അമ്മ കരുത്തുള്ളവളായിരുന്നു എന്നും ഹംദിയ കുറിച്ചു. അമ്മ വളരെ കരുത്തുള്ളവളാണ് അമ്മയാണ് പ്രധാനമായും തനിക്ക് പ്രചോദനമായത്. അമ്മയെ കുറിച്ച് ഒരു പുസ്തകം തന്നെ തനിക്ക് എഴുതാനുണ്ടാവും എന്നാണ് ഹംദിയ കുറിച്ചത്.
ജീവിതത്തിൽ പല പ്രതിസന്ധികളെയും തരണം ചെയ്ത് തങ്ങളുടെ ആഗ്രങ്ങൾ സാധിക്കുന്നവരുണ്ട്. എല്ലാവർക്കും വിജയത്തിലേക്കും നേട്ടങ്ങളിലേക്കും ഉള്ള യാത്രകൾ ഒരുപോലെ ആയിരിക്കില്ല. ചില മനുഷ്യർക്ക് അതിന് വേണ്ടി അവരുടെ പ്രതികൂലാവസ്ഥകളെ മുഴുവനും തരണം ചെയ്യേണ്ടി വരും. ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരും. അതുപോലെ ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.
താൻ ഒരുപാട് കാലം കഴിഞ്ഞത് അഭയാർത്ഥി ക്യാമ്പിലാണ് എന്നാണ് യുവതി പറയുന്നത്. മാസ്റ്റേഴ്സ് ഡിഗ്രി സ്വന്തമാക്കിയതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പറയവെയാണ് ഹംദിയ അഹമ്മദ് എന്ന 24 -കാരി താനും തന്റെ കുടുംബവും കടന്നുപോയ വഴികളെ കുറിച്ച് കൂടി സൂചിപ്പിച്ചത്. തന്റെ അമ്മയും അച്ഛനും ഒരുപാട് അനുഭവിച്ചു എന്നും ഹംദിയ പറയുന്നു.
ആഭ്യന്തരയുദ്ധം നടക്കുന്നതിനിടയിലാണ് താൻ ജനിച്ചത്. അതിനാൽ തന്നെ തന്റെ ആദ്യനാളുകളിലെല്ലാം താൻ കഴിഞ്ഞത് അഭയാർത്ഥിക്യാമ്പുകളിൽ ആയിരുന്നു. തങ്ങൾ യുഎസ്സിൽ എത്തുന്നത് കയ്യിൽ ഒരു രൂപ പോലും ഇല്ലാതെയാണ്. ഒരുപാട് പേർ പഠിക്കുന്നതിന് വേണ്ടി തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. അവരില്ലായിരുന്നു എങ്കിൽ പഠനം സാധ്യമാകുമായിരുന്നില്ല. താൻ കഠിനാധ്വാനം ചെയ്തിരുന്നു എന്നും ഹംദിയ പറയുന്നു.
അഭയാർത്ഥി ക്യാമ്പിൽ കഴിയുമ്പോൾ കുടുംബം പോറ്റുന്നതിന് വേണ്ടി അച്ഛൻ ഡെലിവറി മാൻ ആയി ജോലി ചെയ്തു. അമ്മയും ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു. എന്നാലും അമ്മ കരുത്തുള്ളവളായിരുന്നു എന്നും ഹംദിയ കുറിച്ചു. അമ്മ വളരെ കരുത്തുള്ളവളാണ് അമ്മയാണ് പ്രധാനമായും തനിക്ക് പ്രചോദനമായത്. അമ്മയെ കുറിച്ച് ഒരു പുസ്തകം തന്നെ തനിക്ക് എഴുതാനുണ്ടാവും എന്നാണ് ഹംദിയ കുറിച്ചത്. വളരെ പെട്ടെന്ന് തന്നെ ഹംദിയയുടെ പോസ്റ്റ് വൈറലായി. നിരവധിപ്പേരാണ് അവളെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നത്.
