Asianet News MalayalamAsianet News Malayalam

വിവാഹമോചന സമയത്ത് ഭർത്താവ് ആവശ്യപ്പെട്ടത് സ്വകാര്യചിത്രങ്ങളടങ്ങിയ ആൽബം, തരില്ല എന്ന് സ്ത്രീ

ആ ആൽബം കൈമാറാൻ പറ്റില്ലെന്ന് ഉറച്ച് നിൽക്കുകയാണ് അവർ. ഡിസംബർ വരെ അവർക്ക് അത് കൈവശം വയ്ക്കാൻ അനുവാദമുണ്ട്.

ex husband asked boudoir album of wife during divorce
Author
First Published Sep 28, 2022, 11:57 AM IST

വിവാഹമോചന സമയത്ത് ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ പല വാ​ഗ്വാദങ്ങളും ഉണ്ടാവും. അതുപോലെ പലതും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കേണ്ടിയും വരും. എന്നാൽ, യൂട്ടയിലുള്ള ലിൻഡ്സേ മാർഷിനെ സംബന്ധിച്ചിടത്തോളം ഭർത്താവ് ചോദിച്ചത് കുറച്ച് അധികമായിപ്പോയി. അവരുടെ സ്വകാര്യദൃശ്യങ്ങളടങ്ങിയ ആൽബമാണ് വിവാഹമോചനം നടക്കുന്ന സമയത്ത് മാർഷിനോട് ഭർത്താവ് ആവശ്യപ്പെട്ടത്. ഏതായാലും തന്റെ മുൻഭർത്താവിന്റെ ഈ ആവശ്യം അവരെ ഞെട്ടിച്ചിരിക്കയാണ്. 

ഈ ചിത്രങ്ങളെല്ലാം അവരുടെ വിവാഹത്തിന്റെ ആദ്യ നാളുകളിൽ പകർത്തിയിരിക്കുന്നവയാണ്. അതിൽ അവരുടെ  വളരെ സ്വകാര്യമായ പല ചിത്രങ്ങളും ഉണ്ട്. അതിലെല്ലാം ലവിം​ഗ് യൂ എന്ന് അടക്കമുള്ള കുഞ്ഞ് കുറിപ്പുകളും മാർഷ് കുറിച്ച് വച്ചിട്ടുണ്ട്. 

2021 -ലാണ് 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം മാർഷ് വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്. എന്നാൽ, ഭർത്താവ് ക്രിസ് മാർഷ് അവളോട് ആവശ്യപ്പെട്ടത് ആ ആൽബമാണ്. ഓർമ്മയ്ക്കായി സൂക്ഷിച്ച് വയ്ക്കാനാണത്രെ അയാൾ അത് ആവശ്യപ്പെട്ടത്. 

തന്നെ അത് വളരെ അധികം നിരാശപ്പെടുത്തിയെന്നും ബുദ്ധിമുട്ടിച്ചു എന്നും മാർഷ് പറയുകയുണ്ടായി. ആ ചിത്രങ്ങൾ അത്തരത്തിൽ സ്വകാര്യമായതാണ്. തന്റെ അതേ അവസ്ഥയിലൂടെ ആരെങ്കിലും കടന്നു പോവുന്നുണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ അനുഭവം പങ്ക് വയ്ക്കുന്നത് എന്നും മാർഷ് പറഞ്ഞു. 

തന്റെ ആൽബം ആവശ്യപ്പെട്ടപ്പോൾ താൻ ഞെട്ടിപ്പോയി. അത് തരില്ല എന്നും പറഞ്ഞ് പ്രതിഷേധിച്ചു. എന്നാൽ, ജഡ്ജിയും തന്റെ മുൻഭർത്താവിന്റെ പക്ഷത്തായിരുന്നു. ആ ആൽബം ഫോട്ടോ​ഗ്രാഫറുടെ അടുത്ത് കൊണ്ടുപോയി അതിൽ അവളെ വെട്ടിമാറ്റിക്കൊണ്ടുള്ള ഒരു കോപ്പി എടുത്ത് ഭർത്താവിന് നൽകണമെന്നും ജഡ്ജി പറഞ്ഞത്രെ. എന്നാൽ, ഫോട്ടോ​ഗ്രാഫർ അതിന് വിസമ്മതിച്ചു. 

എന്നാൽ, ആ​ഗസ്തിൽ ഈ ആൽബം ഒരു മൂന്നാമന് നൽകണമെന്നും അതിൽ നിന്നും ആവശ്യത്തിന് എഡിറ്റ് വരുത്തുമെന്നും ജഡ്ജി വിധിച്ചു. എന്നാൽ, അതിലാകട്ടെ മാർഷ് അടിവസ്ത്രത്തിൽ നിൽക്കുന്നതും അർദ്ധന​ഗ്നയായതുമടക്കം അനേകം ചിത്രങ്ങൾ ഉണ്ട്. 

അതുകൊണ്ട് തന്നെ ആ ആൽബം കൈമാറാൻ പറ്റില്ലെന്ന് ഉറച്ച് നിൽക്കുകയാണ് അവർ. ഡിസംബർ വരെ അവർക്ക് അത് കൈവശം വയ്ക്കാൻ അനുവാദമുണ്ട്. എന്നാൽ, അത് ആവശ്യപ്പെടുകയാണ് എങ്കിൽ കത്തിച്ച് കളയും എന്നാണ് അവരിപ്പോൾ പറയുന്നത്. 

Follow Us:
Download App:
  • android
  • ios