ഓഫീസിന്റെ ഉൾവശം ആണ് അവർ കാണിക്കുന്നത്. ഒരൊറ്റ സീറ്റീലും ആളില്ല എന്നും എല്ലാവരും കൃത്യം അഞ്ച് മണി ആയപ്പോൾ തന്നെ ജോലിയും തീർത്ത് വീട്ടിൽ പോയി എന്നും വീഡിയോ കാണുമ്പോൾ മനസിലാവും.
അധികനേരം ഓഫീസിൽ ഇരിക്കുക, ജോലി സമയം കഴിഞ്ഞാലും കൂലിയില്ലാതെ ഓവർടൈം ജോലി ചെയ്യുക ഇതൊക്കെയും കഠിനാധ്വാനത്തിന്റെയും ആത്മാർത്ഥതയുടേയും ലക്ഷണങ്ങളായിട്ടാണ് പലരും കാണുന്നത്. അതിനാൽ തന്നെ ഇത്തരത്തിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഒരുപാട് കോർപറേറ്റുകൾ ഇവിടെയുണ്ട്. എന്നാൽ, പല വിദേശരാജ്യങ്ങളിലും സമയം കഴിഞ്ഞാൽ ജോലി ചെയ്യേണ്ടതില്ലാത്ത അവസ്ഥയാണ്. കൃത്യസമയത്തിന് ജോലി ചെയ്യുക, ജോലി തീർത്ത് സമയത്തിന് പോവുക ഇതാണ് പല ജോലി സ്ഥലങ്ങളിലും പോളിസി. എന്നാൽ, ഇന്ത്യക്കാർക്ക് ഇത് വിശ്വസിക്കാൻ പ്രയാസം തോന്നുമായിരിക്കും അല്ലേ? എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് അഞ്ച് മണിക്ക് ശേഷമുള്ള ഒരു ഓഫീസാണ്. കോര്‍പറേറ്റ് ഷോക്ക് എന്നും പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. യൂറോപ്പിലുള്ള ഓഫീസാണിത്. ലൈവ് വിത്ത് ജ്യോതി എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ യുവതി വാച്ചിൽ സമയം അഞ്ച് മണിയാണ് എന്ന് കാണിക്കുന്നത് കാണാം. പിന്നീട്, ഓഫീസിന്റെ ഉൾവശം ആണ് അവർ കാണിക്കുന്നത്. ഒരൊറ്റ സീറ്റീലും ആളില്ല എന്നും എല്ലാവരും കൃത്യം അഞ്ച് മണി ആയപ്പോൾ തന്നെ ജോലിയും തീർത്ത് വീട്ടിൽ പോയി എന്നും വീഡിയോ കാണുമ്പോൾ മനസിലാവും.
നിരവധിപ്പേരാണ് യുവതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ പറഞ്ഞത്, ഒരു ഇന്ത്യൻ മാനേജരെ അവിടെ നിയമിച്ചാൽ മതി എല്ലാം മാറിക്കോളും എന്നാണ്. താൻ തമാശ പറഞ്ഞതാണ് എന്നും അവിടെ നിയമങ്ങൾ വളരെ കർശനമാണ് എന്നും ഇയാൾ കമന്റിൽ പറഞ്ഞു. മറ്റ് പലരും പറഞ്ഞത്, യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വേറെയും ജീവിതം വേറെയുമാണ് എന്നാണ്. അവർ വേഗം വന്ന് വേഗം ജോലി തീർത്ത് പോയി തങ്ങളുടെ ജീവിതം ജീവിക്കുന്നു, ഇവിടെ നേരെ തിരിച്ചാണ് എന്നും പലരും അഭിപ്രായപ്പെട്ടു.


