Asianet News MalayalamAsianet News Malayalam

ഐ ഷേവിംഗ്; അഥവാ,  കൃഷ്ണമണി ബ്ലേഡ് കൊണ്ട് ചുരണ്ടല്‍!

ഷേവ് ചെയ്യുമ്പോള്‍ മുറിവൊക്കെ വരുന്നത് സാധാരണമാണ്. അതൊന്നും ആരും കാര്യമാക്കാറില്ല. എന്നാല്‍ ബാര്‍ബര്‍ ഷോപ്പില്‍ കാണുന്ന കത്തി ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ ചുരണ്ടിയാലോ?

eye shaving traditional eye care in china
Author
Beijing, First Published Aug 21, 2021, 12:12 PM IST

ഷേവ് ചെയ്യുമ്പോള്‍ മുറിവൊക്കെ വരുന്നത് സാധാരണമാണ്. അതൊന്നും ആരും കാര്യമാക്കാറില്ല. എന്നാല്‍ ബാര്‍ബര്‍ ഷോപ്പില്‍ കാണുന്ന കത്തി ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ ചുരണ്ടിയാലോ? കേള്‍ക്കുമ്പോള്‍ തന്നെ എന്തോ പോലെ തോന്നുന്നില്ലേ...?

കേള്‍ക്കുമ്പോള്‍ തന്നെ അലോസരം തോന്നുന്ന ഈ കാര്യം എന്നാല്‍ സത്യമാണ്. അങ്ങ് ചൈനയിലാണ് ഈ പരിപാടിയുള്ളത്. 

കണ്ണുകള്‍ വൃത്തിയായി സൂക്ഷിക്കാനാണ് ഇത് എന്നാണ് ചൈനക്കാര്‍ പറയുന്നത്. കത്തികൊണ്ട് കണ്ണുകള്‍ വൃത്തിയാക്കുന്ന കടകള്‍ ഇവിടെയുണ്ട്. ജിന്‍ജിയാങ് ജില്ലയിലെ ചെംഗ്ഡു നഗരത്തിലാണ് ഇത്തരം കടകളിലൊന്ന്. 62 വയസ്സുള്ള സിയോങ് ഗാവു ആണിവിടെ കണ്ണുകള്‍ ചുരണ്ടുന്നത്. 44 വര്‍ഷമായി അദ്ദേഹം ഈ തൊഴില്‍ ചെയ്യുന്നു. ഒരിക്കലും കൈപ്പിഴ സംഭവിച്ചില്ലെന്ന് അദ്ദേഹം ഉറപ്പ് പറയുന്നു 

''അടുത്ത് വന്ന ഒരാളെ പോലും നോവിച്ചിട്ടില്ല. ഇത് വളരെ ലളിതമായ കാര്യമാണ്. ''-സിയോങ് ഗാവു പറയുന്നു.

രണ്ട് കണ്‍പോളകളും ഒന്നൊന്നായി പിന്നിലേക്ക് വലിച്ചു മാറ്റി കണ്ണ് കൂടുതല്‍ വെളിയിലേക്ക് കൊണ്ടുവന്ന് ആദ്യം കണ്‍പീലികളും, പിന്നീട് കൃഷ്ണമണിയും മെറ്റല്‍ ബ്ലേഡ് കൊണ്ട് ചുരണ്ടുന്നു. കേട്ടാല്‍ ഞെട്ടുമെങ്കിലും, ഒരു തുള്ളി ചോര പൊടിയുകയോ, മുറിയുകയോ ഇല്ലെന്ന് ഇവര്‍ പറയുന്നു. 

അഞ്ച് മിനിറ്റ് മാത്രമേ ഇതിന് എടുക്കൂ. ഓരോ പ്രാവശ്യവും ഉപയോഗശേഷം ബ്ലേഡ് അണുവിമുക്തമാക്കാനായി ഒരു അയഡിന്‍ ലായനിയില്‍ മുക്കി വയ്ക്കുന്നു. തുടര്‍ന്ന് ഐ ഡ്രോപ്സ് കണ്ണില്‍ ഇറ്റിക്കുകയും, കണ്ണിന്റെ അകം വൃത്തിയാക്കുകയും ചെയ്യുന്നു.  

ശാസ്ത്രീയ തെളിവുകള്‍ ഒന്നുമില്ലെങ്കിലും, ശുചീകരണത്തിന് ശേഷം കാഴ്ചശക്തി കൂടുതലാണെന്ന് ആളുകള്‍ അവകാശപ്പെടുന്നു. കണ്ണിലെ കരടുകളെ അത് നീക്കം ചെയ്യുമെന്നും, കണ്ണിനെ കൂടുതല്‍ തെളിച്ചമുള്ളതാകുമെന്നും ഇത് സ്ഥിരമായി ചെയ്യുന്ന തൊണ്ണൂറ്റിയേഴുകാരന്‍ പറഞ്ഞു.  

പക്ഷേ ഇത് ചെയ്യണമെങ്കില്‍ മിനിമം മുപ്പത് വയസ്സ് കഴിയണം. പ്രായം കുറഞ്ഞവരുടെ കണ്ണുകള്‍ സാധാരണയായി ശുദ്ധമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കാലക്രമേണ നമ്മുടെ കണ്ണുകളില്‍ അഴുക്ക് വന്നടിയുന്നു. ബ്ലേഡ് വാഷ് എന്നും, ഐ ഷേവിങ്ങ് എന്നെല്ലാമാണ് ഇത് അറിയപ്പെടുന്നത്.   

 

Warning: Graphic Content

Follow Us:
Download App:
  • android
  • ios