'ഇന്നലെ ഞാനൊരു കാബിലായിരുന്നു. അതിലെ ഡ്രൈവർ ഒരു എഞ്ചിനീയറായിരുന്നു. കോർപറേറ്റ് ജോലിയേക്കാൾ ശമ്പളം ഡ്രൈവറായി ജോലി നോക്കുമ്പോൾ തനിക്ക് കിട്ടുന്നുണ്ട് എന്ന് അയാൾ വെളിപ്പെടുത്തി' എന്നും ട്വിറ്ററിലെ പോസ്റ്റിൽ പറയുന്നു. 

കോർപറേറ്റ് ജോലി കൊണ്ടൊന്നും ഇപ്പോൾ ജീവിക്കാൻ പറ്റില്ല എന്നും പറഞ്ഞ് സൈഡായി മറ്റ് ജോലികൾ കണ്ടെത്തുന്നവരും മറ്റ് വരുമാന മാർ​ഗം കണ്ടെത്തുന്നവരും ഇന്ന് ഒരുപാടുണ്ട്. അതുപോലെ ഒരു എഞ്ചിനീയർ തന്റെ 
കോർപറേറ്റ് ജോലി ഉപേക്ഷിച്ച് കാബ് ഡ്രൈവറായി മാറാൻ തീരുമാനിച്ചു. ഇപ്പോൾ അയാൾ താൻ മുമ്പ് സമ്പാദിച്ചിരുന്നതിനേക്കാൾ പണം സമ്പാദിക്കുന്നുണ്ട് എന്നാണ് പറയുന്നത്. 

'Shweta Kukreja' എന്ന യുവതിയാണ് ഈ കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് അവർ. കാബിൽ സഞ്ചരിക്കവേ ഉണ്ടായ തന്റെ തന്നെ അനുഭവത്തെ കുറിച്ചാണ് ഇവർ പറഞ്ഞിരിക്കുന്നത്. ആ യാത്രയിലാണ് താൻ സഞ്ചരിക്കുന്ന കാബിന്റെ ഡ്രൈവർ ഒരു എഞ്ചിനീയറായിരുന്നു എന്നും അയാൾ തന്റെ കരിയറിൽ മാറ്റം വരുത്തിയതാണ് എന്നും യുവതി അറിയുന്നത്. 

അത് മാത്രമല്ല, തന്റെ മുൻ കമ്പനിയിൽ നിന്നും, ജോലിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ പണം തനിക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് എന്നും കാബ് ഡ്രൈവർ വെളിപ്പെടുത്തി. 'ഇന്നലെ ഞാനൊരു കാബിലായിരുന്നു. അതിലെ ഡ്രൈവർ ഒരു എഞ്ചിനീയറായിരുന്നു. കോർപറേറ്റ് ജോലിയേക്കാൾ ശമ്പളം ഡ്രൈവറായി ജോലി നോക്കുമ്പോൾ തനിക്ക് കിട്ടുന്നുണ്ട് എന്ന് അയാൾ വെളിപ്പെടുത്തി' എന്നും ട്വിറ്ററിലെ പോസ്റ്റിൽ പറയുന്നു. 

Scroll to load tweet…

ട്വീറ്റ് അതിവേ​ഗം തന്നെ വൈറലായി. ചിലർ അത് സത്യമായിരിക്കാം എന്ന് പറഞ്ഞു. എന്നാൽ, അനേകം പേർ ഈ ഡ്രൈവർ പറഞ്ഞതിലെ ആധികാരികത ചോദ്യം ചെയ്തു. അയാൾ ജോലി ചെയ്തിരുന്നു എന്ന് പറയുന്നത് വളരെ മികച്ച ഒരു കമ്പനിയാണ്, നല്ല ശമ്പളം തന്നെ അവർ ജീവനക്കാർക്ക് നൽകുന്നുമുണ്ട്. അതിനാൽ തന്നെ കാബ് ഡ്രൈവർ പറഞ്ഞത് വിശ്വസിക്കാൻ പ്രയാസമുണ്ട് എന്നും പലരും കമന്റ് ചെയ്തു.