കൊണ്ട് കുത്തിയിരുന്നെങ്കിലോ, ജീവൻ വരെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ എത്തിയേനെ' എന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി കുട്ടികളുണ്ടെങ്കിൽ ആനയുടെ അടുത്ത് പോകാൻ നിൽക്കരുത് എന്ന് പറയാറുണ്ട്. ആനക്കുട്ടികളെ കണ്ടിട്ടും ടൂറിസ്റ്റുകളെയും കൊണ്ട് അങ്ങോട്ട് പോയ ​ഗൈഡുമാരേയും പലരും കുറ്റപ്പെടുത്തി.