അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലേക്ക് അയച്ച സഹാറയിലെ റിച്ചാറ്റ് ഘടനയുടെ ചിത്രങ്ങള്‍ അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ടു. ഒറ്റ ദിവസത്തിനുള്ളില്‍ അറുപത്തിയയ്യായിരത്തില്‍ ഏറെ പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station - ISS) പലപ്പോഴും ഭൂമിയുടെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ അയക്കാറുണ്ട്. അവയെല്ലാം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഭൂമിയില്‍ നിന്നും അനേകം കിലോമീറ്ററുകള്‍ ആകലെ നിന്നുള്ള ഈ കാഴ്ചകള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് മനുഷ്യന് കാണാന്‍ കഴിയാത്തവയാണ്. അതുകൊണ്ട് തന്നെ ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്നും മനുഷ്യനെ അതിശയിപ്പിക്കുന്നു.
ഇത്തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലേക്ക് അയച്ച സഹാറയിലെ റിച്ചാറ്റ് ഘടനയുടെ ചിത്രങ്ങള്‍ അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ടു. ഒറ്റ ദിവസത്തിനുള്ളില്‍ അറുപത്തിയയ്യായിരത്തില്‍ ഏറെ പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്. 'മൗറിറ്റാനിയയിലെ ഭൂഗർഭ താഴികക്കുടമായ "സഹാറയുടെ കണ്ണ്" (Eye of the Sahara)എന്നും അറിയപ്പെടുന്ന ഈ റിച്ചാറ്റ് ഘടന, വടക്കേ ആഫ്രിക്കയിൽ നിന്ന് 250 മൈലിലധികം (402 കിലോമീറ്റര്‍) ദൂരത്തില്‍ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ചിത്രീകരിച്ചിരിക്കുന്നു.' ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ഐഎസ്എസ് കുറിച്ചു.
ശവസംസ്കാരത്തിന് പണമില്ല; അച്ഛന്‍റെ മൃതദേഹം കുന്നില്‍ മുകളില്‍ ഉപേക്ഷിച്ച് മകന്‍, പിന്നാലെ കേസ്
ചിത്രങ്ങള്‍ കണ്ട പലരും അതിശയപ്പെട്ടു. "അത് എങ്ങനെ രൂപപ്പെട്ടു? നഷ്ടപ്പെട്ട അറ്റ്ലാന്‍റിസ് നഗരത്തിന്‍റെ അവശിഷ്ടങ്ങളാണിതെന്നാണ് കിംവദന്തികൾ," ഒരാളെഴുതി. പലരും ചിത്രത്തിലുള്ളതെന്താണ് സംശയിച്ചു. അത് വിശദീകരിച്ച് തരാന്‍ ആവശ്യപ്പെട്ടവരും കുറവല്ല. എർത്ത് ഒബ്സർവേറ്ററിയുടെ അഭിപ്രായത്തിൽ, താഴികക്കുടത്തിന്‍റെ മുൻവശമായിട്ടാണ് മൗറിറ്റാനിയയിലെ ഈ റിച്ചാറ്റ് ഘടനയെ തരംതിരിച്ചിരിക്കുന്നത്. ഇത് വൃത്താകൃതിയിലുള്ള ഭൂമിശാസ്ത്രപരമായ സവിശേഷതയാണ്, അവസാദശിലകളും ആഗ്നേയ ശിലകളാലും നിർമ്മിക്കപ്പെട്ട ഈ ഘടന 45 കിലോമീറ്റർ വ്യാസമുള്ളതാണ്. ഇത്രയും ദൂരവ്യാപ്തിയില്‍ നില്‍ക്കുന്നതിനാല്‍ ഇവയുടെ മുഴുവന്‍ ചിത്രവും പകര്‍ത്തുക ഏറെ ശ്രമകരമാണ്.
പാകിസ്ഥാനിലെ 'പൂട്ടിയിട്ട ശവക്കുഴി'യുടെ സത്യാവസ്ഥ എന്ത്?
കാലിഫോർണിയയിലെ മൗണ്ട് ശാസ്തയുടെ ചിത്രം ഐഎസ്എസ് നേരത്തെ തങ്ങളുടെ സാമൂഹിക മാധ്യമ പേജ് വഴി പങ്കുവെച്ചിരുന്നു. ഭൂമിയിൽ നിന്ന് 260 മൈൽ ഉയരത്തിൽ ബഹിരാകാശ നിലയം ഭ്രമണം ചെയ്യുമ്പോൾ എടുത്തതായിരുന്നു ആ ചിത്രം. മഞ്ഞുമൂടിയ പർവതത്തിന്‍റെ ക്ലോസപ്പ് ചിത്രങ്ങള്‍ അന്നും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ വിസ്മയിപ്പിക്കുന്നു.
