അങ്ങനെയാണ് ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മറൈന്‍ ടെക്നോളജിയില്‍ ബിരുദമെടുക്കുന്നത്. 2011 -ല്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റില്‍ ജോയിന്‍ ചെയ്തു. ആറര വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് ജനുവരി 2018 -ല്‍ ഹൂഗ്ലി റിവര്‍ പൈലറ്റായി ചാര്‍ജ്ജെടുക്കുന്നത്.
രേഷ്മ നിലോഫര്‍ നാഷ.. ഇന്ത്യയിലെ ആദ്യത്തെ വനിതാ മറൈന്‍ പൈലറ്റ്. നാരി ശക്തി പുരസ്കാരം നേടിയ വനിത. ഹൂഗ്ലി റിവര്‍ പൈലറ്റ്.. ഇതിനേക്കാളൊക്കെ ഉപരി ഇന്ത്യയിലെ ഒരേയൊരു വനിതാ റിവര്‍ പൈലറ്റ്.
കുട്ടിയായിരിക്കുമ്പോള്‍ ഡോക്ടറാകണമെന്നായിരുന്നു രേഷ്മയുടെ ആഗ്രഹം. പക്ഷെ, പിന്നീട് അധികമാരും ചെയ്യാത്ത എന്തെങ്കിലും ചെയ്യണമെന്നായി ആഗ്രഹം. രേഷ്മയുടെ സീനിയര്‍മാരില്‍ 90 ശതമാനവും എഞ്ചിനീയറിങ്ങിനായിരുന്നു ചേര്‍ന്നത്. വീട്ടുകാരും ഇഷ്ടപ്പെട്ട കാരീര്‍ തെരഞ്ഞെടുക്കുന്നതിന് അവളെ പ്രോത്സാഹിപ്പിച്ചു.
അങ്ങനെയാണ് ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മറൈന്‍ ടെക്നോളജിയില്‍ ബിരുദമെടുക്കുന്നത്. 2011 -ല്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റില്‍ ജോയിന്‍ ചെയ്തു. ആറര വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് ജനുവരി 2018 -ല്‍ ഹൂഗ്ലി റിവര്‍ പൈലറ്റായി ചാര്‍ജ്ജെടുക്കുന്നത്.
തികച്ചും പുരുഷാധിപത്യമുള്ള മേഖലയാണിത്. പക്ഷെ, ഒരിക്കല്‍ പോലും തനിക്ക് അസൗകര്യമോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ലെന്ന് രേഷ്മ പറയുന്നു. തങ്ങളൊരിക്കലും പുരുഷന്മാരേക്കാള്‍ പിറകിലല്ല എന്ന് നമ്മള്‍ തന്നെ വിശ്വസിക്കുകയും, തെളിയിക്കുകയും ചെയ്യണം അപ്പോള്‍ പുരുഷന്മാരെപ്പോലെ സ്ത്രീകളും അംഗീകരിക്കപ്പെടുമെന്നാണ് രേഷ്മ പറയുന്നത്.