ഇന്ന് ഞാനൊരു ഇറോട്ടിക് പാർട്ടി സംഘടിപ്പിച്ചു. വൃദ്ധർക്ക് വേണ്ടിയാണ് അത് സംഘടിപ്പിച്ചത്. എന്നാൽ, ജീവിതത്തിൽ ഇന്നേവരെ പേടിക്കാത്തതു പോലെ ഞാൻ പേടിച്ചു.
റിട്ടയർമെന്റ് ഹോമിൽ സ്ട്രിപ്പർമാരെ വച്ച് പരിപാടി സംഘടിപ്പിച്ചു. പരിപാടിക്കിടെ വൃദ്ധയ്ക്ക് ഹൃദയാഘാതം. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായി. കൊളംബിയയിലെ എൽ പ്രാഡോയിലാണ് സംഭവം നടന്നത്.
യുന മനോ അമിഗ ഫൗണ്ടേഷനിലാണ് ഈ പാർട്ടി സംഘടിപ്പിച്ചത്. അതിനിടയിൽ ഇറോട്ടിക് കേക്കുകളും വിവിധ ഗെയിമുകളും ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോയിൽ പരിപാടിക്കിടെ ഒരു സ്ത്രീക്ക് ഹൃദയാഘാതം ഉണ്ടാവുന്നതും ആളുകൾ അവരെ പരിചരിക്കുന്നതും കാണാം.
ഇൻഫ്ലുവൻസറായ നാദിയ കർട്ടഗേനയാണ് പരിപാടി സംഘടിപ്പിച്ചതും അതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും. 'ഇന്ന് ഞാനൊരു ഇറോട്ടിക് പാർട്ടി സംഘടിപ്പിച്ചു. വൃദ്ധർക്ക് വേണ്ടിയാണ് അത് സംഘടിപ്പിച്ചത്. എന്നാൽ, ജീവിതത്തിൽ ഇന്നേവരെ പേടിക്കാത്തതു പോലെ ഞാൻ പേടിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തതാണ് അവിടെ സംഭവിച്ചത്. ഞാനതിൽ സോറി പറയുന്നു. ഇത്തരം ഒരു സാഹചര്യം ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല' എന്ന് നാദിയ കുറിച്ചു.
അവരുടെ ഫോളോവേഴ്സ് അവരെ വലിയ രീതിയിൽ വിമർശിച്ചു. ഈ പാർട്ടി കുറച്ച് അധികമായിപ്പോയി എന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്. നാദിയ, ഇങ്ങനെ ചെയ്യരുതായിരുന്നു. ഈ പാർട്ടി ഓക്കേ ആണ്. പക്ഷേ, അതിന്റെ തീം ഇത് ആവരുതായിരുന്നു. ഇത് വളരെ അധികം നാണക്കേടായി പോയി എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. വീഡിയോ അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും നൂറുകണക്കിന് ആളുകൾ പരിപാടിയെ വിമർശിക്കുകയും ചെയ്തു.
പ്രദേശത്തെ മേയറുടെ ശ്രദ്ധയും വീഡിയോ പിടിച്ചുപറ്റി. അതോറിറ്റി ആവശ്യപ്പെട്ടിട്ടാണ് ഇങ്ങനെ ഒരു തീമിലുള്ള പാർട്ടി സംഘടിപ്പിച്ചത്. അതിന് തെളിവുണ്ട് എന്നും നാദിയ പറഞ്ഞു.
